Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോളണ്ടിലെ തൂപ്പുകാരന് അനായാസം ബ്രിട്ടണിൽ എത്താം; ഇന്ത്യയിലെ ഡോക്ടർക്ക് അനേകം കടമ്പകൾ താണ്ടണം; യൂറോപ്പ് വിടുന്നതിനെക്കുറിച്ചുള്ള ബിബിസി ചർച്ചയിൽ നേതാക്കളെ നിശബ്ദരാക്കി 16-കാരിയുടെ ചോദ്യങ്ങൾ

പോളണ്ടിലെ തൂപ്പുകാരന് അനായാസം ബ്രിട്ടണിൽ എത്താം; ഇന്ത്യയിലെ ഡോക്ടർക്ക് അനേകം കടമ്പകൾ താണ്ടണം; യൂറോപ്പ് വിടുന്നതിനെക്കുറിച്ചുള്ള ബിബിസി ചർച്ചയിൽ നേതാക്കളെ നിശബ്ദരാക്കി 16-കാരിയുടെ ചോദ്യങ്ങൾ

'വിശേഷിച്ചൊരു മികവുമില്ലാത്ത ഒരാൾക്ക് അയാൾ പോളണ്ടുകാരനോ റുമാനിയക്കാരനോ ബൾഗേറിയക്കാരനോ ആണെന്നതുകൊണ്ടുമാത്രം ഒരു തടസ്സവുമില്ലാതെ ഇവിടെയെത്താം. എന്നാൽ, പ്രതിഭാധനനായ ഒരു ഇന്ത്യൻ ഡോക്ടർക്ക് ബ്രിട്ടനിലെത്തണമെങ്കിൽ കടമ്പകളെത്രയാണ് കടക്കേണ്ടത്. അസംബന്ധമാണിത്'ലെക്‌സി ഹില്ലിന്റെ വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനം നേതാക്കളെ നിശബ്ദരാക്കി. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടതിന്റെ ആവശ്യകതയാണ് നിസ്സാരമായ ഈ ഉദാഹരണത്തിലൂടെ ലെക്‌സി ഹിൽ തുറന്നുപറഞ്ഞത്.

ബിബിസിയുടെ ക്വസ്റ്റ്യൻ ടൈം എന്ന പരിപാടിയായിരുന്നു വേദി. യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് എൻവയൺമെന്റ് സെക്രട്ടറി ലിസ് ട്രൂസ്, ലേബർ നേതാവ് ഡയാൻ ആബട്ട് എന്നിവരാണ് എത്തിയിരുന്നത്. ശ്രോതാക്കളായി ലെക്‌സിയെപ്പോലെ കുറച്ചുപേരും.

യൂറോപ്യൻ യൂണിയന്റെ കുടിയേറ്റ നിയമങ്ങളെ കടന്നാക്രമിക്കുന്നതിനുവേണ്ടിയാണ് ലെക്‌സി ഇന്ത്യക്കാരനായ ഡോക്ടർക്ക് ബ്രിട്ടനിൽ എത്തണമെങ്കിൽ എത്ര കഷ്ടപ്പെടണണെന്ന് വിശദമാക്കിയത്. പാർക്ക്‌സ്റ്റോൺ ഗ്രാമർ സ്‌കൂളിലെ ജി.സി.എസ്.സി വിദ്യാർത്ഥിനിയുടെ അഭിപ്രായപ്രകടനം നേതാക്കളെ നിശബ്ദരാക്കുകതന്നെ ചെയ്തു.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടരുതെന്ന പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ നയത്തെ പിന്തുണയ്ക്കുന്ന ലിസ് ട്രൂസ് എന്തുകൊണ്ട് യൂണിയനിൽ തുടരണണെന്ന് വിശദമാക്കുന്നതിനിടെയായിരുന്നു ലെക്‌സിയുടെ ഇടപെടൽ. ഇടപെടുന്നതിൽ ക്ഷമിക്കണമെന്ന മുഖവുരയോടെ ലെക്‌സി തന്റെ അഭിപ്രായം പറഞ്ഞു.

കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ആർക്കും ബ്രിട്ടനിലെത്താവുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ അത് ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്നും ലെക്‌സി തുറന്നടിച്ചു. യൂറോപ്യൻ യൂണിയന് അകത്തുള്ള ആളുകളെ യൂറോപ്യൻ യൂണിയന് പുറത്തുള്ള ആളുകളെക്കാൾ കൂടിയ ആളുകളായി കാണുന്നതിൽ യുക്തിയില്ലെന്നും അവൾ പറഞ്ഞു.

ചർച്ചയിൽ ശ്രോതാക്കളായി പങ്കെടുത്തവർ വലിയ ഹർഷാരവത്തോടെയാണ് ലെക്‌സിയുടെ വാക്കുകൾ ശ്രദ്ധിച്ചത്. മെഡിസിനിലോ ഫിനാൻസിലോ ബിരുദം എടുത്തശേഷം രാഷ്ട്രീയത്തിൽ സജീവമാകണണെന്ന് ആഗ്രഹിക്കുന്ന ലെക്‌സി തന്റെ നിലപാടുകൾ വളരെ കൃത്യതയോടെയാണ് അവതരിപ്പിച്ചത്. കുടിയേറ്റം നിയന്ത്രിക്കുന്നതിന് ഓസ്‌ട്രേലിയയിലെ പോലെ പോയന്റ് സംവിധാനം ഏർപ്പെടുത്തണമെന്നും ലെക്‌സി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP