Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉടക്കിപ്പിരിഞ്ഞ ഹാരിയും ക്രെസിദയും വീണ്ടും ഒരുമിച്ചോ..? പാതിരാ പാർട്ടിയിൽ മുൻകാമുകിക്കൊപ്പം ചുറ്റിക്കറങ്ങി രാജകുമാരൻ

ഉടക്കിപ്പിരിഞ്ഞ ഹാരിയും ക്രെസിദയും വീണ്ടും ഒരുമിച്ചോ..? പാതിരാ പാർട്ടിയിൽ മുൻകാമുകിക്കൊപ്പം ചുറ്റിക്കറങ്ങി രാജകുമാരൻ

ത് കാലത്തായാലും രാജകുമാരന്മാർക്കും മറ്റ് ഉന്നതർക്കും എന്തുമാകാമല്ലോ....!!. അവർക്ക് കാമുകിമാരെ തോന്നുമ്പോൾ വേണ്ടെന്ന് വയ്ക്കാനും തോന്നുമ്പോൾ വീണ്ടും സ്വീകരിക്കാനും ആരോടും ചോദിക്കേണ്ട കാര്യമൊന്നുമില്ല. ഉടുപ്പ് മാറുന്നത് പോലെ കാമുകിമാരെ രായ്ക്ക് രാമാനം മാറാനും ആരെയും പേടിക്കേണ്ടതുമില്ല. ഹാരിരാജകുമാരന്റെ കാര്യത്തിലും ഇത് സംഭവിച്ചുവെന്നാണ് സൂചന. ഉടക്കിപ്പിരിഞ്ഞ ഹാരിയും ക്രെസീദയും വീണ്ടും ഒരുമിച്ചെന്ന അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്. പാതിരാ പാർട്ടിയിൽ മുൻകാമുകിക്കൊപ്പം രാജകുമാരൻ ചുറ്റിക്കറങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബുധനാഴ്ച നടന്ന ഹാരിയുടെ 31 പിറന്നാൾ ആഘോഷങ്ങളിൽ മുൻ കാമുകിയായ ക്രെസിദ ബൊണാസ് സജീവമായി പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർക്കിടെ ക്രസിദ പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ലണ്ടനിലെ ചെൽസിയയിലുള്ള ദി ക്രോസ് കീസ് പബിൽ വച്ച് നടന്ന അഞ്ച് മണിക്കൂർ നീണ്ട പിറന്നാൾ പാർട്ടിയിലാണ് 26കാരിയായ ക്രെസിദ സജീവമായി പങ്കെടുത്തത്. സാറഫിലിപ്പും ഭർത്താവായ മൈക്ക് ടിൻഡാലുമടക്കമുള്ള ഹാരിയുടെ നിരവധി സുഹൃത്തുക്കൾക്കൊപ്പമാണ് ക്രസിദ പാർട്ടിയിൽ പങ്കെടുത്തത്. ബാറിൽ നിന്ന് പുറത്ത് വരുന്ന ക്രെസിദയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. തുടർന്ന് കെൻസിങ്ടൺ പാലസിൽ വച്ച് നടന്ന പാർട്ടിയിലും അവർ പങ്കെടുത്തിരുന്നു. ഇവിടെ വച്ച് ഹാരിയും ക്രസിദയും ഗ്വേ പെല്ലിയടക്കമുള്ള സുഹൃത്തുക്കൾക്കൊപ്പമാണ് പാർട്ടിയിൽ സജീവമായത്.

സസെക്‌സിൽ വച്ച് നടന്ന ഒരു ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത ശേഷം അഞ്ചാം കിരീടാവകാശിയായ ഹാരി ചൊവ്വാഴ്ച ഹെലികോപ്ടറിലാണ് ലണ്ടനിലെത്തിയത്. തന്റെ 31ാം പിറന്നാൾ അടുത്ത സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുകയായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. പാർട്ടിയിൽ ക്രെസിദ സജീവമായതുമായി ബന്ധപ്പെട്ട് വൻ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഹാരി മുൻകാമുകിയുമായുള്ള പ്രണയം പുനഃസ്ഥാപിച്ചുവെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഒരു പറ്റം സുഹൃത്തുക്കളുമായി ഹാരിയും കെസിദയും മദ്യപിക്കാനായി പുറത്തുപോയെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രമാണിയായ ലേഡി മേരി കുർസന്റെയും പഴയ ഹരോവിയൻ ബിസിനസുകാരനായ ജെഫെറി ബോണാസിന്റെയും മകളാണ് കെസിദ. ഹാരി എത്തുന്നതിന് മുമ്പ് തന്നെ ക്രസിദ പ്രസ്തുത പബിൽ എത്തിയിരുന്നു. തന്റെ കസിനായ യൂജിൻ രാജകുമാരിയായിരുന്നു ഹാരിക്ക് 2012ൽ ക്രെസിദയെ പരിചയപ്പെടുത്തിയത്. തുടർന്ന് അത് പ്രണയമായി മാറുകയായിരുന്നു. നീല ജീൻസും വെള്ള ഷർട്ടുമണിഞ്ഞാണ് ഹാരി പാർട്ടിക്കെത്തിയത്.പാർട്ടിക്കിടെ ഹാരി മറ്റൊരു ഗേൾഫ്രണ്ടിനെ ചുംബിക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു.2015 റഗ്‌ബിവേൾഡ് കപ്പ് വേദിയിൽ പ്രമുഖരുമായി ഹാരി സൗഹൃദം പങ്ക് വയ്ക്കുന്ന ചിത്രങ്ങളും കഴിഞ്ഞ രാത്രി പുറത്ത് വന്നിരുന്നു. സെൻട്രൽ ലണ്ടനിലെ ഡൺബാർ കോർട്ടിൽ വച്ച് നടന്ന ഇവന്റിൽ ഇംഗ്ലണ്ടിലെ മുൻ റഗ്‌ബി ചാമ്പ്യന്മാരായ ലോറൻസ് ഡല്ലാഗ്ലിയോ, മുൻ ഓസ്‌ട്രേലിയൻ സ്‌ക്രംഹാഫ് ജോർജ് ഗ്രെഗൻ തുടങ്ങിയവരുമായി റഗ്‌ബി ഭ്രാന്തനായ ഹാരി സൗഹൃദം പങ്ക് വച്ചിരുന്നു. പ്രധാനമന്ത്രി കാമറോണും റഗ്‌ബിയുമായി ബന്ധപ്പെട്ട പ്രസ്തുത ചടങ്ങിനെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP