Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ ഏറ്റവും ഏകാധിപതിയായ നേതാവ് വഌദിമിർ പുട്ടിനോ? ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ മാറ്റിയെഴുതിയത് അമ്പത് നിയമങ്ങൾ; വിമതശബ്ദങ്ങൾ ഇല്ലാതാക്കുന്നതിലും അഗ്രഗണ്യൻ; റഷ്യൻ പ്രസിഡന്റ് ലോകത്തിന് മുഴുവൻ ഭീഷണിയായി വളരുന്നത് ഇങ്ങനെ

ലോകത്തെ ഏറ്റവും ഏകാധിപതിയായ നേതാവ് വഌദിമിർ പുട്ടിനോ? ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ മാറ്റിയെഴുതിയത് അമ്പത് നിയമങ്ങൾ; വിമതശബ്ദങ്ങൾ ഇല്ലാതാക്കുന്നതിലും അഗ്രഗണ്യൻ; റഷ്യൻ പ്രസിഡന്റ് ലോകത്തിന് മുഴുവൻ ഭീഷണിയായി വളരുന്നത് ഇങ്ങനെ

ഷ്യൻ പ്രസിഡന്റ് തിരഞ്ഞടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടുന്ന വഌദിമിർ പുട്ടിൻ ലോകത്തെ ഏറ്റവും അപകടകാരിയായ ഏകാധിപതിയാണെന്ന് റിപ്പോർട്ടുകൾ. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതരത്തിലുള്ള അമ്പതോളം നിയമങ്ങൾ പുട്ടിൻ ഇതിനകം നടപ്പിലാക്കിയതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കാനുപയോഗിക്കാവുന്ന തരത്തിലാണ് നിയമങ്ങൾ വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്.

അടുത്തയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ പുട്ടിനെതിരേ മത്സരരംഗത്തുള്ളവർ ഒന്നുകിൽ മത്സരത്തിൽനിന്ന് പുറത്താക്കപ്പെടുകയോ ഏതെങ്കിലും കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെടുകയോ ചെയ്യുമെന്ന് അവർ പറയുന്നു. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ജനാധിപത്യത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങളും പുട്ടിൻ ഇല്ലാതാക്കുമെന്നും അവർ പറയുന്നു. റഷ്യൻ ചാരസംഘടനയായ കെ.ജി.ബിയുടെ ഏജന്റായി തുടങ്ങിയ പുട്ടിൻ പിന്നീട് പെട്ടെന്ന് അധികാരത്തിലേക്ക് എത്തുകയായിരുന്നു.

റഷ്യയിൽ സ്വാതന്ത്ര്യം തീർത്തും അമർച്ച ചെയ്യുന്ന പുട്ടിൻ, യുക്രൈനിലും സിറിയയും വിമതശബ്ദത്തെ അടിച്ചമർത്താൻ അവിടുത്തെ സർക്കാരുകളെ സഹായിക്കുകയും ചെയ്യുന്നതായി ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ അദ്ധ്യക്ഷ സാഷ കുലേവ കുറ്റപ്പെടുത്തുന്നു. ജനാധിപത്യ വിരുദ്ധമായ നിയമങ്ങളിലൂടെ മനുഷ്യാവകാശങ്ങൾ തീർത്തും അടിച്ചമർത്തപ്പെട്ടിരിക്കുന്നു. അടുത്തയാഴ്ചത്തെ തിരഞ്ഞെടുപ്പിൽ പുട്ടിൻ വിജയിക്കുമെന്നകാര്യം ഉറപ്പാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തിരഞ്ഞെടുപ്പായിരിക്കുമതെന്നും അവർ പറഞ്ഞു.

ബ്രിട്ടനിൽ താമസിക്കുന്ന റഷ്യൻ ഏജന്റ് സെർദി സ്‌ക്രിപാലിനെയും മകൾ യൂലിയയെയും കഴിഞ്ഞദിവസം വിഷംകുത്തിവെച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലാണ് ഇരുവരും ഇപ്പോൾ. സ്‌ക്രിപാലിന്റെ ഭാര്യ ല്യൂഡ്വിനയുടെയും മകൻ അലക്‌സാണ്ടറുടെയും മരണവും കൊലപാതകമാണെന്ന സംശയമുണർന്നിട്ടുണ്ട്. പുട്ടിന്റെ നിർദേശപ്രകാരമാണ് സ്‌ക്രിപാലും കുടുംബവും ആക്രമിക്കപ്പെട്ടതെന്ന് വിലയിരുത്തുന്നവരുമുണ്ട്.

പുട്ടിൻ കൊണ്ടുവന്ന വിവാദമായ കുറേ നിയമങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം തീർത്തും ഇല്ലാതാക്കിയെന്നുമുള്ള വിമർശനവും ഉയരുന്നുണ്ട്. ഇതനുസരിച്ച് ചാരിറ്റികളെയും എൻജിഒകളെയും വിദേശ ഏജന്റുമാരായാണ് വിലയിരുത്തുന്നത്. ഇവയുടെ പ്രവർത്തനം തീർത്തും ദുഷ്‌കരമാക്കുന്നതാണ് ഈ നിയമം. സ്വവർഗപ്രണയത്തിനുവേണ്ടിയുള്ള പ്രചാരണങ്ങൾക്കും വിലക്കേർപ്പെടുത്തിയത് സ്വവർഗ പ്രണയികൾക്കുനേരെയുള്ള വിവേചനം ശക്തമാക്കി.

സ്വവർഗപ്രണയികളുടെ അവകാശങ്ങൾക്കായി വാദിക്കുന്നതും എഴുതുന്നതും കുറ്റകരമാക്കി.. ഇങ്ങനെ ചെയ്യുന്നവർക്ക് ഒരുലക്ഷം റൂബിൾ വരെയാണ പിഴ. ഇന്റർനെറ്റ് സൈറ്റുകളെയും ബ്ലോഗുകളെയും നിരീക്ഷിക്കാനും റഷ്യൻ സെക്യൂരി്‌റി സർവീസിന് കൂടുതൽ അധികാരം നൽകി. റാലികളിലും പ്രതിഷേധ പ്രകടനങ്ങളിലും അനുവാദമില്ലാതെ പങ്കെടുക്കുന്നതിലും വിലക്കേർപ്പെടുതത്തി. യുക്രൈൻ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ ഉൾപ്പെടുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിനും പുട്ടിൻ വിലക്കേർപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP