Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ഖത്തർ രാജകുമാരന്റെ കാറോട്ടം; ഫെരാരി തടഞ്ഞപ്പോൾ നയതന്ത്ര പരിരക്ഷ പറഞ്ഞ് തടിതപ്പി; കേസ് എടുത്തപ്പോൾ യുവരാജാവ് മുങ്ങി

ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ഖത്തർ രാജകുമാരന്റെ കാറോട്ടം; ഫെരാരി തടഞ്ഞപ്പോൾ നയതന്ത്ര പരിരക്ഷ പറഞ്ഞ് തടിതപ്പി; കേസ് എടുത്തപ്പോൾ യുവരാജാവ് മുങ്ങി

ത്തറിലെ രാജകുമാരനാണെന്ന് പറഞ്ഞിട്ടൊന്നും അമേരിക്കയിൽ വിലപ്പോവില്ല. ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി റോഡിലൂടെ പാഞ്ഞ ഖത്തർ രാജകുമാരനെ പൊലീസ് തടഞ്ഞു. തനിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്ന് പറഞ്ഞ് പൊലീസുകാരെ വിരട്ടാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ഒടുവിൽ കേസാകുമെന്നായതോടെ, രാജകുമാരൻ നാട്ടിലേക്ക് മുങ്ങി.

ഖത്തർ രാജകുടുംബത്തിൽനിന്നുള്ള ഷെയ്ഖ് ഖാലിദ് ബിൻ ഹമാദ് അൽ താനിയാണ് കഥാനായകൻ. ലോസെയ്ഞ്ചൽസിലൂടെ തന്റെ ഫെരാരി കാറിൽ അപകടകരമാംവിധം ഡ്രൈവ് ചെയ്ത രാജകുമാരനെ പൊലീസ് തടയുകയായിരുന്നു. പൊലീസ് പിടിച്ചപ്പോൾ, തനിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്നും കേസ്സിൽ പെടുത്താനാവില്ലെന്നും ഇയാൾ വാദിച്ചു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ നയതന്ത്ര പരിരക്ഷയുള്ള വിഭാഗത്തിൽ പെടുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ, ഷെയ്ഖിനെതിരെ കേസ്സെടുത്തു. ഇതേത്തുടർന്നാണ് അൽ താനിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ, പൊലീസെത്തുന്നതിന് മുന്നെ ഇയാൾ രാജ്യം വിട്ടതായാണ് സൂചന.

മഞ്ഞ ഫെരാരിയിൽ ബെവർലി ഹിൽസ് മേഖലയിലൂടെ ഇയാൾ കാറോടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഓട്ടത്തിനിടെ മറ്റൊരു കാറുമായി ഇയാളുടെ വാഹനം കൂട്ടിയിടിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP