Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ ആശ്വാസത്തിന്റെ തീരമണയുന്നു; ഓസ്‌ട്രേലിയയിൽ തീ എടുത്ത പ്രദേശങ്ങളിലെല്ലാം ഈ ആഴ്ചയോടെ മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: കാട്ടു തീ താണ്ഡവമാടിയ 512,000 ഏക്കറും ഇനി മഴയുടെ തണുപ്പിൽ അലിയും

ഒടുവിൽ ആശ്വാസത്തിന്റെ തീരമണയുന്നു; ഓസ്‌ട്രേലിയയിൽ തീ എടുത്ത പ്രദേശങ്ങളിലെല്ലാം ഈ ആഴ്ചയോടെ മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: കാട്ടു തീ താണ്ഡവമാടിയ 512,000 ഏക്കറും ഇനി മഴയുടെ തണുപ്പിൽ അലിയും

സ്വന്തം ലേഖകൻ

കാൻബറ: കാട്ടു തീ ചുട്ടെരിച്ച ഓസ്‌ട്രേലിയ ഒടുവിൽ ആശ്വാസ തീരമണയുന്നു. ഓസ്‌ട്രേലിയയിൽ തീ എടുത്ത പ്രേദേശങ്ങളിലെല്ലാം ഈ ആഴ്ചയോടെ മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. കാട്ടു തീ മുലം കഷ്ടപ്പെട്ട ജനതയ്ക്കും ഫയർഫൈറ്റേഴ്‌സിനും ആശ്വാസമായിരിക്കുകയാണ് ഈ വാർത്ത. ചൊവ്വാഴ്ച മുതൽ ന്യൂ സൗത്ത് വെയിൽസിലാണ് ആദ്യം മഴയെത്തുക. തീ പിടിച്ച പ്രദേശങ്ങളിലും മഞ്ഞ് മലകളിലും സിഡ്‌നിയുടെ തെക്ക് പടിഞ്ഞാറും തെക്കൻ തീരങ്ങളുമെല്ലാം മഴയുടെ തണുപ്പിലലിയും. ആഴ്ചാവസാനത്തോടെ മഴ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മാസങ്ങൾക്ക് ശേഷം സിഡ്‌നിയിൽ അതിശക്തമായ മഴയാവും പെയ്യുക. വ്യാഴാഴ്ച 2-8 മില്ലീമീറ്റർ വരെയും വെള്ളിയാഴ്ച 5-10 മില്ലീ മീറ്റർ വരെയും മഴ പെയ്‌തേക്കും. എന്നാൽ എത്രമാത്രം മഴപെയ്യുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ലെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. തെക്കൻ തീരത്തെ ബഗായിൽ വ്യാഴാഴ്ച മൂന്ന് മില്ലീ മീറ്റർ മുതൽ പത്ത് മില്ലീ മീറ്റർ വരെ മഴ പെയ്‌തേക്കും. വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതൽ മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൂമയിൽ എട്ട് മുതൽ 25 മില്ലീ മീറ്റർ വരെയാണ് മഴ പ്രതീക്ഷിക്കുന്നത്.

ശക്തമായ മഴയോടൊപ്പം കാറ്റും ഇടിവെട്ടും ഉണ്ടാകും. മരങ്ങളും മറ്റും മറിഞ്ഞു വീഴാനുള്ള സാധ്യതയും മണ്ണിടിച്ചിലും പ്രവചിച്ചിട്ടുണ്ട്. 2163 വീടുകളാണ് കാട്ടു തീയിൽ ക്തതിയമർന്നത്. ഇതിൽ 1,200 വീടുകളും ന്യൂയർ ദിനത്തിലാണ് നശിച്ചത്. ഞായറാഴ്ചയാണ് എൻഎസ്ഡബ്ല്യുവിൽ തീ നിയന്ത്രണ വിധേയമായത്. കഴിഞ്ഞ രണ്ടര മാസമാണ് ഓസ്‌ട്രേലിയയിൽ കാട്ടു തീ നാശം വിതച്ചത്. ജനങ്ങൾ മഴയ്ക്കായുള്ള കാത്തിരിപ്പിലാണ്. തീ ചുട്ടെരിച്ച മണ്ണിലേകക്ക് മഴ വീഴുന്നതിലുള്ള അപകട സാധ്യതയും പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP