Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി അച്ചന്മാർക്ക് ധൈര്യമായി ഇഷ്ടപ്പെട്ട പെണ്ണിനൊപ്പം ഒളിച്ചോടാം; പെണ്ണുകെട്ടിയാലും വൈദികനായി തുടരാൻ അനുവദിക്കുന്നത് പരിഗണിച്ചു പോപ്പ് ഫ്രാൻസിസ്; വിവാഹിതരായവരെയും പരിഗണിക്കും: നിലവിലുള്ള വൈദികർക്ക് തുടർന്നും വിവാഹം നിഷിദ്ധം

ഇനി അച്ചന്മാർക്ക് ധൈര്യമായി ഇഷ്ടപ്പെട്ട പെണ്ണിനൊപ്പം ഒളിച്ചോടാം; പെണ്ണുകെട്ടിയാലും വൈദികനായി തുടരാൻ അനുവദിക്കുന്നത് പരിഗണിച്ചു പോപ്പ് ഫ്രാൻസിസ്; വിവാഹിതരായവരെയും പരിഗണിക്കും: നിലവിലുള്ള വൈദികർക്ക് തുടർന്നും വിവാഹം നിഷിദ്ധം

ത്തോലിക്കാ സഭയെ സമ്പൂർണ്ണമായ പരിഷ്‌കാരത്തിന്റെ വഴിയിലേക്ക് നയിക്കുകയാണ് പോപ്പ് ഫ്രാൻസിസ്. അതുകൊണ്ട് തന്നെ സഭയിൽ ഫ്രാൻസിസ് പാപ്പായ്ക്ക് ശത്രുക്കളും ഏറെയുണ്ട്. വ്യഭിചാരവും ബാലപീഡനവും ബലാംത്സഗവും വരെ സ്ഥിരമായതോടെ വൈദികർക്ക് വിവാഹം കഴിക്കാൻ അനുമതി നൽകണം എന്നതായിരുന്നു പോപ്പിന്റെ പ്രധാന ആഗ്രഹങ്ങളിൽ ഒന്ന്. എന്നാൽ മെത്രാന്മാരുടെ സിനഡ് അതു തള്ളിക്കളഞ്ഞു. അതുകൊണ്ട് മറ്റൊരു മാർഗ്ഗം നിർദ്ദേശിച്ചു പോപ്പ് ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്.

പുതിയ പരിഷ്‌കാരം നിലവിൽ വന്നാൽ ഇനി അച്ചന്മാർക്ക് ധൈര്യമായി ഇഷ്ടപ്പെട്ട പെണ്ണിനൊപ്പം ഒളിച്ചോടാനാവും. പെണ്ണുകെട്ടിയാലും വൈദികനായി തുടരാൻ അനുവദിക്കുന്നത് പരിഗണിച്ചു പോപ്പ് ഫ്രാൻസിസ് മുന്നോട്ട് പോകുന്നതിനെ തുടർന്നാണീ സാധ്യത ഉയർന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവാഹിതരായവരെയും പുരോഹിത സ്ഥാനത്തേക്ക് പരിഗണിക്കുന്നയാരിക്കും. എന്നാൽ നിലവിലുള്ള വൈദികർക്ക് തുടർന്നും വിവാഹം നിഷിദ്ധമായി തുടരുകയും ചെയ്യുന്നതാണ്.

ക്രിസ്ത്യൻ പുരോഹിതന്മാരെ ലഭിക്കാൻ സ്ഥിരമായി ബുദ്ധിമുട്ട് നേരിടുന്ന ഇടങ്ങളിൽ വിവാഹിതരെയും പുരോഹിതരാക്കുന്നതിനുള്ള നീക്കമാണ് ഫ്രാൻസിസ് നടത്താനൊരുങ്ങുന്നത്. ബ്രസീലിലെ ചിലയിടങ്ങളിൽ പുരോഹിത ക്ഷാമം രൂക്ഷമായിരിക്കുന്നതിനാൽ പലയിടങ്ങളിലും വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രമേ പുരോഹിതന് എത്തിപ്പെടാനാവുന്നുള്ളുവെന്ന് ബ്രസിലീലിലെ ബിഷപ്പുമാർ മാർപ്പാപ്പയെ അറിയിച്ചിരുന്നു. അതിനാൽ ഇവിടങ്ങളിൽ വിവാഹിതരെയും പുരോഹിതന്മാരാക്കുന്ന കാര്യം പരിഗണിക്കണമെന്നും ബ്രസീലിലെ ബിഷപ്പുമാർ ഫ്രാൻസസിനോട് നിർദേശിക്കുകയായിരുന്നു.

അതാണ് മാർപ്പാപ്പ ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇത് പ്രകാരം വിശ്വാസം തെളിയിച്ച വിവാഹിതരെ പുരോഹിതരാക്കുന്നതിനാണ് ശ്രമം നടക്കുന്നത്. ഇത്തരത്തിൽ വിശ്വാസം തെളിയിക്കുന്ന കുടുംബസ്ഥരെ വിറി പ്രോബറ്റി എന്നാണ് വിളിക്കുന്നത്. എന്നാൽ പുതിയ പരിഷ്‌കാരമനുസരിച്ച് നിലവിലുള്ള പുരോഹിതന്മാരെ വിവാഹം കഴിക്കാൻ അനുവദിക്കുന്നതല്ല. എന്നാൽ കുടുംബജീവിതം ആരംഭിച്ചുവെന്നതിന്റെ പേരിൽ ഇതിന് മുമ്പ് പൗരോഹിത്യ പദവിയിൽ നിന്നും വിട്ട് പോയവരെ വീണ്ടും പൗരോഹിത്യത്തിലേക്ക് തിരിച്ച് വരാൻ അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്.

പുരോഹിതരുടെ ബ്രഹ്മചര്യം എന്നത് ചർച്ചിനെ സംബന്ധിച്ചിടത്തോളം ഒരു വിശ്വാസ പ്രമാണമല്ലെന്നും മറിച്ച് അച്ചടക്കത്തിന്റെ പ്രശ്‌നമാണെന്നുമാണ് ദൈവശാസ്ത്രപണ്ഡിതൻ അഭിപ്രായപ്പെടുന്നത്. പുരോഹിത ക്ഷാമം പരിഹരിക്കാൻ വിവാഹിതരെയും പുരോഹിതപദവിയിലേക്ക് കൊണ്ടു വരുന്ന കാര്യം പരിഗണിക്കണമെന്ന് ഈ വർഷം ആദ്യം തന്നെ ഫ്രാൻസിസ് നിർദ്ദേശം ഉയർത്തിയിരുന്നു. ആമസോണിൽ ഓരോ 10,000 വിശ്വാസികൾക്കും ഒരു പുരോഹിതന്മാത്രമേയുള്ളൂവെന്നും അതിനാൽ അവിടെ വിവാഹിതരെയും പുരോഹിത സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ബ്രസീലിസൻ കർദിനാൾ ക്ലൗഡിയോ ഹുമ്മെസ് തന്റെ അടുത്ത സുഹൃത്ത് കൂടിയായ മാർപ്പാപ്പയോട് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP