Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാദാ ജീൻസും ചെരുപ്പും ധരിച്ച് ജാക്കറ്റും ഇട്ട് കൈയിൽ ഡ്രിങ്ക്സുമായി സൗദി രാജകുമാരൻ ന്യയോർക്കിലെ നൈറ്റ് ക്ലബിന് മുമ്പിൽ; 1000 കോടി ഡോളറിന്റെ ഉടമയുടെ ചിത്രം പകർത്തി പാപ്പരാസികൾ

സാദാ ജീൻസും ചെരുപ്പും ധരിച്ച് ജാക്കറ്റും ഇട്ട് കൈയിൽ ഡ്രിങ്ക്സുമായി സൗദി രാജകുമാരൻ ന്യയോർക്കിലെ നൈറ്റ് ക്ലബിന് മുമ്പിൽ; 1000 കോടി ഡോളറിന്റെ ഉടമയുടെ ചിത്രം പകർത്തി പാപ്പരാസികൾ

ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് പറന്ന് നടന്ന് അത്യാഢംബര ജീവിതം നയിക്കുന്ന സൗദി രാജകുമാരനായ അബ്ദുൾ അസീസ് ബിൻ ഫഹദിന്റെ അപൂർവ ചിത്രം പുറത്ത് വന്നു. സാദാ ജീൻസും ചെരുപ്പും ധരിച്ച് ജാക്കറ്റും ഇട്ട് കൈയിൽ ഡ്രിങ്ക്സുമായി ന്യൂയോർക്കിലെ പ്രശസ്തമായ നൈറ്റ് ക്ലബായ മാൻഹാട്ടൻ എലൈറ്റിന് മുന്നിൽ നിൽക്കുന്ന രാജകുമാരന്റെ ചിത്രമാണിത്. 1000 കോടി ഡോളറിന്റെ ഉടമയായ ഇദ്ദേഹത്തിന്റെ ഈ ചിത്രം പകർത്തി പാപ്പരാസികൾ ആഘോഷിക്കുകയാണെന്നാണ് റിപ്പോർട്ട്. വലത് കൈയിൽ പ്ലാസ്റ്റിക് സോഡ കപ്പും മരവടിയും തൂക്കിയാണ് പുള്ളിക്കാരന്റെ നിൽപ്. ക്ലബിന്റെ പുറത്ത് വളരെ റിലാക്സ്ഡ് ആയിട്ടാണ് രാജകുമാൻ കാണപ്പെട്ടത്.

ആദ്യമായി ഈ ചിത്രം പുറത്ത് വന്നത് ന്യൂയോർക്ക് പോസ്റ്റിലൂടെയായിരുന്നു. സാധാരണ പരമ്പരാഗത അറേബ്യൻ വേഷത്തിൽ മാത്രം കാണപ്പെട്ടിരുന്നു ഇദ്ദേഹത്തിന്റെ വേഷത്തിലെ വ്യത്യസ്ത തുടർന്ന് മറ്റ് മാദ്ധ്യമങ്ങളും ആഘോഷിക്കുകയായിരുന്നു .കിം കർദാഷിയാനെ പോലുള്ള നിരവധി സെലിബ്രിറ്റികൾ പതിവായി ആഘോഷിക്കാനെത്തുന്ന ക്ലബാണ് മാൻഹാട്ടൻ എലൈറ്റ്. തിരക്കേറിയ ഡിജെ നൈറ്റുകളും മറ്റുമുള്ള ഇടമാണിത്.

അമേരിക്കൻ പ്രസിഡന്റ് ഒബാമ റിയാദിലെത്തി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ദിവസങ്ങൾക്ക് ശേഷമാണ് സൗദി രാജകുമാരൻ ന്യൂയോർക്കിലെത്തിയിരിക്കുന്ന തെന്നതും ശ്രദ്ധേയമാണ്. തീവ്രവാദത്തെ പ്രതിരോധിക്കുന്നതും ഐസിസിന്റെ ഭീഷണിയെപ്പറ്റിയും സൗദിയുമായി ചർച്ച ചെയ്യുന്നതിനായിരുന്നു ഒബാമ റിയാദിലെത്തിയിരുന്നത്. ഇതിനിടെ സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ സൗദിക്ക് പങ്കുണ്ടെന്ന വിവാദപരമായ വെളിപ്പെടുത്തലും പുറത്ത് വന്നിരുന്നു.

മുൻ സൗദി രാജാവായ ഫഹദിന്റെ മകനാണ് ബിൻ ഫഹദ്. 23 വർഷത്തെ ഭരണത്തിന് ശേഷം തന്റെ 82ാമത്തെ വയസിലായിരുന്നു രാജാവ് 2005ൽ മരിച്ചത്. ലണ്ടനിലെ ഹെറോൻ ടവറിലെ ഓഹരികൾ, യുഎസിലെ 5.8 ബില്യൺ ഡോളറിന്റെ സ്വത്ത് തുടങ്ങിയവ പ്രസ്തുത രാജാവിന്റെ സമ്പത്തുക്കളിൽ ചിലത് മാത്രമാണ്.ഇതിന്റെയെല്ലാം അനന്തരാവകാശിയാണ് ബിൻ ഫഹദ് രാജകുമാരൻ.

2013ൽ വെസ്റ്റ് ലണ്ടനിലെ കെൻസിങ്ടൺ പാലസ് ഗാർഡൻസിൽ ഒരു മാൻഷൻ 145 മില്യൺ പൗണ്ടിന് വിൽപനയ്ക്ക് വച്ചതിനെ തുടർന്ന് വിവാദങ്ങളിൽ നിറഞ്ഞിരുന്നു.സ്പാനിഷ് ദ്വീപായ ഇബിസയിലേക്കുള്ള സന്ദർശനത്തിനിടെ അവിടെയുള്ള റസ്റ്റോറന്റിൽ 87,000 ഡോളർ ടിപ്പ്കൊടുത്തതിന്റെ പേരിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. 2014 ഓഗസ്റ്റിൽ നോർത്ത് പാരീസിലെ പോർട്ടെ ഡെ പെ ചാപെല്ലെയിൽ വച്ച് അദ്ദേഹം മോഷണത്തിനും വിധേയനായിരുന്നു. അദ്ദേഹത്തിന്റെ 10 കാറുകൾ അടങ്ങിയ കാവൽപ്പടയിൽ സായുധധാരികളായ ബോഡി ഗാർഡുകൾ അണിചേരാറുണ്ട്. എന്നിട്ട് കൂടി ലെ ബൗർഗെറ്റ് എയർപോർട്ടിലേക്കുള്ള യാത്രക്കിടെ കൊള്ളക്കാർ ഈ വാഹനവ്യൂഹത്തെ ആക്രമിക്കുകയും 291,000 ഡോളർ കൊള്ളയടിക്കുകയുമായിരുന്നു. ഇതിന് പുറമെ ബിൻ ഫഹദിന്റെ വിലയേറിയ രേഖകളും മരുന്നുകളും അവർ കവർന്നെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP