Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആകാശത്തിലൂടെ സൗജന്യ യാത്ര നടത്തി പെരുമ്പാമ്പ്; ന്യൂസിലന്റിൽനിന്നും ബ്രിസ്‌ബെനിലേക്ക് വിമാന യാത്ര നടത്തിയത് 14 അടി നീളമുള്ള പെരുമ്പാമ്പ്: വിമാനയാത്രയ്‌ക്കൊടുവിൽ ക്യൂൻസ് ടൗണിലെ റൺവേയിലേക്ക് പെരുമ്പാമ്പ് ചാടി വീണതിനെ തുടർന്ന് വിമാനങ്ങളും വൈകി

ആകാശത്തിലൂടെ സൗജന്യ യാത്ര നടത്തി പെരുമ്പാമ്പ്; ന്യൂസിലന്റിൽനിന്നും ബ്രിസ്‌ബെനിലേക്ക് വിമാന യാത്ര നടത്തിയത് 14 അടി നീളമുള്ള പെരുമ്പാമ്പ്: വിമാനയാത്രയ്‌ക്കൊടുവിൽ ക്യൂൻസ് ടൗണിലെ റൺവേയിലേക്ക് പെരുമ്പാമ്പ് ചാടി വീണതിനെ തുടർന്ന് വിമാനങ്ങളും വൈകി

സ്വന്തം ലേഖകൻ

ബ്രിസ്‌ബെൻ: ന്യൂസിലന്റിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് സൗജന്യ വിമാന യാത്ര നടത്തി പെരുമ്പാമ്പ്. ബ്രിസ്‌ബെനിൽ നിന്നും ക്യൂൻസ് ടൗണിലേക്ക് പറന്ന വിമാനത്തിലാണ് ആരും കാണാതെ പെരുമ്പാമ്പ് കടന്ന് കൂടിയത്.

ഡിസംബർ 15ന് മൂന്ന് മണിക്ക് ക്യൂൻസ് ടൗണിൽ ലാൻഡ് ചെയ്ത വിമാനത്തിലാണ് യാത്രക്കാരെ നടുക്കയ സംഭവം ഉണ്ടായത്. വിമാനം പറന്നിറങ്ങുന്നതിനിടെ പെരുമ്പാമ്പ് റൺവേയിലേക്ക് തെറിച്ച് വീഴുകയും ചെയ്തു.

എന്നാൽ ബ്രിസ്‌ബെനിൽ നിന്ന് പറന്ന വിമാനത്തിൽ പെരുമ്പാമ്പ് കടന്നു കൂടിയത് ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. റൺവേയിലേക്ക് വീണ പെരുമ്പാമ്പിനെ ബയോസെക്യൂരിറ്റി ഓഫിസർ എത്തിയാണ് നീക്കം ചെയ്തത്.

വിമാനത്തിന്റെ അണ്ടർ കാരേജിലാണ് ആരും കാണാതെ പെരുമ്പാമ്പ് കടന്നു കൂടിയത്. റൺവേയിലേക്ക് പെരുമ്പാമ്പ് ഇറങ്ങിയതോടെ വിമാനം മൂന്ന് മിനറ്റ് വൈകിയാണ് ഓടിയത്. നൂസിലാന്റിലേക്ക് പറക്കുന്നതിന് മുമ്പ് ആറാഴ്ചയായി വിമാനം ബ്രിസ്‌ബെനിൽ കിടക്കുകയായിരുന്നെന്നും റിപ്പോർട്ട് ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP