Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എയ്ഡ്‌സ് രോഗിക്ക് ഡയാന രാജകുമാരി കൈ കൊടുക്കുന്ന ചിത്രം പ്രചോദനമായി; യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാകാരൻ വരച്ച ഡയാനയുടെ ചിത്രം തരംഗം; ചിത്രം പൂർത്തിയാക്കിയത് എച്ച്‌ഐവി പോസിറ്റീവ് രക്തവും വജ്ര തരികളും വെച്ച് ; ചിത്രം എയ്ഡ്‌സ് ബോധവത്കരണത്തിന് മികച്ച സന്ദേശമെന്ന് കലാകാരൻ

എയ്ഡ്‌സ് രോഗിക്ക് ഡയാന രാജകുമാരി കൈ കൊടുക്കുന്ന ചിത്രം പ്രചോദനമായി; യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാകാരൻ വരച്ച ഡയാനയുടെ ചിത്രം തരംഗം; ചിത്രം പൂർത്തിയാക്കിയത് എച്ച്‌ഐവി പോസിറ്റീവ് രക്തവും വജ്ര തരികളും വെച്ച് ; ചിത്രം എയ്ഡ്‌സ് ബോധവത്കരണത്തിന് മികച്ച സന്ദേശമെന്ന് കലാകാരൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സൗന്ദര്യത്തിന്റെ പര്യായമായ ഡയാന ഇന്നും മനുഷ്യ മനസിൽ ഒരു നീറ്റലാണ്. ആ ശോഭ മങ്ങാതെ നില നിൽക്കുമ്പോഴാണ് ഡയാനയുടെ പുതിയ ചിത്രം ലോകത്തിന് മുന്നിൽ തിളങ്ങി നിൽക്കുന്നത്. എച്ച്‌ഐവി പോസിറ്റീവ് രക്തമുപയോഗിച്ച് പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന് പിന്നിലുള്ള കഥ ഏറെ പ്രചോദനകരമാണ്.

1987 ൽ ലണ്ടനിലെ ആശുപത്രിയിൽ വച്ച് എയ്ഡ്‌സ് രോഗിക്ക് ഡയാന ഹസ്തദാനം നടത്തുന്ന ചിത്രം വൈറലായിരുന്നു. ഗ്ലൗസ് പോലും ധരിക്കാതെയാണ് ഡയാന രോഗിക്ക് കൈകൊടുത്തത്. എയ്ഡിനെതിരെ ശക്തമായ ബോധവത്കരണം കൂടിയായിരുന്നു ആ ചിത്രം. അതിനാലാണ് എയ്ഡ് ബോധവത്കരണത്തിനായി ഈ ചിത്രം തിരഞ്ഞെടുത്തതെന്ന് ചിത്രം വരച്ച കോർണർ കോളിൻസ് പറയുന്നു.

ഡയാനയുടെ വരച്ച ചിത്രം കഴിഞ്ഞയാഴ്‌ച്ച ട്വിറ്ററിലൂടെയാണ് കോളിൻസ് പങ്കുവെച്ചത്. വജ്ര തരികളും എച്ച്‌ഐവി പോസിറ്റീവ് രക്തവും ഉപയോഗിച്ചാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയ വർഗീയവും ലൈംഗിക ചുവയുള്ളതുമായ കാര്യങ്ങൾ വെച്ച് കോളിൻസ് കഴിഞ്ഞ വർഷം വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP