Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തായ്ലൻഡിലെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഊഷ്മള സ്വീകരണം; പരിഭാഷകയായി പാപ്പയോടൊപ്പം സഞ്ചരിക്കുക കസിൻ ആയ സിസ്റ്റർ അന റോസ; കഴിഞ്ഞ നാല് ദശകത്തിനുള്ളിൽ തായ്ലൻഡിലെത്തുന്ന ആദ്യ മാർപാപ്പ

തായ്ലൻഡിലെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഊഷ്മള സ്വീകരണം; പരിഭാഷകയായി പാപ്പയോടൊപ്പം സഞ്ചരിക്കുക കസിൻ ആയ സിസ്റ്റർ അന റോസ; കഴിഞ്ഞ നാല് ദശകത്തിനുള്ളിൽ തായ്ലൻഡിലെത്തുന്ന ആദ്യ മാർപാപ്പ

മറുനാടൻ ഡെസ്‌ക്‌

ബാങ്കോക്ക്; ഏഴു ദിവസത്തെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി തായ്ലൻഡിലെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഊഷ്മള സ്വീകരണം. കഴിഞ്ഞ 4 ദശകത്തിനുള്ളിൽ തായ്ലൻഡിലെത്തുന്ന ആദ്യ മാർപാപ്പയാണ് അദ്ദേഹം. വിമാനത്താവളത്തിൽ ഉപപ്രധാനമന്ത്രി സോംകിഡ് അദ്ദേഹത്തെ എതിരേറ്റു.

സ്വീകരിക്കാനെത്തിയവരിൽ മാർപാപ്പയുടെ കസിൻ ആയ സിസ്റ്റർ അന റോസ സിവോറിയും ഉണ്ടായിരുന്നു. 50 വർഷമായി തായ്ലൻഡിൽ താമസിക്കുന്ന സിസ്റ്റർ അന റോസയാണ് പരിഭാഷകയായി പാപ്പയോടൊപ്പം സഞ്ചരിക്കുക.

1984ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അവസാനമെത്തിയത്. ഇന്ന് അദ്ദേഹം ഇവിടത്തെ മഹാരാജാവിനെയും ബുദ്ധമതത്തിലെ പരമാധ്യക്ഷനെയും പ്രധാനമന്ത്രിയെയും കാണും. തുടർന്ന് നാഷനൽ സ്റ്റേഡിയത്തിൽ കുർബാന അർപ്പിക്കും.

നാളെ ബിഷപ്പുമാരുമായും പുരോഹിതരുമായും കൂടിക്കാഴ്ച നടത്തിയശേഷം അസംപ്ഷൻ കത്തീഡ്രലിൽ യുവാക്കൾക്കായി കുർബാന അർപ്പിക്കും.ശനിയാഴ്ച ജപ്പാനിലേക്കു പുറപ്പെടുന്ന അദ്ദേഹം രണ്ടാം ലോകയുദ്ധത്തിൽ തകർന്ന ഹിരോഷിമയും നാഗസാക്കിയും സന്ദർശിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP