Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലാം വയസിൽ അരയ്ക്ക് താഴെ മുറിഞ്ഞ് പോയ പെൺകുട്ടി നീന്തൽ വിസ്മയമായി മാറി; ചൈനീസ് അംഗപരിമിതർക്ക് പ്രത്യാശ നൽകുന്ന പെൺകുട്ടിയുടെ ആവേശം വിതയ്ക്കുന്ന കഥ ഇങ്ങനെ

നാലാം വയസിൽ അരയ്ക്ക് താഴെ മുറിഞ്ഞ് പോയ പെൺകുട്ടി നീന്തൽ വിസ്മയമായി മാറി; ചൈനീസ് അംഗപരിമിതർക്ക് പ്രത്യാശ നൽകുന്ന പെൺകുട്ടിയുടെ ആവേശം വിതയ്ക്കുന്ന കഥ ഇങ്ങനെ

പ്രതീക്ഷിതമായാണ് വിധി പലപ്പോഴും നമ്മെ വേട്ടയാടുന്നത്. അത് മരണത്തിന്റെ രൂപത്തിലും അപകടത്തിന്റെ രൂപത്തിലും നമ്മുടെ സുഖകരമായ ജീവിതത്തിലേക്ക് ഒരു അശനിപാതം പോലെ കടന്നെത്തും. മിക്കവരും ക്രൂരമായ വിധിയുടെ വിളയാട്ടത്തിന് മുന്നിൽ പതറിവീഴുകയാണ് പതിവ്. എന്നാൽ അപൂർവം ചിലർ അത്യധികമായ ഇച്ഛാശക്തിയോടെ വീഴ്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും മുമ്പത്തേതിനേക്കാൾ ഉയർച്ചയിലെത്തുകയും ചെയ്യും.

ഹെലൻ കെല്ലറെപ്പോലുള്ള പ്രതിഭാശാലികളെ അതിനുള്ള എക്കാലത്തെയും ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്.ഇപ്പോഴിതാ ആ ഗണത്തിലേക്ക് ചേർക്കാനായി ഒരു ചൈനീസ് പെൺകുട്ടിയുടെ പേരുമെത്തിയിരിക്കുന്നു. ക്വാൻ ഹോംഗ്യാൻ എന്നാണ് ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും പുതിയ ആൾരൂപമായ ഈ പെൺകുട്ടിയുടെ പേര്. നാലാം വയസിൽ അരയ്ക്ക് താഴെ മുറിഞ്ഞ് പോയ ഈ പെൺകുട്ടി തളരാതെ നീന്തൽ വിസ്മയമായി മാറുകയായിരുന്നു. ചൈനീസ് അംഗപരിമിതർക്ക് പ്രത്യാശ നൽകുന്ന പെൺകുട്ടിയുടെ ആവേശം വിതയ്ക്കുന്ന കഥയാണിത്.

ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് ധീരയായ ഈ പെൺകുട്ടിയുടെ പ്രദേശം.അപകടത്തെത്തുടർന്നായിരുന്നു ക്വാനിന്റെ ഇരുകാലുകളുമടക്കമുള്ള അരയ്ക്ക് കീഴെയുള്ള ഭാഗം നഷ്ടപ്പെട്ടത്. ഒരു ബാസ്‌കറ്റ് ബോളിന്റെ സഹായത്തോടെ ക്വാൻ നടക്കുന്ന ചിത്രം 2005ൽ പുറത്ത് വന്നതോടെ ഇവർ വാർത്തകളിൽ നിറയാൻ തുടങ്ങിയിരുന്നു. പാരാലിമ്പികിൽ നീന്തൽ ചാമ്പ്യനായി മാറാൻ ഇന്നാ പെൺകുട്ടിക്ക് സാധിച്ചിരിക്കുന്നു. 2009ൽ ക്വാൻ ചൈനീസ് നാഷണൽ പാരാലിമ്പിക്‌സ് നീന്തൽ മത്സരത്തിൽ ചാമ്പ്യനായിരുന്നു. അതിലൂടെ ചൈനയിലെ നിരവധി അംഗപരിമിതർക്ക് പുതിയ പ്രചോദനവും ആത്മവിശ്വാസവുമേകാൻ അവർക്ക് സാധിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ യുനാൻ പ്രൊവിൻഷ്യൽ പാരാലിമ്പിക് ഗെയിംസിൽ 100 മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്ക് ഫൈനലിൽ മറ്റൊരു സ്വർണമെഡൽ നേടാനും ക്വാനിന് സാധിച്ചു.

2000ത്തിൽ രണ്ടാം നാലാം വയസിലുണ്ടായ അപകടത്തെത്തുടർന്നാണ് ക്വാനിന്റെ ശരീരം പകുതി വച്ച് മുറിയ്‌ക്കേണ്ടി വന്നത്. സിൽക്ക് ഉൽപാദിപ്പിച്ച് അത് വിറ്റ് കഴിഞ്ഞ് കൂടുന്ന കുടുംബമാണ് ഈ പെൺകുട്ടിയുടേത്. തന്റെ മുറിച്ച് മാറ്റിയ കാലുകൾക്ക് പകരം ഒരു ബാസ്‌കറ്റ് ബോൾ ഫിറ്റ് ചെയ്തായിരുന്നു ക്വാൻ നടക്കാൻ തുടങ്ങിയത്. തന്റെ പരിമിതമായ സാഹചര്യത്തിലും അവളുടെ അമ്മൂമ്മയാണ് ആ ബോൾ വാങ്ങി ഫിറ്റ് ചെയ്തുകൊടുത്തതെന്ന് പീപ്പിൾസ് ഡെയിലി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. കൊണ്ട് നിർമ്മിച്ച പാഡുകളും ഹാൻഡിലുകളും ഉപയോഗിച്ച് തന്റെ കൈയുപയോഗിച്ചായിരുന്നു ഈ അവസരത്തിൽ ക്വാൻ നടന്നിരുന്നത്. ശരീരത്തിന്റെ അടിവശത്ത് ഫിറ്റ് ചെയ്ത് ബാസ്‌കററ്റ് ബോൾ അവളുടെ ശരീരത്തിന് ബാലൻസേകുകയും ക്ഷീണിക്കുമ്പോൾ വിശ്രമിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമായി വർത്തിക്കുകയുംചെയ്തു. ഇത്തരത്തിൽ നിരവധി വർഷങ്ങൾ അവൾ ബാസ്‌കറ്റ് ബോളിലായിരുന്നു നടന്നിരുന്നത്. ഇക്കാരണത്താൽ പ്രദേശവാസികൾ ക്വാനിനെ ബാസ്‌കറ്റ്‌ബോൾ ഗേൾ എന്നു വിളിക്കാനും തുടങ്ങി. 2005ൽ അവൾ ഇതിലൂടെ ചൈനീസ് മാദ്ധ്യമങ്ങളിലും അന്താരാഷ്ട്രമാദ്ധ്യമങ്ങളിലും നിറഞ്ഞിരുന്നു.

ചൈനയിൽ സാധാരണ വികലാംഗത്വം ഇത്രയ്ക്ക് ചർച്ചാവിഷയമാകാറില്ല. എന്നാൽ ക്വാനിലൂടെ അത് ചർച്ചാവിഷയമാവുകയായിരുന്നു. ഈ പെൺകുട്ടിയുടെ ജീവിതം ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു. ഇതിലൂടെ നിരവധി പേരുടെ പിന്തുണ കിട്ടിയതോടെ അവൾക്ക് 1600 മൈലുകൾ സഞ്ചരിച്ച് ബീജിംഗിലെത്താനും അവളുടെ ആദ്യത്തെ കൃത്രിമക്കാലുകൾ ഘടിപ്പിക്കാനും സാധിച്ചു. അവളുടെ ഓരോ ചുവടുവയ്പും പുതിയ വാർത്തയായി മാറുകയായിരുന്നു.സഹായങ്ങളിലൂടെ 2007ൽ ക്വാനിന് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞു. തുടർന്ന് പഠിക്കാൻ ഗതിയില്ലാതെ ക്വാൻ യുനാനിലെത്തുകയും അവിടുത്തെ വികലാംഗർക്കുള്ള നീന്തൽ ടീമിൽ ചേരുകയും ചെയ്തു.

ചൈനയിലെ ഇത്തരത്തിലുള്ളആദ്യത്തെ ടീമായിരുന്നു ഇത്. ആദ്യമൊക്കെ നീന്തുകയെന്നത് അവൾക്ക് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. തുടർന്ന് നീന്തലിനെ തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ക്വാൻ കഠിന പരിശ്രമത്തിലൂടെ അതിൽ മുന്നേറുകയായിരുന്നു. അതിലൂടെ വളരെ കുറച്ച് കാലം കൊണ്ട് നീന്തലിൽ സ്വർണമെഡൽ വരെ നേടാൻ ക്വാനിന് സാധിച്ചു. 2009ൽ ചൈനീസ് പാരാലിമ്പിക്‌സ് നീന്തൽ മത്സരത്തിൽ സ്വർണമെഡലും രണ്ട് വെള്ളിമെഡലുകളും നേടിക്കൊണ്ട് ക്വാൻ വീണ്ടും വാർത്തകളിൽ നിറയുകയായിരുന്നു. തുടർന്നുള്ള വർഷത്തിൽ അതേ മത്സരത്തിൽ ക്വാൻ മൂന്ന് വെള്ളിമെഡലുകൾ കൂടി നേടി ആത്മവിശ്വാസത്തിന്റെ ഗോപുരമായി ഉയരുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP