Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരണത്തിലേക്ക് തലനീട്ടുമ്പോൾ അവർ ഒരുമിച്ച് പ്രാർത്ഥിച്ചു; യേശുവേ രക്ഷിക്കണേ! രക്തം ഒഴുകി എത്തിയപ്പോൾ കടൽ ചുവന്നു; കണ്ണടച്ചു കരഞ്ഞു പോപ്പ് ഫ്രാൻസീസും

മരണത്തിലേക്ക് തലനീട്ടുമ്പോൾ അവർ ഒരുമിച്ച് പ്രാർത്ഥിച്ചു; യേശുവേ രക്ഷിക്കണേ! രക്തം ഒഴുകി എത്തിയപ്പോൾ കടൽ ചുവന്നു; കണ്ണടച്ചു കരഞ്ഞു പോപ്പ് ഫ്രാൻസീസും

രേ സമയം 21 പേരെ തലയറുത്തു കൊന്ന ഐഎസ് ഭീകരുടെ പൈശാചിക നടപടിയെ ശക്തമായി അപലപിച്ചുകൊണ്ട് പോപ്പ് ഫ്രാൻസീസും രംഗത്തെത്തി. തികച്ചും അപ്രതീക്ഷിതമായാണ് പോപ്പ് ഐഎസ് ഭീകരരുടെ നടപടിയെ അപലപിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്. വത്തിക്കാനിൽ ചർച്ച് ഓഫ് സ്‌കോട്ട്‌ലണ്ട് പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം തന്റെ മാതൃഭാഷമായ സ്പാനിഷ് ഭാഷയിൽ ഐഎസ് ഭീകരെ വിമർശിച്ചുകൊണ്ട് ലഘുപ്രസംഗം നടത്തുകയായിരുന്നു മാർപ്പാപ്പ.

മരണത്തിലേക്ക് തലനീട്ടുമ്പോൾ ഇരുപത്തൊന്നു പേരും യേശുവേ രക്ഷിക്കണേ എന്നു പറഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു. അവർ 21 പേരും കൊല്ലപ്പെട്ടത് വിശ്വാസത്തിന്റെ പേരിലായിരുന്നു. അതുകൊണ്ടു തന്നെ അവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുകയാണെന്നും മാർപ്പാപ്പ വ്യക്തമാക്കി. ക്രൈസ്തവ സമൂഹത്തിനു നേരെ ഐസിസ് ഭീകരർ നടത്തിയ ആക്രമണത്തിൽ പോപ്പ് ഫ്രാൻസീസ് അതീവ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട 21 പേർ കോപ്‌ററിക് ഈജിപ്തുകാരോ, കത്തോലിക്കരോ, ഓർത്തഡോക്‌സോ, ലൂഥറൻസോ ആരുമായിക്കൊള്ളട്ടെ, അവർ എല്ലാവരും ക്രിസ്ത്യാനികളാണ്. ഏവരുടേയും രക്തം ഒരുപോലെയാണ്. അവർ ജീവൻ ബലിയർപ്പിച്ചത് വിശ്വാസത്തിന്റെ പേരിലാണ്. അതുകൊണ്ടു തന്നെ അവർ ഇനി രക്തസാക്ഷികളായി ജീവിക്കുമെന്നും മാർപ്പാപ്പ വെളിപ്പെടുത്തി.
ഇരുപത്തൊന്നു പേരുടെ തലയറുക്കുന്ന വീഡിയോയിൽ ജിഹാദികളിലൊരാൾ ഇനി റോം കീഴടക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇംഗ്ലീഷിൽ പറയുന്നുണ്ട്. ലിബിയയിൽ നിന്ന് 450 മൈൽ അകലെ മാത്രമാണ് ഇറ്റലി സ്ഥിതി ചെയ്യുന്നത്.

അതേസമയം മാർപ്പാപ്പയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലിബിയയിൽ ഭീകരർ മറ്റൊരു 35 ഈജിപ്തുകാരെ കൂടി തട്ടിക്കൊണ്ടുപോയതായി ലോക്കൽ മീഡിയ റിപ്പോർട്ട് ചെയ്തു. 21 ഈജിപ്തുകാരെ തലയറുത്തു കൊന്നതിന് തിരിച്ചടിയായി ഈജിപ്ത് ഐഎസിനു നേരെ നടത്തിയ വ്യോമാക്രമണത്തിൽ അമ്പതോളം ഭീകരർ കൊല്ലപ്പെട്ടതിന് പ്രതികാരമായിട്ടാണ് 35 ഈജിപ്തുകാരെ ഭീകരർ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോർട്ട്. 21 പേരെ തലയറുത്തിന് തൊട്ടുപിന്നാലെ ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങൾക്കു നേരെ ഈജിപ്ത് വ്യോമാക്രമണം നടത്തുകയായിരുന്നു.

ഭീകരരുടെ ആയുധപ്പുരകളും വാർത്താവിനിമയ സംവിധാനങ്ങളും ആക്രമണത്തിൽ തകർത്തിട്ടുണ്ട്. ഐഎസിനെതിരേയുള്ള സൈനിക നീക്കത്തിൽ ആദ്യമായാണ് ഈജിപ്ത് പങ്കാളിയാകുന്നത്. ഈജിപ്ത് വ്യോമാക്രമണത്തിനു പിന്നാലെ ഭീകരർ തട്ടിക്കൊണ്ടുപോയ 35 ഈജിപ്തുകാരിൽ മിക്കവരും ഫാം ജോലിക്കാരാണ്. ഐഎസിനെതിരായ സൈനിക നീക്കം വരും ദിവസങ്ങളിൽ ശക്തമാക്കുമെന്ന് ഈജിപ്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്തിൽ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP