Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതിയെ തട്ടിക്കൊണ്ട് പോയി ഒരാഴ്ച ഒളിവിൽ താമസിപ്പിച്ച് ബലാത്സംഗം ചെയ്തത് ഒരു ഡോക്ടർ; ഒളിവ് ബങ്കർ നിർമ്മിച്ചത് അഞ്ച് വർഷം കൊണ്ട്

യുവതിയെ തട്ടിക്കൊണ്ട് പോയി ഒരാഴ്ച ഒളിവിൽ താമസിപ്പിച്ച് ബലാത്സംഗം ചെയ്തത് ഒരു ഡോക്ടർ; ഒളിവ് ബങ്കർ നിർമ്മിച്ചത് അഞ്ച് വർഷം കൊണ്ട്

ഡോക്ടർമാർ അവരുടെ ജോലിയിൽ അത്യധികമായ സത്യസന്ധതയും മനുഷ്യത്വവും പുലർത്തുമെന്ന വിശ്വാസത്തിലാണ് നാം ശരീരം അവർക്കായി ചികിത്സയ്ക്ക് വിട്ട് നൽകുന്നത്. അതിന്റെ പുറത്താണ് നാം അവർ നൽകുന്ന മരുന്നുകൾ കണ്ണടച്ച് കുടിക്കുന്നതും. എന്നാൽ അതിന് തീർത്തും വിരുദ്ധമായി പെരുമാറിയ ഒരു സ്വീഡിഷ് ഡോക്ടറുടെ കഥയാണിത്. റോഹിപ്‌നോളിൽ സ്ട്രാബറി ചേർത്ത് നൽകി ഒരു യുവതിയെ മയക്കിയ ഇയാൾ തട്ടിക്കൊണ്ട് പോവുകയും ഒരാഴ്ച ഒളിവിൽ താമസിപ്പിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു ഇയാൾ.

വീടിന് അടിയിലുള്ള ഒളിവ് ബങ്കർ ഡോക്ടർ നിർമ്മിച്ചത് അഞ്ച് വർഷമെടുത്തിട്ടാണെന്നും തെളിഞ്ഞിട്ടുണ്ട്. സ്‌റ്റോക്ക്‌ഹോമിലെ യുവതിയുടെ വീട്ടിൽ ചികിത്സ നൽകാനെത്തിയ 38കാരനായ ഡോക്ടറാണ് 30 കാരിയായ യുവതിയെ തട്ടിക്കൊണ്ട് പോയി മാനം കവർന്നിരിക്കുന്നത്. യുവതി മയങ്ങി വീണതിനെ തുടർന്ന് അവരെ ബലാത്സംഗം ചെയ്ത ഡോക്ടർ പിന്നീട് കാറിൽ കയറ്റി 350 മൈലുകൾ ഡ്രൈവ് ചെയ്ത് സൗത്ത് സ്വീഡനിലെ ക്രിസ്റ്റ്യൻസ്റ്റാഡിലുള്ള തന്റെ വീട്ടിലെ അണ്ടർഗ്രൗണ്ടിലെത്തിച്ച് ഒരാഴ്ചയോളം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. യുവതിയെ പൂട്ടിയിട്ടായിരുന്നു ഇയാൾ പീഡിപ്പിച്ചത്. നിരവധി വർഷങ്ങൾ യുവതിയെ ഇവിടെ അടച്ചിട്ട് പീഡിപ്പിക്കാനായിരുന്നു ഡോക്ടറുടെ ലക്ഷ്യമെന്നാണ് പ്രോസിക്യൂട്ടർമാർ വിശ്വസിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 12ന് ഡോക്ടർ യുവതിയുടെ സെൻട്രൽ സ്‌റ്റോക്ക് ഹോമിലുള്ള ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു. ജ്യൂസ്, ചോക്കലേറ്റ്ഡിപ്പ്ഡ് സ്ട്രാബറി, റോഹിപ്‌നോൽ എന്നിവ ചേർത്ത് ഡോക്ടർ യുവതിയെ മയക്കാനുള്ള മരുന്ന് നൽകിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സ്റ്റോക്ക് ഹോമിൽ നിന്നും ക്രിസ്റ്റിയൻസ്റ്റാഡിലേക്കുള്ള യാത്രക്കിടെ ഡോക്ടർ യുവതിക്ക് സോപോറിഫിക് ഇൻജെക്ഷൻ നൽകുകയും ചെയ്തിരുന്നു. യുവതി മയക്കത്തിൽ തന്നെ തുടരാനായിരുന്നു ഇത്. യാത്രക്കിടെ വേഷം മാറാനായി ഡോക്ടർ രണ്ട് റബർ മുഖംമൂടികൾ കരുതിയിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

തുടർന്ന് പൊലീസ് ഇവ ഡോക്ടറുടെ കിടപ്പുമുറിയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. തന്റെ വീട്ടിലെത്തിച്ച യുവതിയെ ഡോക്ടർ ജയിലിന് സമാനമായ ബങ്കറിൽ പൂട്ടിയിടുകയായിരുന്നുവെന്നാണ് തെളിഞ്ഞിട്ടുള്ളത്. തുടർന്ന് ആറ് ദിവസം തുടർച്ചയായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

60 സ്‌ക്വയർ മീറ്റർ വരുന്ന ഈ ബങ്കർ ഡോക്ടർ ഒറ്റയ്ക്കാണ് നിർമ്മിച്ചതെന്നാണ് വിശ്വസിക്കുന്നത്. ഒരാളെ തടവുപുളഌയായി സൂക്ഷിക്കാവുന്ന ഈ ബങ്കർ അഞ്ച് വർഷമെടുത്താണ് നിർമ്മിച്ചിരിക്കുന്നത്. കോൺക്രീറ്റ് കൊണ്ടുള്ള ചുമരുകൾക്ക് 12.5 ഇഞ്ച് കട്ടിയുണ്ട്. ബങ്കറിൽ ഒരു ബെഡ്‌റൂമുമുണ്ട്. ടോയ്‌ലറ്റ്, അടുക്കള, എന്നീ സൗകര്യങ്ങളും ഇതിനോട് ചേർന്നുണ്ട്. ഇതിന് പുറമെ മറച്ച് വച്ച ഒരു കൺട്രി യാർഡും ഇതിനോട് ചേർന്നുണ്ട്. അതായത് ഇതിനകത്ത് താമസിക്കുന്നയാൾക്ക് അയൽക്കാർ കാണാതെ പുറം കാഴ്ചകൾ കാണാൻ ഈ യാർഡിലേക്കിറങ്ങാൻ സാധിക്കും. യുവതിക്ക് ലൈംഗിക രോഗങ്ങളില്ലെന്ന് ഉറപ്പിക്കാൻ ഡോക്ടർ അവരിൽ നിന്നും രക്തവും മറ്റുമെടുത്ത് പരിശോധിച്ചിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

ഗർഭമുണ്ടാകാതിരിക്കാൻ യുവതിയെ ഡോക്ടർ നിർബന്ധിപ്പിച്ച് ഗർഭനിരോധന ഗുളികകൾ കഴിപ്പിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. യുവതിയെ ഭൂരിഭാഗം സമയവും ബന്ധിപ്പിച്ചിട്ടാണ് ബങ്കറിൽ താമസിപ്പിച്ചിരുന്നത്. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവതിയുടെ അത്യാവശ്യ വസ്തുക്കൾ എടുക്കാൻ ഡോക്ടർ വീണ്ടും സ്‌റ്റോക്ക്‌ഹോമിലെ വീട്ടിലെത്തിയിരുന്നു. അപ്പോൾ യുവതിയെ കാണാതായെന്ന് മാത്രമായിരുന്നു പുറം ലോകം അറിഞ്ഞിരുന്നത്. ഡോക്ടർ യുവതിയുടെ വീട്ടിലെത്തിയ പാടെ പൊലീസ് അവിടേക്ക് ഇരച്ച് കയറുകയായിരുന്നു. തുടർന്ന് ഡോക്ടർ പരിഭ്രാന്തനാവുകയും ചെയ്തു. തുടർന്ന് യുവതിയെ തിരിച്ച് കൊണ്ട് വരാൻ ഡോക്ടർ നിർബന്ധിതനാവുകയായിരുന്നു. സെപ്റ്റംബർ 18ന് ഡോക്ടറെ പൊലീസ് സ്‌റ്റേഷനിൽ വച്ച് ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ ആദ്യം പൊലീസിനോട് ഒരു കെട്ട് കഥ പറയാനായിരുന്നു ഡോക്ടറുടെ ശ്രമം. എന്നാൽ സ്ത്രീ തന്റെ അനുഭവങ്ങളെല്ലാം പൊലീസിനോട് തുറന്ന് പറയുകയായിരുന്നു.തുടർന്ന് ഡോക്ടർ അറസ്റ്റിലാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP