Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻസ്റ്റഗ്രാമിൽ യാദൃശ്ചികമായി സ്തനം പ്രദർശിപ്പിച്ചപ്പോൾ മുതൽ ട്രോളന്മാർ പിന്നാലെ; സോഷ്യൽ മീഡിയ വ്യക്തിഹത്യയിൽ മനം മടുത്ത് ജീവനൊടുക്കിയത് ലോകത്തെ ത്രസിപ്പിച്ച 25 കാരിയായ പോപ്പ് ഗായിക; കെ പോപ്പ് ഗായിക സുല്ലിയുടെ നഷ്ടത്തിൽ നടുങ്ങി പോപ്പ് സംഗീത ലോകം

ഇൻസ്റ്റഗ്രാമിൽ യാദൃശ്ചികമായി സ്തനം പ്രദർശിപ്പിച്ചപ്പോൾ മുതൽ ട്രോളന്മാർ പിന്നാലെ; സോഷ്യൽ മീഡിയ വ്യക്തിഹത്യയിൽ മനം മടുത്ത് ജീവനൊടുക്കിയത് ലോകത്തെ ത്രസിപ്പിച്ച 25 കാരിയായ പോപ്പ് ഗായിക; കെ പോപ്പ് ഗായിക സുല്ലിയുടെ നഷ്ടത്തിൽ നടുങ്ങി പോപ്പ് സംഗീത ലോകം

മറുനാടൻ മലയാളി ബ്യൂറോ

സിയോങ്നാം: ദക്ഷിണകൊറിയൻ പോപ്പ് താരം സുല്ലിയെ സിയോളിലെ സിയോങ്നാമിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ ലൈവ് പോകുന്നതിനിടെ സ്തനം കാണിച്ചു എന്ന് പറഞ്ഞ് നിരവധി വിവാദങ്ങളാണ് 25 കാരിയായ സുള്ളിയുടെ പേരിൽ ഉണ്ടായത്. യാഥാസ്ഥിതിക ചിന്താഗതിയുള്ള ദക്ഷിണകൊറിയയിൽ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തു എന്ന് പറഞ്ഞ് നിരവധി പേരാണ് അവരെ സമൂഹമാധ്യമങ്ങളിലൂടെ വേട്ടയാടിയത്. നിരന്തരമായി ആൾക്കാർ അസഭ്യവാക്കുകൾ സംസാരിക്കാനും വിമർശിക്കാനും തുടങ്ങിയതോടെ സുല്ലി തന്റെ സംഗീത ജീവിതം തന്നെ അവസാനിപ്പിച്ചു. വിഷാഗരോഗത്തിന് അടിമയായിരുന്നു സുല്ലി. താരത്തിന്റെ മാനേജർ തന്നെയാണ് വീട്ടിൽ മരിച്ച നിലയിൽ അവരെ കണ്ടെത്തിയത്. ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

രാത്രി മാനേജർ സുല്ലിയുടെ വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. കെ-പോപ്പ് താരം കടുത്ത വിഷാദവുമായി പോരാടുകയാണെന്നും സൈബർ ലോകത്തുള്ള ഭീഷണിപ്പെടുത്തലിനെതിരെ നേരത്തേയും് സംസാരിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ലൈവ് സ്ട്രീമുകളിൽ മദ്യപിച്ച് എത്തുകയും മാറിടം കാണിക്കുകയും ചെയ്തത് നിരന്തരമായ വിമർശനങ്ങൾക്ക് കാരണമായി. ഇതിന് പിന്നാലെ താൻ കുറച്ച് കാലം സംഗീത ലോകത്ത് നിന്ന് മാറി നിൽക്കുകയാണെന്ന് പറയുകയുണ്ടായി. അടുത്തിടെ ആത്മഹത്യ ചെയ്ത മറ്റൊരു കെ-പോപ്പ് താരം ജോങ്യുനുമായി സുല്ലി അടുപ്പത്തിലായിരുന്നു.

കെ-പോപ്പ് ബാൻഡായ എഫ് (എക്‌സ്) ൽ സുല്ലി അംഗമായിരുന്നുവെങ്കിലും 2015 ൽ ബാന്റ് വിടുകയും അഭിനയത്തിലും സോളോ ആലാപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അഭിനയം തന്നെ ആത്മവിശ്വാസം നേടാൻ സഹായിച്ചുവെന്ന് അവർ പറഞ്ഞിരുന്നു. 2009 ൽ ആണ് സുല്ലി എഫ് (എക്‌സ്) എന്ന പെൺകു്ട്ടികളുടെ കെ പോപ്പ് ഗ്രൂപ്പിൽ സജീവമാകാൻ ആരംഭിച്ചത്. പിനോച്ചിയോ (2011), പിങ്ക് ടേപ്പ് (2013), റെഡ് ലൈറ്റ് (2014) തുടങ്ങി നിരവധി ആൽബങ്ങൾ പുറത്തിറക്കുകയും ചെയ്തു. 2005 ൽ 11 വയസുള്ളപ്പോൾ രാജകുമാരിയായി സില്ലോയിലെ എസ്ബിഎസ് നാടകമായ ബല്ലാഡ് ഓഫ് സിയോഡോങ്ങിൽ അഭിനയിച്ചതിന് ശേഷമാണ് സുല്ലി പ്രശസ്തയായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP