Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുട്ബാൾ ലോകകപ്പിനായുള്ള രണ്ടാമത്തെയും സ്റ്റേഡിയം തുറന്ന് ഖത്തർ; അൽവക്‌റ സ്റ്റേഡിയം തുറന്നതോടെ 2022 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കുള്ള വേദിയും സജ്ജമായി; വിവാദങ്ങൾ നിറഞ്ഞാടിയ സ്റ്റേഡിയത്തിൽ 40,000 പേർക്ക് മത്സരം കാണാം; മുഖച്ഛായ ആകെ മാറ്റി അൽവക്‌റ നഗരം

ഫുട്ബാൾ ലോകകപ്പിനായുള്ള രണ്ടാമത്തെയും സ്റ്റേഡിയം തുറന്ന് ഖത്തർ; അൽവക്‌റ സ്റ്റേഡിയം തുറന്നതോടെ 2022 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കുള്ള വേദിയും സജ്ജമായി; വിവാദങ്ങൾ നിറഞ്ഞാടിയ സ്റ്റേഡിയത്തിൽ 40,000 പേർക്ക് മത്സരം കാണാം; മുഖച്ഛായ ആകെ മാറ്റി അൽവക്‌റ നഗരം

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: 2022 ഫുട്ബാൾ ലോകകപ്പിലേക്കുള്ള രണ്ടാമത്തെ സ്‌റ്റേഡിയവും ലോകത്തിനായി തുറന്നു നൽകി ഖത്തർ. ആയിരക്കണക്കിന് ഫുട്‌ബോൾ ആരാധകരെ സാക്ഷിയാക്കി അൽവക്‌റ സ്റ്റേഡിയം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലോകത്തിന് സമർപ്പിച്ചു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും പെങ്കടുത്തു. അമീർ കപ്പിന്റെ മാതൃക സ്റ്റേഡിയത്തിന്റെ മധ്യത്തിൽ വിരിഞ്ഞാണ് ഉദ്ഘാടനം നടന്നത്. ഉദ്ഘാടനചടങ്ങിന് ശേഷം അമീർ കപ്പ് ഫൈനൽ പോരാട്ടത്തിനും സ്‌റ്റേഡിയം വേദിയായി. ഗംഭീരവെടിേെക്കട്ടാടെയായിരുന്നു ചടങ്ങ് നടന്നത്.

ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ആദ്യസ്റ്റേഡിയമായ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം കഴിഞ്ഞ വർഷം തന്നെ ഉദ്ഘാടനം ചെയ്തിരുന്നു. ബാക്കിയുള്ള ആറ് സ്റ്റേഡിയങ്ങളുടെ പണികൾ വേഗത്തിൽ നടക്കുകയാണ്. റെക്കോർഡ് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കിയ അൽവക്‌റ സ്‌റ്റേഡിയം ലോക റെക്കോർഡ് സമയത്തിനുള്ളിൽ മൈതാനത്ത് പച്ചപുൽ വിരിച്ചും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വിഖ്യാത ഇറാഖി ബ്രിട്ടീഷ് വാസ്തുശില്പിയായ സഹാ ഹാദിദാണ് സ്‌റ്റേഡിയം രൂപകൽപന ചെയ്തത്. 575 മില്യണ് യു എസ് ഡോളറാണ് നിര്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഉള്ളിലേക്കു മടക്കിവെക്കാവുന്ന രീതിയിലുള്ളതാണ് മേല്ക്കൂരയുടെ ഘടന. 2022 ലോകകപ്പ് ക്വാർട്ടർ ഫൈനൽ മൽസരങ്ങളാണിവിടെ നടക്കുക.ഗ്ലോബൽ സസ്റ്റെനബിലിറ്റി അസസ്‌മെന്റ് സിസ്റ്റത്തിന്റെ പഞ്ചനക്ഷത്ര പദവിയും സ്റ്റേഡിയത്തിന് ലഭിച്ചിട്ടുണ്ട്.

40000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം ലോകകപ്പ് കഴിഞ്ഞാൽ 20,000 സീറ്റ് ആയി കുറച്ച് അൽവഖ്‌റ സ്പോർട്സ് ക്ലബിെന്റ ഹോം ഗ്രൗണ്ടായി ഉപയോഗിക്കും. ബാക്കിയുള്ള ഇരിപ്പിടങ്ങൾ മറ്റ് രാജ്യങ്ങളിലെ കായിക വികസനത്തിനായി നൽകും. സ്റ്റേഡിയത്തിന്റെ മേൽക്കൂര പൂർണമായും 30 മിനുട്ടിനുള്ളിൽ തുറക്കാനും അടക്കാനും സാധിക്കും. ഏറ്റവും ശബ്ദമുഖരിതമായ ലോകത്തിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായിരിക്കും ഇത്. സ്റ്റേഡിയത്തിലെ കൈയടികളും ആഹ്ലാദാരവങ്ങളും മേൽക്കൂരയിൽ തട്ടി പ്രതിഫലിക്കുന്നതിനാലാണിത്.

ഹമദ് വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരം മാത്രമാണ് വക്‌റ സ്റ്റേഡിയത്തിലേക്കുള്ളത്. ദോഹയിൽ നിന്നും കേവലം അര മണിക്കൂർ.
മൂന്ന് രീതിയിലൂടെ സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് എത്താം. ദോഹ േെമട്രാ വഴി അല്ലെങ്കിൽ സ്വന്തം വാഹനത്തിൽ നിശ്ചയിക്കപ്പെട്ട സ്ഥലം അതിന് ശേഷം ബസ്സിൽ സ്റ്റേഡിയത്തിലേക്ക്, അതുമല്ലെങ്കിൽ സ്വന്തം വാഹനത്തിൽ സ്റ്റേഡിയം പാർക്കിങ് വരെ അതിന് ശേഷം കാൽനടയായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം.

വിവാദങ്ങൾ നിറഞ്ഞാടിയ അൽ വക്‌റ സ്റ്റേഡിയം

കടൽ ജീവിതവുമായി കഴിഞ്ഞ അറബികളുടെ ഒഴിച്ചുകൂടാനാകാത്ത പായ്കപ്പലുകളുടെ മാതൃക അഥവാ പരമ്പരാഗത ദൗ ബോട്ടിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, ആകാശ കാഴ്‌ച്ചയിൽ സ്ത്രീകളുടെ ലൈംഗികാവയവത്തിനോടാണ് സ്‌റ്റേഡിയത്തിന് സാമ്യം എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 2014ൽ നിർമ്മാണമാരംഭിച്ച സ്റ്റേഡിയത്തിന്റെ അടിത്തറ നിർമ്മാണം 2016ലാണ് നടന്നത്. ദോഹയിൽ നിന്നും മാറി 15 കിലോമീറ്റർ അകലെ വക്‌റയുടെ ഹൃദയഭാഗത്താണ് സ്റ്റേഡിയം. ഖത്തറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമേറിയതും പാരമ്പര്യം നിറഞ്ഞതുമായ പ്രദേശമാണ് അൽ വക്‌റ. കരമാർഗവും സമുദ്രമാർഗവും ഖത്തറിലേക്കുള്ള പ്രധാന കവാടമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മുത്തുവ്യാപാരത്തിനും മത്സ്യബന്ധനത്തിനും പേര് കേട്ട നഗരം കൂടിയാണ് വക്‌റ.

സ്റ്റേഡിയത്തോടൊപ്പം പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റാൻ തക്കത്തിലുള്ള നിരവധി സൗകര്യങ്ങളാണ് നിലവിൽ വരുന്നത്. സൈക്ലിങ് ട്രാക്ക്, റണ്ണിങ് ട്രാക്ക്, മൾട്ടിപർപസ് ഇൻഡോർ അറീന, പള്ളി, വെഡിങ് ഹാൾ, റീട്ടെയിൽ ഷോപ്പുകൾ, മാർക്കറ്റ് തുടങ്ങിയവ സ്റ്റേഡിയത്തിലും പരിസരത്തുമായി നിർമ്മാണം പൂർത്തിയാകുകയാണ്. മത്സരം കാണാനെത്തുന്നവർക്ക് മത്സരത്തിന് മുമ്പും ശേഷവുമായി സമയം ചെലവഴിക്കാനും വിശ്രമിക്കാനും സാധിക്കുന്ന രീതിയിലാണ് അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ.

മുഖച്ഛായ മാറി അൽവക്‌റ

സ്റ്റേഡിയത്തിന്റെ നിർമ്മാണത്തോടൊപ്പം അടിമുടി പുനർനിർമ്മിച്ചിരിക്കുകയാണ് അൽവക്‌റ നഗരം. നിരവധി റോഡുകളും മേൽപ്പാലങ്ങളും ഇതിനോടനുബന്ധിച്ച് നിർമ്മാണം പുരോഗമിക്കുകയാണ്. കായിക മത്സരങ്ങൾക്കുപരിയായി സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള ഇടമായി വക്‌റ സ്റ്റേഡിയത്തെയും പരിസരത്തെയും മാറ്റുകയെന്നതാണ് പ്രധാന ലക്ഷ്യം. ചാമ്പ്യൻഷിപ്പിന് ശേഷവും ഖത്തറിനും ജനതക്കും എപ്രകാരം ഉപകാരപ്പെടുമെന്ന വ്യക്തമായ പഠനങ്ങൾക്ക് ശേഷമാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.

ആറ് ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള പദ്ധതിയിൽ 150000 ചതുരശ്രമീറ്റർ ഭാഗമാണ് സ്റ്റേഡിയത്തി നായി നീക്കിവെച്ചിട്ടുള്ളത്. 90000 ചതുരശ്രമീറ്റർ ഭാഗത്ത് പൂൽമേടുകളും മരങ്ങളും നട്ടുപിടിപ്പിക്കും. 700 മര ങ്ങളാണ് ഇവിടെ വളരുന്നത്. ബാക്കി ഭാഗങ്ങൾ സൈക്ലിങ്, ഹോഴ്‌സ് റേസിങ് ട്രാക്കുകൾ, റണ്ണിങ് ട്രാക്കുകൾ, കരാമ പവർ സ്റ്റേഷൻ തുടങ്ങി മറ്റു സേവനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP