Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭസ്ഥ ശിശുവിന് വേണ്ടി കാൻസർ ചികിത്സ വേണ്ടെന്ന് വച്ച മാതാവ് മകൾക്ക് ജന്മം നൽകിയ ശേഷം മരണമടഞ്ഞു; മകൾക്ക് വേണ്ടി ജീവത്യാഗം ചെയ്ത മാതാവിന്റെ കഥ

ഗർഭസ്ഥ ശിശുവിന് വേണ്ടി കാൻസർ ചികിത്സ വേണ്ടെന്ന് വച്ച മാതാവ് മകൾക്ക് ജന്മം നൽകിയ ശേഷം മരണമടഞ്ഞു; മകൾക്ക് വേണ്ടി ജീവത്യാഗം ചെയ്ത മാതാവിന്റെ കഥ

ന്യൂയോർക്ക്: ഗർഭസ്ഥ ശിശുവിന് വേണ്ടി സ്വന്തം ജീവൻ ത്യജിച്ച് മാതാവിന്റെ ജീവിതകഥ ഡോക്യുമെന്ററിയായി. ന്യൂയോർക്ക് സ്വദേശിനിയായ ലിസ് ജോയ്‌സിന്റെ കഥയാണ് പാശ്ചാത്യ മാദ്ധ്യമങ്ങളിൽ ആഘോഷമായത്. കാൻസർ ബാധിതയാണെന്ന് അറിഞ്ഞ സ്വന്തം കുഞ്ഞിന് വേണ്ടി ചികിത്സ നേടാൻ വിസമ്മതിച്ച് സ്വയം മരണത്തെ പുൽകുകയായിരുന്നു ഈ 36കാരി. ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷം ആറ് ആഴ്‌ച്ചകൾക്ക് ശേഷം അവർ മരണമടയുകയും ചെയ്തു. ഇപ്പോൾ 16 മാസം പ്രായമുള്ള മകൾ ലില്ലിക്ക് സ്വന്തം മാതാവിനെ കാണാൻ അവസരം ലഭിച്ചത് മരണത്തിന് മുമ്പ് ക്രിസ്റ്റഫർ ഹെൻസ് എന്ന സംവിധായകൻ ചിത്രീകരിച്ച ഡോക്യുമെന്ററിയിലൂടെയാണ്. മാതൃദിനമായ ഇന്നലെ പാശ്ചാത്യ മാദ്ധ്യമങ്ങളിൽ ആഘോഷിച്ചത് ലിസ് ജോയ്‌സിന്റെ വാർത്തയായിരുന്നു.

2010ലാണ് ലിസിന് കാൻസർ ബാധയുണ്ടെന്ന വിവരം അറിവായത്. സർകോമ വിഭാഗത്തിൽപെട്ട കാൻസരായിരുന്നു ഇവരെ പിടികൂടിയത്. ചെറിയ ട്യൂമർ കണ്ടെത്തുന്നതിനുള്ള കീമോതറാപ്പി ചെയ്തതോടെ അവർ ഗർഭിണിയാകില്ലെന്നാണ് ഡോക്ടർമാരും ധരിച്ചത്. എന്നാൽ, ഇതിനിടെ ലിസ് ഗർഭിണിയായി. കാൻസർ വീണ്ടും ഉണ്ടാകാൻ ഇടയുണ്ടോ എന്നറിയുന്ന എംആർഐ സ്‌കാനിംഗിന് വിധേയ ആകുന്നതി മുമ്പാണ് താൻ ഗർഭിണിയാണെന്ന വിവരം ലിസ് അറിയുന്നത്.

ഗർഭാവസ്ഥയിൽ രണ്ടാഴ്‌ച്ച പിന്നിട്ടിരുന്നതിനാൽ അവർ തന്റെ തുടർചികിത്സക്ക് തയ്യാറായില്ല. ചികിത്സ തുടരണമെങ്കിൽ ഇവർക്ക് അബോർഷൻ ആവശ്യമായിരുന്നു. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഇല്ലാതാക്കാൻ ഇഷ്ടമല്ലെന്നായിരുന്നു കാൻസർ രോഗിയായ ഇവർ പറഞ്ഞത്. ഇതിനിടെ തന്റെ രോഗാവസ്ഥയെയും ഗർഭാവസ്ഥയിലുള്ള ഘട്ടങ്ങളെ കുറിച്ചും വീഡിയോ തയ്യാറാക്കാൻ ലിസും ഭർത്താവും മാക്‌സും തയ്യാറായി. ക്രിസ്റ്റഫർ ഹെൻസ് എന്ന ഡോക്യുമെന്ററി സംവിധായകൻ ഗർഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളിൽ ഇവരെ സന്ദർശിച്ച് ചെറിയ വീഡിയകൾ നിർമ്മിച്ചു.

ഒടുവിൽ ലില്ലിയെന്ന് പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് കാൻസർ പരിശോധന നടത്താൻ ലിസ് തയ്യാറായത്. എന്നാൽ, അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. വീണ്ടും വിശദമായ സ്‌കാനിന് വിധേയയാപ്പോൾ ശ്വാസകോശതതിലും ഹൃദയത്തിലും അടിവയറിലും കാൻസർ ട്യൂമറുകൾ രൂപപെട്ട് കഴിഞ്ഞിരുന്നു. മരണം ഉറപ്പായ ഘട്ടത്തിലും തന്റെ മകളെ കുറിച്ചോർത്തായിരിന്നു ലിസിന്റെ സന്തോഷം. ലിസിന്റെ അനുഭവം അടക്കം പുറത്തുവന്ന ഡോക്യുമെന്ററി ഏറെ ഹൃദയസ്പർശിയാണെന്നാണ് കണ്ടവർ അഭിപ്രായപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP