Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് തെളിഞ്ഞു; വാഷിങ്ടൺ ആർച്ച് ബിഷപ്പിന്റെ പട്ടം തിരിച്ചെടുത്ത് പോപ്പ് ഫ്രാൻസിസ്; സഭയെ ശുദ്ധീകരിക്കാൻ കടുത്ത നിലപാടുകളുമായി പോപ്പ് മുന്നോട്ട്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് തെളിഞ്ഞു; വാഷിങ്ടൺ ആർച്ച് ബിഷപ്പിന്റെ പട്ടം തിരിച്ചെടുത്ത് പോപ്പ് ഫ്രാൻസിസ്; സഭയെ ശുദ്ധീകരിക്കാൻ കടുത്ത നിലപാടുകളുമായി പോപ്പ് മുന്നോട്ട്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിൽ ഇവിടെ വൈദികന് കോടതി കടുത്ത ശിക്ഷ വിധിച്ച ദിവസം, വത്തിക്കാനും ശക്തമായൊരു നടപടി സ്വീകരിച്ചു. ലൈംഗിക കുറ്റവാളികളെ വെറുതെവിടില്ലെന്ന് ഉറച്ച തീരുമാനമെടുത്ത പോ്പ്പ് ഫ്രാൻസിസ്, കുട്ടികളെ പീഡിപ്പിച്ചുവെന്ന് തെളിഞ്ഞ വാഷിങ്ടൺ ആർച്ച് ബിഷപ്പിന്റെ പട്ടം തിരിച്ചെടുത്തു.

അമേരിക്കയിലെ കത്തോലിക്കാ സഭയിലെ പ്രമുഖനായിരുന്ന തിയഡോർ മക്കാരിക്കിൽ നിന്നാണ് പോപ്പ് പട്ടം തിരിച്ചെടുത്തത്. പരാതിയുയർന്നപ്പോൾത്തന്നെ തിയഡോറിനെ ആർച്ച്ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇപ്പോൾ കുറ്റം തെളിഞ്ഞതോടെ, ആർച്ച് ബിഷപ്പ് സ്ഥാനവും തിരിച്ചെടുക്കുകയായിരുന്നു.

മൂന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും സെമിനാരി വിദ്യാർത്ഥികളെയും പുരോഹിതന്മാരെയും അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമായിരുന്നു ആർച്ച് ബിഷപ്പിനെതിരായ പരാതികൾ. കഴിഞ്ഞവർഷമാണ് ഇയാൾക്കെതിരെ പരാതിയുയർന്നത്. 2980-കളിൽ ന്യൂജഴ്‌സിയിൽ ബിഷപ്പായിരുന്ന കാലത്താണ് മക്കാരിക്ക് കുട്ടികളെ ഉപദ്രവിച്ചത്.

വത്തിക്കാന്റെ വിശ്വാസ സംരക്ഷണ സഭ നടത്തിയ അന്വേഷണത്തിലാണ് മക്കാരിക്ക് കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയത്. തുടർന്ന് ഇന്നലെ മക്കാരിക്കിന്റെ പട്ടം തിരിച്ചെടുത്തതായി പോപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം തന്നെ കർദിനാൾ പദവിയിൽനിന്ന് മക്ക3രിക്കിനെ നീക്കിയിരുന്നു. ഇപ്പോൾ ആർച്ച് ബിഷപ്പ് പട്ടവും പോയതോടെ, മതപരമായ ചടങ്ങുകൾ നടത്താൻ അധികാരമുണ്ടായിരിക്കില്ല.

ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള പോപ്പിന്റെ ഉത്തരവ് അന്തിമമാണെന്നും അതിന് അപ്പീലില്ലെന്നും വത്തിക്കാൻ വ്യക്തമാക്കി. ജൂലൈയിലാണ് മക്കാരിക് കർദിനാൾ സ്ഥാനത്തുനിന്ന് രാജിവെച്ചത്. ഇതോടെ, കർദിനാൾ എന്ന നിലയിൽ വഹിച്ചിരുന്ന എല്ലാ പദവികളിൽനിന്നും മാർപാപ്പ അദ്ദേഹത്തെ നീക്കുകയും ചെയ്തിരുന്നു. 50 വർഷം മുമ്പ് അൾത്താര ബാലനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കർദിനാളിനെതിരേ ആദ്യം നടപടിയുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP