Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിന്നെങ്ങനെ അച്ചന്മാരുടെ പീഡനം ഒഴിവാക്കാനാവും? സൗന്ദര്യം കൊണ്ടും വാചാലത കൊണ്ടും ഇടവകയിലെ 13 പെൺകുട്ടികളെ കീഴടക്കുകയും അനേകം പേരുമായി മറ്റ് ബന്ധങ്ങൾ നടത്തുകയും ചെയ്ത വൈദികനെ വീണ്ടും സഭയിൽ തിരിച്ചെടുത്ത് വത്തിക്കാൻ; ഒരു വർഷം പാവങ്ങൾക്കൊപ്പം ജീവിച്ചപ്പോൾ എല്ലാം ശരിയായെന്ന് സഭ

പിന്നെങ്ങനെ അച്ചന്മാരുടെ പീഡനം ഒഴിവാക്കാനാവും? സൗന്ദര്യം കൊണ്ടും വാചാലത കൊണ്ടും ഇടവകയിലെ 13 പെൺകുട്ടികളെ കീഴടക്കുകയും അനേകം പേരുമായി മറ്റ് ബന്ധങ്ങൾ നടത്തുകയും ചെയ്ത വൈദികനെ വീണ്ടും സഭയിൽ തിരിച്ചെടുത്ത് വത്തിക്കാൻ; ഒരു വർഷം പാവങ്ങൾക്കൊപ്പം ജീവിച്ചപ്പോൾ എല്ലാം ശരിയായെന്ന് സഭ

മറുനാടൻ ഡെസ്‌ക്‌

റോം: നിരവധി ലൈംഗിക പീഡന കേസുകളിൽ അകപ്പെട്ട് ശിക്ഷിക്കപ്പെട്ട വൈദികൻ ഇറ്റലിയിലെ വെന്നീസിലുള്ള കാർബോണാറ ഡി റോവോലോൻ ഗ്രാമത്തിലെ ഫാദർ റോബർട്ടോ കാവസാന(43)യെ വീണ്ടും സഭയിലേക്ക് തിരിച്ചെടുക്കാൻ വത്തിക്കാൻ തീരുമാനിച്ചു. സൗന്ദര്യം കൊണ്ടും വാചാലത കൊണ്ടും ഇടവകയിലെ 13 പെൺകുട്ടികളെ കീഴടക്കുകയും അനേകം പേരുമായി മറ്റ് ബന്ധങ്ങൾ നടത്തുകയും ചെയ്ത വൈദികന്റെ തിരിച്ച് വരവിന് വത്തിക്കാൻ അനുവാദം നൽകിയതിൽ പല തലങ്ങളിൽ നിന്നും പ്രതിഷേധം ഉയരാൻ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരു വർഷം പാവങ്ങൾക്കൊപ്പം ജീവിച്ചപ്പോൾ എല്ലാം ശരിയായെന്ന ന്യായീകരണം പറഞ്ഞാണ് ഈ വൈദികനെ തിരിച്ചെടുത്തിരിക്കുന്നത്. ഇത്തരത്തിലാണ് സഭയുടെ നീക്കമെങ്കിൽ പിന്നെങ്ങനെ അച്ചന്മാരുടെ പീഡനം ഒഴിവാക്കാനാവും...? എന്ന ചോദ്യം ഇതേ തുടർന്ന് ശക്തമായിട്ടുണ്ട്.

തന്റെ അതുല്യമായ കരിസ്മാറ്റിക് കഴിവ് അഥവാ സ്വാധീന ശക്തി നിറഞ്ഞ ധർമോപദേശങ്ങളാൽ ഇയാൾ ഇടവകയിലെ സുന്ദരിമാരുടെ മനം കവരുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സമീപത്തെ പ്രദേശങ്ങളിൽ നിന്നെല്ലാം നിരവധി വിശ്വാസികൾ ഇദ്ദേഹത്തിന്റ ആകർഷിക്കുന്ന പ്രഭാഷണങ്ങൾ കേൾക്കാൻ ഒഴുകിയെത്താറുണ്ടായിരുന്നുവെന്നും ടിവി അവതാരികയായ ബെലെൻ റോഡ്രിഗ്യൂസിന് 2017ൽ അദ്ദേഹം മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. തന്റെ വിവാഹത്തിന് മുമ്പ് തനിക്ക് ഉപദേശങ്ങൾ നൽകിയ കാവസാനയെ മാതൃകാപരമായ പുരോഹിതൻ എന്നാണ് റോഡ്രിഗ്യൂസ് വിശേഷിപ്പിച്ചിരിക്കുന്നത്.

വെനീസിനടുത്തുള്ള പാദുവയിലെ പുരോഹിതനായ ഫാദർ ആൻഡ്രിയ കോന്റിൻ സംഘടിപ്പിച്ച മദ്യപാനക്കൂത്തുകളിൽ 2017ൽ കാവസാന ഭാഗഭാക്കായിരുന്നു. പിന്നീട് കോന്റിനെയും സഭയിൽ നിന്നും പുറത്താക്കിയിരുന്നു. തങ്ങളെ കോന്റിൻ പീഡിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ മുൻ കാമുകിമാർ കേസ് കൊടുത്തതതിനെ തുടർന്ന് ലസാറോ ചർച്ചിലെ പുരോഹിതനായ കോന്റിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കോന്റിന്റെ ചില വിക്രിയകളിൽ കാവസാനയും പങ്കെടുത്തിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു. പരാതികൾ ലഭിച്ചതിനെ തുടർന്ന് ചർച്ചിലും നോർത്തേൺ ഇറ്റാലിയൻ നഗരത്തിലെ കോന്റിന്റെ വീട്ടിലും പൊലീസ് പരിശോധനകൾ നടത്തി പോണോഗ്രാഫി വീഡിയോകളും ചിത്രങ്ങളും പിടിച്ചെടുത്തിരുന്നു.

ഇതിന് പുറമെ ഇവിടെ നിന്നും വിവിധ സെക്സ് ടോയ്സും കണ്ടെടുത്തിരുന്നു. വിവിധ വെബ് സൈറ്റുകളിലൂടെ ഈ പുരോഹിതൻ സ്ത്രീകൾക്ക് പ്രത്യേക സർവീസുകൾ വാഗ്ദാനം ചെയ്യുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. തങ്ങളുടെ വിവാഹ ജീവിതം താറുമാറായതിനെ തുടർന്ന് രണ്ട് സ്ത്രീകൾ കോന്റിനെതിരെ പരാതികളുമായി മുന്നോട്ട് വരുകയായിരുന്നു. തന്നെ ഒരു ഫ്രഞ്ച് ന്യൂഡിസ്റ്റ് റിസോർട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് ഒരു 49കാരി കോന്റിനെതിരെ പരാതിപ്പെട്ടിരുന്നു. ഈ സ്ത്രീയുമായി കാവസാന ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കോന്റിൻ പകർത്തിയെന്ന പരാതിയുമുണ്ട്. കാവസാനയോട് ക്ഷമിച്ചുവെന്നാണ് വെനീസിലെ ബിഷപ്പായ ക്ലൗഡിയോ സിപോല്ല വെളിപ്പെടുത്തുന്നത്. പാവപ്പെട്ടവർക്കിടയിൽ കാവസാന നടത്തിയ പ്രവർത്തനത്തിലൂടെ അദ്ദേഹം പാപത്തിൽ നിന്നും മുക്തനായെന്നും ബിഷപ്പ് വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP