Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുർക്കിയിൽ ശക്തമായ ഭൂചലനം; പതിനെട്ട് പേർ മരിച്ചു; അഞ്ഞൂറിലധികം ആളുകൾക്ക് പരിക്ക്; നിരവധിയാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു; മരണസംഖ്യ ഉയർന്നേക്കാം; രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി സൈന്യവും പൊലീസും

തുർക്കിയിൽ ശക്തമായ ഭൂചലനം; പതിനെട്ട് പേർ മരിച്ചു; അഞ്ഞൂറിലധികം ആളുകൾക്ക് പരിക്ക്; നിരവധിയാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു; മരണസംഖ്യ ഉയർന്നേക്കാം; രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി സൈന്യവും പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

അങ്കാറ: കിഴക്കൻ തുർക്കിയിൽ ശക്തമായ ഭൂചനത്തിൽ 18 പേർ കൊല്ലപ്പെടുകയും 553 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് 30 ഓളംപേരെ കാണാതായിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയായ എലാസിലെ ചെറിയ പട്ടണമായ സിവ്രിജയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. വെള്ളിയാഴ്ച അർധരാത്രി 11 മണിയോടെയാണ് ഭൂചലനമുണ്ടായത്. എലാസിഗ് പ്രവിശ്യയിലെ സിവ്‌റിസ് നഗരത്തിലാണ് ഭൂചലനം ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്. കെട്ടിടം തകർന്ന് 13 പേരാണ് ഇവിടെ മരിച്ചത്. സമീപ പ്രദേശമായ മലാട്യയിൽ നാലുപേരും ദിയാർബകിറിൽ ഒരാളും മരിച്ചതായാണ് റിപ്പോർട്ട്.

ഭൂചലനത്തിൽ എലാസിഗ് മേഖലയിലെ നിരവധി കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലും തിരച്ചിൽ തുടരുകയാണ്. മലാത്യ പ്രവിശ്യയിൽ ആരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നില്ലെന്നും എന്നാൽ 30 പൗരന്മാരെ കണ്ടെത്താൻ എലാസിഗിൽ തിരച്ചിൽ നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു.

40 സെക്കന്റിലധികം ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. 5.4 വ്യാപ്തിയുള്ള ഭൂചലനമുൾപ്പൈട അഞ്ചു തവണ തുടർ ചലനങ്ങൾ ഉണ്ടായി. സിറിയ, ലബനൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ തുടർ ചലനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ ആളുകളെ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ തുർക്കിയിലെ ഔദ്യോഗിക വാർത്താ ചാനൽ പുറത്തുവിട്ടു. പൊലീസും സൈന്യവും എമർജൻസി വർക്കേഴ്‌സുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

ആളുകൾ തകർന്ന കെട്ടിടങ്ങളിലേക്ക് മടങ്ങരുതെന്ന് തുർക്കി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അഥോറിറ്റി നിർദേശിച്ചിട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് വീടുകളിൽ നിന്ന് ഓടിപ്പോയവർക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, പുതപ്പ് തുടങ്ങിയവ വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തുർക്കിയിൽ 1999-ലുണ്ടായ ഭൂചലത്തിൽ 1500 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്താംബുളിൽ നിന്ന് 90 കിലോമീറ്റർ അകലെ ഇസ്തിമിലാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 2011-ലും തുർക്കിയിൽ ഭൂചലനമുണ്ടായിരുന്നു. എർസിസിലെ വാൻ നഗരത്തിലുണ്ടായ ഭൂചലനത്തിൽ 523 പേരായിരുന്നു കൊല്ലപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP