Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോൺ ആസക്തി വർധിച്ച ആൺ സുഹൃത്തുക്കളിൽ നിന്നും സ്‌കൂൾ വിദ്യാർത്ഥിനികൾ നേരിടേണ്ടി വരുന്നത് വൻ ലൈംഗിക ചൂഷണം; ഓസ്‌ട്രേലിയയിൽ നിന്നും വരുന്ന വാർത്ത നടുക്കുന്നത് ; ക്രൂര ബലാത്സംഗത്തിന് പിന്നാലെ 16കാരിക്ക് ആജീവനാന്തം കോളോസ്റ്റമി ബാഗ് ഉപയോഗിക്കേണ്ടി വന്നതും വിശദീകരിച്ച് ഡോക്ടർമാർ

പോൺ ആസക്തി വർധിച്ച ആൺ സുഹൃത്തുക്കളിൽ നിന്നും സ്‌കൂൾ വിദ്യാർത്ഥിനികൾ നേരിടേണ്ടി വരുന്നത് വൻ ലൈംഗിക ചൂഷണം; ഓസ്‌ട്രേലിയയിൽ നിന്നും വരുന്ന വാർത്ത നടുക്കുന്നത് ; ക്രൂര ബലാത്സംഗത്തിന് പിന്നാലെ 16കാരിക്ക് ആജീവനാന്തം കോളോസ്റ്റമി ബാഗ് ഉപയോഗിക്കേണ്ടി വന്നതും വിശദീകരിച്ച് ഡോക്ടർമാർ

മറുനാടൻ ഡെസ്‌ക്‌

കാൻബെറ: പോൺ ആസക്തി വർധിച്ച ആൺകുട്ടികളിൽ നിന്നും ഓസ്‌ട്രേലിയയിലെ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് നേരിടേണ്ടി വരുന്നത് വൻ ലൈംഗിക ചൂഷണമെന്ന് റിപ്പോർട്ട്. ഇതിനിടെ പതിനാറുകാരിയായ പെൺകുട്ടിക്ക് ക്രൂര ബലാത്സംഗം ഏൽക്കേണ്ടി വന്നതിന് പിന്നാലെ കോളോസ്റ്റമി ബാഗ് ഉപയോഗിക്കേണ്ട അവസ്ഥ വരെ എത്തി നിൽക്കുകയാണെന്നും ഡോക്ടർമാർ പറയുന്നു. ശരീരത്തിലെ മാലിന്യം ശേഖരിക്കുന്നതിന് കൃത്രിമമായി രൂപപ്പെടുത്തിയെടുത്തിരിക്കുന്ന ബാഗാണിത്.

ഓൺലൈൻ വഴി കാണുന്ന വയലന്റ് പോൺ വീഡിയോകൾ മൂലമാണ് വിദ്യാർത്ഥികൾക്കിടയിൽ ലൈംഗിക പീഡനം വർധിച്ച് വരുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.ഇതു പോലെ തന്നെ സ്‌കൂൾ വിദ്യാർത്ഥിനികളുടെ ശരീരത്തിൽ മുറിവുണ്ടാക്കാൻ ശ്രമിക്കുന്ന സഹപാഠികളുടെ എണ്ണവും കുറവല്ല. പോൺ വീഡിയോകൾക്ക് കൂടുതൽ പ്രേക്ഷകരെ ലഭിക്കുവാനായി അക്രമിച്ച് കീഴ്‌പ്പെടുത്തുന്ന തരത്തിലുള്ള രംഗങ്ങൾ അമിതമായി കൂട്ടിച്ചേർക്കുന്നുണ്ടെന്ന് റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജിയിലെ സീനിയർ അദ്ധ്യാപികയായ മേഗൻ ടെയലർ വിശദീകരിക്കുന്നു.

കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങളെ പറ്റി വിവരിക്കുന്ന റിസേർച്ചിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. പല രാജ്യങ്ങളിലും പോൺ സൈറ്റുകൾക്ക് നിരോധനമുണ്ടെങ്കിലും ഇത്തരം വീഡിയോകൾക്ക് അടിമപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ച് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP