Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപവാദ പ്രചരണം തീവ്രവാദം പോലെ ഭീകരം;നാക്കും കത്തി പോലെ കൊല്ലാൻ പാകത്തിൽ മൂർച്ഛയേറിയത്: പോപ്പ് ഫ്രാൻസിസ്

അപവാദ പ്രചരണം തീവ്രവാദം പോലെ ഭീകരം;നാക്കും കത്തി പോലെ കൊല്ലാൻ പാകത്തിൽ മൂർച്ഛയേറിയത്: പോപ്പ് ഫ്രാൻസിസ്

വത്തിക്കാൻ: അപവാദ പ്രചരണം തീവ്രവാദം പോലെ ഭീകരമായതെന്ന് പോപ് ഫ്രാൻസിസ്. അപവാദ പ്രചാരകർ തീവ്രവാദികളാണ് എന്തെന്നാൽ അവർ നാക്കു കൊണ്ട് ഒരു ബോംബിടുകയാണ് ചെയ്യുന്നത്. ഒരിക്കൽ നാക്കു വളച്ച് അപവാദമെന്ന ബോംബിട്ടാൽ അത് എല്ലാ കോണിലുമുള്ള പ്രശസ്തിയെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ബുധനാഴ്ച നടന്ന പതിവ് ചർച്ചയിൽ പ്രേക്ഷകരോട് സംവദിക്കുക ആയിരുന്നു അദ്ദേഹം.

അപവാദ പ്രചരണത്തെ രൂക്ഷമായി വിമർശിച്ച അദ്ദേഹം കള്ളം പറയുന്നവർക്കെതിരെ കരുതിയിരിക്കണമെന്നും പറഞ്ഞു. നമ്മൾ പരസ്പരം ആശയ വിനിമയം നടത്തിയാണ് ജീവിക്കുന്നത്. എന്നാൽ നമ്മൾ എപ്പോഴും സത്യത്തിനും നുണയ്ക്കും ഇടയിലുള്ള ഒരു നൂൽപ്പാലത്തിലൂടെയാണ് കടന്നു പോകുന്നത്.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ചർച്ചയിൽ അദ്ദേഹം അപവാദ പ്രചാരണത്തിൽ നിന്ന് അകന്നു നിൽക്കണമെന്ന് ആവർത്തിച്ച് പറഞ്ഞു. നാക്ക് കത്തി പോലെ കൊല്ലാൻ പാകത്തിൽ മൂർച്ഛയേറിയതാണെന്നും അത് സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP