Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

19 മണിക്കൂറും 16 മിനിറ്റും തുടർച്ചയായി വിമാനം പറത്തിയത് 49 യാത്രക്കാരുമായി; ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ 'നോൺ സ്റ്റോപ്പ്' യാത്രാവിമാന സർവീസ് നടത്തിയത് ക്വൻഡസ്; റെക്കോർഡ് ഇട്ടത് 16200 കിലോമീറ്റർ വിമാനം പറത്തി    

19 മണിക്കൂറും 16 മിനിറ്റും തുടർച്ചയായി വിമാനം പറത്തിയത് 49 യാത്രക്കാരുമായി; ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ 'നോൺ സ്റ്റോപ്പ്' യാത്രാവിമാന സർവീസ് നടത്തിയത് ക്വൻഡസ്; റെക്കോർഡ് ഇട്ടത് 16200 കിലോമീറ്റർ വിമാനം പറത്തി      

മറുനാടൻ ഡെസ്‌ക്‌

കാർബെറ; തുടർച്ചയായി 19 മണിക്കൂറും 16 മിനിറ്റും വിമാനം പറത്തി റെക്കോഡിട്ട് ഓസ്‌ട്രേലിയൻ വിമാനക്കമ്പനി ക്വൻഡസ്്. ന്യൂയോർക്കിൽ നിന്ന് സിഡ്‌നിയിലേക്ക് 49 യാത്രക്കാരുമായിട്ടായിരുന്നു റെക്കോർഡ് പറക്കൽ. 16200 കിലോമീറ്ററാണ് വിമാനം നിർത്താതെ പറന്നത്. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ 'നോൺ സ്റ്റോപ്പ്' യാത്രാവിമാന സർവീസായിരുന്നു ഇത്. ക്വൻഡസിന്റെ ബോയിങ് 787-9 വിമാനമാണ് നിർത്താതെ പറന്ന് റെക്കോഡിട്ടത്.

നിർത്താതെയുള്ള യാത്രകൾ എങ്ങനെയാണ് പൈലറ്റുമാരെയും വിമാനത്തിലെ ജീവനക്കാരെയും ബാധിക്കുകയെന്ന് മനസ്സിലാക്കുന്നതിനുള്ള പരീക്ഷണപ്പറക്കലായിരുന്നു ഇത്. അടുത്തമാസം ലണ്ടനിൽനിന്ന് സിഡ്‌നിയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്താനും കമ്പനി ആലോചിക്കുന്നുണ്ട്. നോൺസ്റ്റോപ്പ് റൂട്ടുകൾ ആരംഭിക്കണോയെന്ന കാര്യം 2019 അവസാനത്തോടെ കമ്പനി തീരുമാനിക്കും. പരീക്ഷണങ്ങൾ വിജയിച്ചാൽ 2022-'23 വർഷത്തോടെ സർവീസുകൾ തുടങ്ങുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP