Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് 97-ാം വയസ്സിൽ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു; ഒരപകടം കഴിഞ്ഞശേഷം സീറ്റ് ബെൽറ്റ് ഇടാതെ കാറോടിച്ചതിനെതിരേ വിമർശനം ഉയർന്നപ്പോൾ ഇനി ഡ്രൈവിങ് വേണ്ടെന്നുവെച്ച് പ്രിൻസ് ഫിലിപ്പ്

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് 97-ാം വയസ്സിൽ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു; ഒരപകടം കഴിഞ്ഞശേഷം സീറ്റ് ബെൽറ്റ് ഇടാതെ കാറോടിച്ചതിനെതിരേ വിമർശനം ഉയർന്നപ്പോൾ ഇനി ഡ്രൈവിങ് വേണ്ടെന്നുവെച്ച് പ്രിൻസ് ഫിലിപ്പ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സീറ്റ് ബെൽറ്റിടാതെ കാറോടിച്ച് അപകടമുണ്ടാക്കിയ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് ഉപേക്ഷിക്കാൻ തീരുമാനിച്ചു. 97-ാം വയസ്സിൽ അദ്ദേഹം ഓടിച്ച ലാൻഡ് റോവർ കഴിഞ്ഞമാസം അപകടത്തിൽപ്പെട്ടത് വലിയ ചർച്ചയായി മാറിയിരുന്നു. ഇത്രയും പ്രായമുള്ളവർക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന്റെ യുക്തിപോലും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് ചർച്ച മാറിയിരുന്നു. നോർഫോക്ക് പൊലീസിനാണ് അദ്ദേഹം ലൈസൻസ് സറണ്ടർ ചെയ്തത്. ഇതിൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്യാനുള്ള ഫിലിപ്പ് രാജകുമാരന്റെ തീരുമാനത്തെ അന്ന് അപകടത്തിൽപ്പെട്ട് കൈയൊടിഞ്ഞ എമ്മ ഫെയർവെതർ സ്വാഗതം ചെയ്തു. എമ്മ ഓടിച്ചിരുന്ന കിയ കാറിലാണ് ഫിലിപ്പ് രാജകുമാരന്റെ ലാൻഡ് റോവർ വന്നിടിച്ചത്. ഫിലിപ്പ് രാജകുമാരന്റെ തീരുമാനം യുക്തവും ഈ ഘട്ടത്തിൽ അത്യാവശ്യവുമാണെന്ന് എമ്മ പറഞ്ഞു. അപകടം കഴിഞ്ഞയുടനെ അത് ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നുവെന്നും അവർ പറഞ്ഞു.

അപകടം കഴിഞ്ഞയുടനെ ഫിലിപ്പ് രാജകുമാരനെ പൊലീസ് മദ്യപിച്ചിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനയ്ക്ക് വിധേനാക്കിയിരുന്നു. അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തതിന് അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും പരിശോധിച്ചുവരുന്നുണ്ട്. തന്റെ ലൈസൻസ് ഇന്നലെ ഫിലിപ്പ് രാജകുമാരൻ സറണ്ടർ ചെയ്തതായി ബക്കിങ്ങാം കൊട്ടാരവും സ്ഥിരീകരിച്ചു. താന്മൂലം അത്തരമൊരു അപകടമുണ്ടായതിൽ രാജകുമാരൻ ഖേദപ്രകടനവും നടത്തിയിരുന്നു.

സീറ്റ് ബെൽറ്റിടാതെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവ് ചെയ്യുകയും അപകടമുണ്ടാക്കുകയും ചെയതത് 70 വയസ്സിനുമേൽ പ്രായമുള്ളവർക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നതിനും ഇടയാക്കിയിരുന്നു. സുരക്ഷിതമല്ലെന്ന് സ്വയം ബോധ്യമായാൽ ഡ്രൈവിങ് ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് അന്ന് അപകടത്തിൽനിന്ന് ഫിലിപ്പ് രാജകുമാരനെ രക്ഷിച്ച അഭിഭാഷകൻ റോയ് വോൺ പറഞ്ഞു. വാഹനാപകടം സംബന്ധിച്ച കേസ് ക്രൗൺ പ്രോസിക്യൂഷൻ സർവീസാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

അപകടത്തിൽ ഫിലിപ്പ് രാജകുമാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും എമ്മയുടെ വലതുകൈ ഒടിഞ്ഞു. ഫിലിപ്പാണ് അപകടമുണ്ടാക്കിയതെങ്കിൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എമ്മ ആവശ്യപ്പെട്ടിരുന്നു. എതിരേ കാർവരുന്നത് താൻ കണ്ടിരുന്നില്ലെന്ന് ജനുവരി 21-ന് എമ്മയ്ക്ക് അയച്ച ഖേദപ്രകടനത്തിൽ ഫിലിപ്പ് രാജകുമാരൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP