Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമേരിക്കയിൽ ഇങ്ങനെയൊക്കെയാണ്; പിതാവിന്റെ തോക്കു മോഷ്ടിച്ച 11 വയസുകാരൻ മൂന്ന് വയസുകാരനെ വെടിവച്ചു കൊന്നു

അമേരിക്കയിൽ ഇങ്ങനെയൊക്കെയാണ്; പിതാവിന്റെ തോക്കു മോഷ്ടിച്ച 11 വയസുകാരൻ മൂന്ന് വയസുകാരനെ വെടിവച്ചു കൊന്നു

മേരിക്കയിൽ ഇത് വെടിവയ്പ് കാലമാണെന്ന് പറയേണ്ടതില്ലല്ലോ... തോക്കെടുത്ത് കൂട്ടക്കുരുതി നടത്തുന്ന വാർത്തകളാണ് ദിനംപ്രതിയെന്നോണം അമേരിക്കയിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ കുട്ടികൾ പ്രതികളായ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ അതും സംഭവിച്ചിരിക്കുന്നു. പിതാവിന്റെ തോക്കു മോഷ്ടിച്ച 11 വയസുകാരൻ മൂന്ന് വയസുകാരനെ വെടിവച്ചു കൊന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഡെട്രോയിറ്റിന്റെ കിഴക്കൻ പ്രദേശത്തുള്ള വീട്ടിലാണ് സംഭവം അരങ്ങേറിയത്. തുടർന്ന് 11 വയസുകാരനെ പ്രോസിക്യൂട്ടർമാർ ചാർജ് ചെയ്യുകയും ചെയ്തു. മൂന്ന് വയസുകാരനായ എലിജാഹ് വാക്കറാണ് വെടിയേറ്റ് മരിച്ചത്. തുടർന്ന് പ്രതിയെ ഇന്നലെ ജൂവൈനൈൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.മനഃപൂർവം ആയുധമുപയോഗിച്ച് നരഹത്യ നടത്തിയതിനാണ് ചാർജ് ചെയ്തിരിക്കുന്നത്. മുതിർന്ന ആളെ പോലെ ചാർജ് ചെയ്യാൻ സാധിക്കാത്തതിനാൽ പ്രതിയായ 11 കാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

കേസിൽ 5000 ഡോളർ ബോണ്ടായി സെറ്റ് ചെയ്യുകയും ഈ മാസം 10ന് പ്രിട്രയൽ ഹിയറിങ് നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും കുറഞ്ഞ പ്രായത്തിലുള്ള ഒരു കുറ്റവാളിയെ ചാർജ് ചെയ്തതായി തങ്ങളുടെ ഓർമയിലില്ലെന്നാണ് വെയ്ൻ കൗണ്ടി പ്രോസിക്യൂട്ടറായ കിം വർത്തി പറഞ്ഞിരിക്കുന്നത്.ഇത് തികച്ചും ദൗർഭാഗ്യകരമായ കാര്യമാണെന്നും അദ്ദേഹം പറയുന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 11 വയസുകാരൻ തന്റെ അച്ഛന്റെ ബെഡ്‌റൂമിൽ നിന്നും ഹാൻഡ് ഗൺ എടുത്ത് ബാക്ക് യാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിലിരിക്കുകയായിരുന്ന മൂന്ന് വയസുകാരനെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് വർത്തിയുടെ ഓഫീസ് വെളിപ്പെടുത്തുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഈ കുട്ടികൾ തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരുകയാണെന്നാണ് പൊലീസ് പറയുന്നത്. എല്ലാവരോടും ചിരിക്കുന്ന സൗമ്യനായ കുട്ടിയായിരുന്നു എലിജാഹ് എന്നാണ് ഉറ്റവർ പറയുന്നത്.തന്റെ മൂത്ത സഹോദരിമാരോടം കസിൻസിനുമൊപ്പം കളിക്കുന്നതായിരുന്നു അവന് ഏറെ ഇഷ്ടമുള്ളകാര്യമെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP