Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈവവചനം കേൾക്കാൻ ആളെ കിട്ടുന്നില്ല; യുവതി മാറിടം അഴിച്ചു ബൈബിൾ പ്രഭാഷണം നടത്തി

ദൈവവചനം കേൾക്കാൻ ആളെ കിട്ടുന്നില്ല; യുവതി മാറിടം അഴിച്ചു ബൈബിൾ പ്രഭാഷണം നടത്തി

ത്തരത്തിലെങ്കിലും നാലാൾ തന്റെ വാക്കുകൾ കേൾക്കട്ടെ എന്നു കരുതിയാണ് ലതാഷ ഇമ്മാനുവേൽ ഇതിനു മുതിർന്നത്. പക്ഷേ, പറയുന്നത് ദൈവവചനമാണെങ്കിലും ആരെങ്കിലും ഇത് കേട്ടോ എന്ന കാര്യത്തിൽ സംശയം തന്നെ. കാരണം, യുവതിയുടെ വസ്ത്രധാരണം തന്നെ. ബൈബിൾ പ്രഭാഷകയായ ലതാഷ ഇമ്മാനുവേൽ ദൈവവചന പ്രഘോഷണം നടത്തിയത് തന്റെ മാറിടം കാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്തിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

നോർത്ത് കരോളിനയിൽ നിന്നുള്ള ലതാഷ ഇമ്മാനുവേൽ ഒരു ആഫ്രിക്കൻ അമേരിക്കൻ മിനിസ്ട്രിയിലെ അംഗമാണ്. തന്റെ സുവിശേഷ പ്രസംഗം ഒരു വീഡിയോയിലാക്കി പോസ്റ്റ് ചെയ്തിരിക്കുന്നതിൽ ഇവർ തന്റെ മാറിടം മുക്കാലും തുറന്നു കാട്ടിയാണ്. ദ ഫോർക്ക്ഡ് ടംഗ് എന്ന പേരിൽ വീഡിയോ തയാറാക്കിയാണ് ലതാഷ സുവിശേഷ സന്ദേശം നൽകിയിരിക്കുന്നത്. സ്വന്തം കുടുംബത്തോടും സുഹൃത്തുക്കളോടും  അപരിചിതരോടും വളരെ കരുണയുള്ളവരായിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ കാണുന്നവരെ പക്ഷേ, ആകർഷിക്കാൻ തക്ക മറ്റൊരു വസ്തുതയാണുള്ളത്. അവരുടെ തുറന്ന മാറിടം തന്നെ.

വളരെ താഴ്ന്ന കഴുത്തുള്ള സീബ്ര പിന്റുള്ള ഒരു ടോപ്പ് ഇട്ടിരിക്കുന്ന ലതാഷ കാമറയെ നോക്കി പ്രസംഗിക്കുമ്പോൾ അവരുടെ മാറിടം മുക്കാലും പ്രേക്ഷകർക്ക് കാണുന്ന തരത്തിലാണ്. തന്റെ വസ്ത്രധാരണം സുവിശേഷ പ്രസംഗത്തിന് യോജിച്ചതല്ല എന്നു വിമർശിച്ച് രംഗത്തെത്തുന്നവരെ ലതാഷ നേരിടുന്നുണ്ട്. താൻ തികച്ചും യാഥാസ്ഥിതിക രീതിയിലല്ല സുവിശേഷ പ്രസംഗം നടത്തുന്നതെന്നും ഇപ്പോഴത്തെ ലോകത്തിന് ചേർന്ന രീതിയിൽ യേശുവിന്റെ സുവിശേഷം മറ്റുള്ളവരിൽ എത്തിക്കുകയെന്നതാണ് തന്റെ ദൗത്യമെന്നും ലതാഷ ട്വിറ്ററിൽ കുറിക്കുന്നു. എന്നാൽ ദൈവവചനമാണ് ഇവർ സംസാരിക്കുന്നതെന്നും ആര് ഇതിന് ചെവികൊടുക്കുന്നു എന്നാണ് ഒരു യൂട്യൂബ് കമന്റേറ്റർ ഇട്ടിരിക്കുന്നത്.

ദ ഗോസ്പൽ ഫ്രം ദ സ്ടിപ്പേഴ്‌സ് പോൾ എന്ന പേരിൽ സുവിശേഷ പ്രസംഗം നടത്തുന്ന വ്യക്തിയാണ് ലതാഷ ഇമ്മാനുവേൽ. ഇവരുടെ സുവിശേഷ പ്രസംഗം സാധാരണ ഗതിയിലും ഇത്തരത്തിൽ തന്നെയുള്ളതാണെന്നാണ് പറയപ്പെടുന്നത്. ഇവരെ വിമർശിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തുന്നുണ്ടെങ്കിലും പിന്തുണയ്ക്കാനും ആളുകൾ ഏറെയുണ്ട്. ഇവരുടെ മാറിടത്തെ ശ്രദ്ധിക്കാതെ സുവിശേഷ സന്ദേശം ശ്രദ്ധിക്കുന്ന പക്വമതികളായ ആളുകളുണ്ടെന്നും ഒരാൾ കുറിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP