Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നു ഭയം; ലണ്ടനിലെ സ്‌കൂളിൽ റംസാൻ നൊയമ്പ് നിരോധിച്ച് അധികൃതർ; പ്രതിഷേധവുമായി മുസ്ലിം ലോകം

കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നു ഭയം; ലണ്ടനിലെ സ്‌കൂളിൽ റംസാൻ നൊയമ്പ് നിരോധിച്ച് അധികൃതർ; പ്രതിഷേധവുമായി മുസ്ലിം ലോകം

രമപവിത്രമായ വ്രതമായാണ് മുസ്ലിംവിശ്വാസികൾ റംസാൻ നൊയമ്പിനെ കാണുന്നത്. അപ്പോൾ അതിനെ നിരോധിച്ചാൽ എന്തായിരിക്കും അവസ്ഥ...? റംസാൻ നൊയമ്പെടുത്താൽ കുട്ടികളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന ഭയം മൂലം ലണ്ടനിലെ ഒരു സ്‌കൂളിൽ റംസാൻ നൊയമ്പ് നിരോധിച്ചിരിക്കുകയാണ് അധികൃതർ ഇപ്പോൾ. സ്‌കൂൾ അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം വിശ്വാലികൾ രംഗത്തെത്തിയിട്ടുമുണ്ട്. ഈസ്റ്റ് ലണ്ടനിലെ ലേട്ടനിലുള്ള ബാർക്ലെ പ്രൈമറി സ്‌കൂളാണ് നീതിരഹിതമായ ഈ നടപടിയുമായി വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ കുട്ടികളെ റംസാൻ വ്രതം എടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സ്‌കൂൾ അധികൃതർ രക്ഷിതാക്കൾക്ക് ഒരു കത്തുമയച്ചിട്ടുണ്ട്. സ്‌കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും സംരക്ഷിക്കാനാണീ നടപടിയെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. എന്നാൽ ഇത്തരം ഏകപക്ഷീയവും വിവാദപരവുമായ നടപടികൾ അനുവർത്തിക്കുന്നതിന് മുമ്പ് സ്‌കൂൾ അധികൃതർ രക്ഷിതാക്കളുമായി വേണ്ടവിധം ആലോചിക്കേണ്ടിയിരുന്നുവെന്നാണ് മുസ്ലിം ഗ്രൂപ്പുകൾ പറയുന്നത്. ഇന്നലെയാണ് സ്‌കൂൾ അധികൃതർ ഇതത്തരത്തിലൊരു കത്ത് രക്ഷിതാക്കൾക്കായി പുറത്തിറക്കിയിരിക്കുന്നത്. വ്രതമെടുക്കേണ്ട കുട്ടികൾ മുതിരുമ്പോൾ അത് ചെയ്തുകൊള്ളട്ടെയെന്നും ഇപ്പോൾ അത് അനുവദനീയമല്ലെന്നുമാണ് കത്തിൽ പരാമർശിക്കുന്നത്.

കഴിഞ്ഞ വർഷത്തെ റംസാൻ നൊയമ്പിനിടെ വ്രതമെടുത്ത കുട്ടികൾക്ക് കടുത്ത ശാരീരിക പ്രശ്‌നങ്ങളുണ്ടായതിന്റെ ബുദ്ധിമുട്ടുകൾ സ്‌കൂളിന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും കത്തിൽ സൂചനയുണ്ട്. അതായത് 18 മണിക്കൂറോളം ഭക്ഷണമില്ലാതെ കഴിഞ്ഞതിനെ തുടർന്ന് കുട്ടികൾ കഷ്ടപ്പെടുകയായിരുന്നുവെന്നും അതവരുടെ പഠനത്തെ ബാധിച്ചുവെന്നും സ്‌കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ബാർക്ലെ പ്രൈമറി സ്‌കൂളിന് പുറമെ ഈ ട്രസ്റ്റിന്റെ കീഴിലുള്ള മറ്റ് മൂന്ന് സ്‌കൂളുകളിലും ഇത്തരത്തിലുള്ള നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. സൈബോൺ പ്രൈമറി സ്‌കൂൾ, വാൽത്താം ഫോറസ്റ്റിലെ തോമസ് ഗാമുവൽ പ്രൈമറി സ്‌കൂൾ, ഹാറിൻഗേയിലെ ബ്രൂക്ക് ഹൗസ് പ്രൈമറി സ്‌കൂൾ എന്നിവയാണവ. 

ബ്രിട്ടീഷ് മ്യൂസിയം പബ്ലിക്കേഷനായ 5 പില്ലാർസിന് മുകളിലും ഇന്നലെ ഈ കത്ത് പതിച്ചിട്ടുണ്ട്. ഇതിനെതിരെ മുസ്ലീങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു കുട്ടി വ്രതമെടുക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് കുട്ടിയുടെ രക്ഷിതാക്കളാണെന്നാണ് അവരിൽ ചിലർ പറയുന്നത്. ഇക്കാര്യത്തിൽ സ്‌കൂൾ നിയമങ്ങളല്ല മറിച്ച് മതത്തിന്റെ നിയമങ്ങളാണ് തങ്ങളെ നയിക്കുന്നതെന്ന് പറഞ്ഞു കൊണ്ട് ദി മുസ്ലിം അസോസിയേഷൻ ഓഫ് ബ്രി്ട്ടൻ രംഗത്തെത്തിയിട്ടുണ്ട്. ആരാണ് വ്രതമെടുക്കേണ്ടത്, എടുക്കേണ്ടത്താത്തത് എന്നതിനെക്കുറിച്ച് മതനിയമങ്ങളിൽ കൃത്യമായി നിർവചിച്ചിട്ടുണ്ടെന്നാണ് അസോസിയേഷന്റെ വക്താവ് പറഞ്ഞത്. രോഗം ബാധിച്ചവരും നന്നെ ചെറിയ കുട്ടികളും കൂടുതൽ പ്രായമായവരും മാത്രം വ്രതമെടുക്കാതെ ഒഴിഞ്ഞ് നിൽക്കാമെന്നാണ് മതം അനുശാസിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP