Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറബ് മണ്ണിൽ ആത്മീയതയുടെ പുണ്യസ്പർശമേകാൻ വിശ്വസികളുടെ ഇടയൻ; യുഎഇയിൽ മൂന്ന് ദിവസത്തെ പര്യടനത്തിനായി ഫ്രാൻസസ് മാർപാപ്പ ഇന്നെത്തും; പോപ്പിന് സ്വാഗതമരുളി നിരത്തുകളിൽ നിറയെ യുഎഇ പതാകയും പേപ്പൽ പതാകയും; മാർപാപ്പയ്ക്ക് താമസമൊരുക്കുന്നത് അൽ മുഷ്‌റിഫ് കൊട്ടാരത്തിൽ

അറബ് മണ്ണിൽ ആത്മീയതയുടെ പുണ്യസ്പർശമേകാൻ വിശ്വസികളുടെ ഇടയൻ; യുഎഇയിൽ മൂന്ന് ദിവസത്തെ പര്യടനത്തിനായി ഫ്രാൻസസ് മാർപാപ്പ ഇന്നെത്തും; പോപ്പിന് സ്വാഗതമരുളി നിരത്തുകളിൽ നിറയെ യുഎഇ പതാകയും പേപ്പൽ പതാകയും; മാർപാപ്പയ്ക്ക് താമസമൊരുക്കുന്നത് അൽ മുഷ്‌റിഫ് കൊട്ടാരത്തിൽ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: അറബ് മണ്ണിൽ ആത്മീയതയുടെ പുണ്യസ്പർശമേകി വിശ്വാസികളുടെ വലിയ ഇടയൻ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് യുഎഇയിലെത്തും. പോപ്പിന് സ്വാഗതമരുളി യുഎഇയിലെ നിരത്തുകളിൽ മുഴുവനും ദേശീയ പതാകയും പേപ്പൽ പതാകയും നിറഞ്ഞ് കഴിഞ്ഞു. അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ രാത്രി പത്തിന് വിമാനമിറങ്ങുന്ന മാർപാപ്പയ്ക്ക് വലിയ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. അൽ മുഷ്‌റിഫ് കൊട്ടാരത്തിലാണ് മാർപാപ്പയ്ക്ക് താമസമൊരുക്കിയിരിക്കുന്നത്.

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തിൽ പങ്കെടുക്കുന്നതിനാണു ഫാര്ൻസിസ് മാർപാപ്പ എത്തുന്നത്. ഇന്ന് രാവിലെ എമിറേറ്റ്‌സ് പാലസിലാണ് സംഗമം ആരംഭിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത പ്രതിനിധികളും മേലധ്യക്ഷന്മാരുമടക്കം എഴുന്നൂറിലധികം ആളുകൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഫൗണ്ടഴ്‌സ് മെമോറിയയിൽ നടക്കുന്ന സമാപനയോഗത്തിൽ നാളെ വൈകിട്ട് പോപ്പ് സന്ദേശം നൽകും.

നാളെ ഉച്ചയ്ക്കു 12നു യുഎഇ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കും. റോമിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥർ ചർച്ച നടത്തും. മതസൗഹാർദസന്ദേശവുമായി മാർപാപ്പ വൈകിട്ടു ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദിലെത്തും.

അഞ്ചിനു രാവിലെ മാർപാപ്പ അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രൽ സന്ദർശിക്കും. ഇവിടെ നൂറോളം രോഗികളെ കാണുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യും. 10.30നു സായിദ് സ്പോർട്സ് സിറ്റിയിൽ കുർബാന അർപ്പിക്കും.1,35,000 വിശ്വാസികൾ പങ്കെടുക്കും.

കേരളത്തിൽ നിന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസല്യാർ, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മലപ്പുറം മഅദിൻ അക്കാദമി ചെയർമാനുമായ ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തുടങ്ങിയവർ സംഗമ സമാപന യോഗത്തിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP