Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രി ബോറിസ് ജോൺസന്റ കൺസർവേറ്റീവ് പാർട്ടി വൻ വിജയത്തിലേക്ക്: ബ്രിട്ടൺ‍ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുമെന്ന് ഉറപ്പായി; ലേബർ പാർട്ടിക്ക് പല സിറ്റിങ് സീറ്റുകളും നഷ്ടമായി; കൺസർവേറ്റീവ് പാർട്ടി വൻ ഭൂരിപക്ഷം നേടുമെന്ന്എക്സിറ്റ് പോൾ ഫലങ്ങൾ

പ്രധാനമന്ത്രി ബോറിസ് ജോൺസന്റ കൺസർവേറ്റീവ് പാർട്ടി വൻ വിജയത്തിലേക്ക്: ബ്രിട്ടൺ‍ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുമെന്ന് ഉറപ്പായി; ലേബർ പാർട്ടിക്ക് പല സിറ്റിങ് സീറ്റുകളും നഷ്ടമായി; കൺസർവേറ്റീവ് പാർട്ടി വൻ ഭൂരിപക്ഷം നേടുമെന്ന്എക്സിറ്റ് പോൾ ഫലങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടന്റെയും ബ്രെക്‌സിറ്റിന്റെയും ഭാവിനിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റ കൺസർവേറ്റീവ് പാർട്ടി വിജയത്തിലേക്ക്. ആദ്യഫല സൂചനകൾ പ്രധാനമന്ത്രി ബോറിസ് ജോൺസന് അനുകൂലമായി തുടരുകയാണ്. പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് നിരവധി സിറ്റിങ് സീറ്റുകളാണ് ഇതോടെ നഷ്ടമായത്. ബോറിസ് ജോൺസൺ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നതും. വൻ ഭൂരിപക്ഷമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ബോറിസ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതോടെ ബ്രിട്ടൺ യൂറോപ്യൻ യൂണിയന് പുറത്ത് പോകുമെന്നതിനാണ് വഴിയൊരുങ്ങുന്നത്.

ലേബർ പാർട്ടിക്ക് പല സിറ്റിങ് സീറ്റുകളും ഈ തിരഞ്ഞെടുപ്പിൽ നഷ്ടമായി. പതിറ്റാണ്ടുകൾക്കു ശേഷമാണ് ലേബറിന്റെ പല ശക്തി കേന്ദ്രങ്ങളിലും കൺസർവേറ്റീവ് എംപിമാർ എത്തുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. 357 സീറ്റുകൾ കൺസർവേറ്റീവുകൾക്കു ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലസൂചന. 2017 തിരഞ്ഞെടുപ്പിനേക്കാൾ 39 എണ്ണം അധികം ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്താമാക്കുന്നത്.

650 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 326 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. ബ്രെക്സിറ്റ് സൃഷ്ടിച്ച അനിശ്ചിതത്വം മൂലം നാലു വർഷത്തിനിടയിലെ മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. ബ്രെക്സിറ്റ് നടപ്പാക്കും എന്നതായിരുന്നു ബോറിസ് ജോൺസന്റെ മുഖ്യവാഗ്ദാനം. മറ്റൊരു ജനഹിതപരിശോധനയാണ് ലേബർ പാർട്ടി പറഞ്ഞിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ബോറിസിന് അനുകൂലമായതോടെ ബ്രിട്ടൺ യൂറോപ്യൻ യൂണിയന് പുറത്ത് പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

2016-ൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാൻ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം നടക്കുന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പാണിത്. കൺസർവേറ്റിവ് പാർട്ടി ജയിച്ചാൽ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി അടുത്ത മാസം 31 നകം ബ്രക്‌സിറ്റ് നടപ്പാക്കുമെന്നാണ് ബോറിസ് ജോൺസൺ അവകാശപ്പെടുന്നത്. എന്നാൽ ബ്രക്‌സിറ്റിൽ ഒരു പുനഃ പരിശോധന നടത്തുമെന്നാണ് ലേബർ പാർട്ടി പറയുന്നത്. ഒക്ടോബർ 31-ന് ബ്രക്‌സിറ്റ് നടപ്പാക്കാനുള്ള പ്രധാന മന്ത്രി ബോറിസ് ജോൺസന്റെ നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

2017-ൽ നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം 2022-ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറുന്ന പ്രമേയം പാസാക്കനാവാതെ തെരേസ മേ രാജിവെച്ചതോടെയാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായത്.

തെരേസ മേക്കെതിരെ 2017-ൽ ശക്തമായ മത്സരം കാഴ്ചവെച്ച ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ ഇത്തവണ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് പൊതുവെ വിലയിരുത്തൽ. ലിബർ ഡെമോക്രാറ്റിക്, സ്‌കോട്ടിഷ് നാഷണൽ, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് തുടങ്ങിയ പാർട്ടികളും തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP