Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവിക്കാൻ ഒരു മാസം ഇല്ലാതിരുന്നിട്ടും തിരക്കിട്ട പരിപാടികളുമായി കേയ്റ്റ്; തന്റെ ഭാര്യ ഏത് നിമിഷവും പ്രസവിക്കുമെന്ന് വില്യം

പ്രസവിക്കാൻ ഒരു മാസം ഇല്ലാതിരുന്നിട്ടും തിരക്കിട്ട പരിപാടികളുമായി കേയ്റ്റ്; തന്റെ ഭാര്യ ഏത് നിമിഷവും പ്രസവിക്കുമെന്ന് വില്യം

കേയ്റ്റ് തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മമേകാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ. എന്നാൽ അക്കാരണം പറഞ്ഞ് കൊട്ടാരത്തിൽ ചടഞ്ഞ് കൂടിയിരിക്കാ നൊന്നും രാജകുമാരിയെ കിട്ടില്ല.പൂർണ ഗർഭിണിയാണെന്ന കാര്യവും പ്രസവിക്കാൻ ഒരു മാസം തികച്ചില്ലെന്ന കാര്യവും മറന്ന് കൊണ്ടാണ് കേയ്റ്റ് തിരക്കിട്ട പരിപാടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. തന്റെ ഭാര്യ ഏത് നിമിഷവും പ്രസവിക്കുമെന്നാണ് വില്യം വെളിപ്പെടുത്തുന്നത്. പ്രസവത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ തന്റെ പതിവ് റോയൽ എൻഗേജ്മെന്റുകളിലും മറ്റ് ചില പൊതുപരിപാടികളിലും കേയ്റ്റ് പതിവിൻ പടി സജീവമാണ്.

ഇന്നലെ രാവിലെ ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻസിലെ ഒരു സിമ്പോസിയത്തിലായിരുന്നു പങ്കെടുത്തിരുന്നത്. മിന്റ് ഡ്രസിന് മേലെ ഗ്രീൻ കോട്ട് ഡ്രസ് അണിഞ്ഞായിരുന്നു കേയ്റ്റ് എത്തിയിരുന്നത്.തന്റെ പ്രിയപ്പെട്ട ബ്ലഷ് സ്യൂഡ് ഹീൽസും അവർ അണിഞ്ഞിരുന്നു. താൻ മെറ്റേർണിറ്റി ലീവിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന പരിപാടികളിലൊന്നിലായിരുന്നു കേയ്റ്റ് ഇന്നലെ പങ്കെടുത്തിരുന്നത്. ഇതിനിടെ യാണ് തന്റെ ഭാര്യ ഏത്നിമിഷവും മൂന്നാമത്തെ കുഞ്ഞിന് ജന്മമേകുമെന്ന് സ്ഥിരീകരിച്ച് വില്യം രാജകുമാരൻ മുന്നോട്ട് വന്നത്.

ഹലോ മാഗസിനോടാണ് വില്യം ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പ്രസവത്തിന് മുമ്പ് പരമാവധി പരിപാടികളിൽ ഭാഗഭാക്കാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേയ്റ്റ് ഈ വർഷം ആരംഭിച്ചിരുന്നത്. ടീനേജർമാരെ പാരന്റിംഗിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്ന തിനുള്ള പരിപാടിയിലായിരുന്നു കേയ്റ്റ് ഇന്നലെ തിളങ്ങിയത്. കൗമാരക്കാരെ മാതൃകാപരമായ പാരന്റിങ് പഠിപ്പിക്കുന്നതിലൂടെ അവർക്ക് ജനിക്കാനിരിക്കുന്ന കുട്ടികൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുകയായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. അടുത്ത തലമുറയിലെ കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനായി അവരുടെ മാതാപിതാക്കളാകാൻ പോകുന്നവർക്ക് ഇപ്പോൾ തന്നെ വേണ്ടത്ര പരിശീലനം നൽകേണ്ടതുണ്ടെന്നായിരുന്നു തന്റെ പ്രസംഗത്തിലൂടെ കേയ്റ്റ്ഉയർത്തിക്കാട്ടിയിരുന്നത്.

പ്രസ്തുത സിമ്പോസിയത്തിൽ ആ രംഗത്തെ പണ്ഡിതന്മാർ, പ്രഫഷണലുകൾ, ചാരിറ്റികൾ, തുടങ്ങിയവർ പങ്കെടുത്തിരുന്നു. വില്യ, കേയ്റ്റ്, ഹാരി എന്നിവരുടെ നേതൃത്വത്തിലുള്ള റോയൽ ഫൗണ്ടേഷനായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. കുട്ടികൾക്ക് ജീവിതം മികച്ച രീതിയിൽ ആരംഭിക്കുന്നതിനായി വിദഗ്ധരുടെ സേവനം പ്രദാനം ചെയ്യുന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിനായി ഒരു സ്റ്റീയറിങ് ഗ്രൂപ്പിനെ സജ്ജമാക്കുമെന്നും കേയ്റ്റ് പ്രഖ്യാപിച്ചിരുന്നു. തന്റെ മെറ്റേർണിറ്റി ലീവിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കേയ്റ്റ് വില്യമിനൊപ്പം ഇന്ന് രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP