Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺകുട്ടിയുടെയും ബന്ധുക്കളുടെയും എതിർപ്പ് വെറുതെയായി; ക്രൂരമായി ബലാത്സംഗം ചെയ്ത ബന്ധുവിനെ കെട്ടാൻ നിർബന്ധിതയായി 13കാരി

പെൺകുട്ടിയുടെയും ബന്ധുക്കളുടെയും എതിർപ്പ് വെറുതെയായി; ക്രൂരമായി ബലാത്സംഗം ചെയ്ത ബന്ധുവിനെ കെട്ടാൻ നിർബന്ധിതയായി 13കാരി

രു പക്ഷേ ലോകത്തിലെ ഏറ്റവും ഹതഭാഗ്യയായ പെൺകുട്ടികളിലൊരാൾ ടുണീഷ്യയിലെ ഈ 13കാരി ആയിരിക്കാം. തന്നെ ക്രൂരമായി ബലാത്സംഗം ചെയ്ത ബന്ധുവിനെ കെട്ടാൻ ഈ പെൺകുട്ടി നിർബന്ധിതായിരിക്കുകയാണ്. ഇക്കാര്യത്തിൽ പെൺകുട്ടിയുടെയും ബന്ധുക്കളുടെയും എതിർപ്പ് വെറുതെയായിരിക്കുകയാണ്. ഈ 20കാരൻ ബലാത്സംഗം ചെയ്തതിനെ തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും ചെയ്തിരുന്നു. ഈ വിവാഹത്തിന് അനുകൂലമായി ടൂണീഷ്യൻ കോടതി വിധി പറഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി ഇയാൾക്ക് മുന്നിൽ കഴുത്ത് നീട്ടിക്കൊടുക്കാൻ നിർബന്ധിതയായിരിക്കുന്നത്. ടുണീഷ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കെഫ് പ്രദേശത്ത് വച്ചാണീ വിവാഹം നടന്നിരിക്കുന്നത്. ഈ സംഭവത്തിൽ പെൺകുട്ടിയുടെ ബ്രദർ-ഇൻ-ലോ ആണ് അവളെ വിവാഹം കഴിച്ചിരിക്കുന്നത്.

വിവാഹം തടസപ്പെടുത്താൻ പെൺകുട്ടിയുടെ മാതാപിതാക്കളും ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടർന്ന് അവർ നിസ്സഹായരായി നോക്കി നിൽക്കവെയാണ് ചടങ്ങ് നടന്നതെന്നും റിപ്പോർട്ടുണ്ട്. ടുണീഷ്യൻ ക്രിമിനൽ നിയമത്തിലെ ആർട്ടിക്കിൽ 227 പ്രകാരമാണ് കോടതി ഇവരുടെ വിവാഹത്തിന് അനുകൂലമായി വിധിയെഴുതിയിരിക്കുന്നത്. ഇവിടുത്തെ നിയമപ്രകാരം 15 വയസുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ആൾക്ക് ആറ് വർഷം വരെ ജയിൽ ശിക്ഷനൽകാൻ വകുപ്പുണ്ട്. എന്നാൽ ഇരയെ വിവാഹം കഴിക്കുന്നതിലൂടെ അപരാധിയെ ശിക്ഷയിൽ നിന്നും ഒഴിവാക്കാൻ വകുപ്പുണ്ട്. ഇവിടെ ഇതാണ് സംഭവിച്ചിരിക്കുന്നത്. ഈ പ്രത്യേക കേസിന്റെ സവിശേഷത മാനിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഒരു ജഡ്ജി വെളിപ്പെടുത്തുന്നത്. കുട്ടികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന അന്താരാഷ്ട്ര കരാറുകളെ നടപ്പിലാക്കി ഈ മേഖലയിലെ ആദ്യ രാജ്യമാണ് ടുണീഷ്യയെന്നും എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട ഈ വിവാദനിയമത്തിൽ ഇനിയും രാജ്യം ഭേദഗതി വരുത്തിയിട്ടില്ലെന്നും ജഡ്ജ് പറയുന്നു. ഈ കോടതി വിധിയോടെ പ്രസ്തുത നിയമത്തെ ചൊല്ലി ടുണീഷ്യയിൽ ചൂട് പിടിച്ച ചർച്ച ആരംഭിച്ചിട്ടുണ്ട്.

കോടതി ഉത്തരവിനെ തുടർന്ന് നിരവധി പേരാണ് കടുത്ത പ്രതിഷേധവുമായി ബുധനാഴ്ച പാർലിമെന്റിന് വെളിയിലെത്തിയിരിക്കുന്നത്. നിയമസംഹിതയിലെ കാലഹരണപ്പെട്ട ആർട്ടിക്കിൾ 227 നീക്കം ചെയ്യണമെന്നാണവർ ആവശ്യപ്പെടുന്നത്. ഈ വിവാദ നിയമം ഭേദഗതി ചെയ്യാൻ താൻ ശ്രമിക്കുമെന്ന് വെള്ളിയാഴ്ച ടുണീഷ്യൻ പ്രധാനമന്ത്രി യൂസഫ് ചാഹെഡ് പ്രസ്താവിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഒരു ബിൽ 2014ൽ ടുണീഷ്യയിൽ ഡ്രാഫ്റ്റ് ചെയ്തിരുന്നു. എന്നാൽ അത് ഇന്നും പാർലിമെന്റിൽ ചർച്ച കാത്ത് നിലകൊള്ളുകയാണ്. പഴയരീതിയിലുള്ളതും അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും നിരാകരിക്കുന്നതുമായ നിയമങ്ങൾ ഇവിടെ അധികകാലം നിലനിർത്താനാവില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ മിക്ക അറബ് രാജ്യങ്ങളേക്കാൾ മുന്നിലാണ് ടുണീഷ്യയെന്നാണ് കണക്കാക്കപ്പെടുന്നത്. 2017ൽ ടുണീഷ്യയിൽ കുട്ടികളുടെ വർഷമായി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. തന്റെ രാജ്യത്തെ കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നയം രൂപീകരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകുന്നു. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടുള്ള പദ്ധതിയായിരിക്കുമിതെന്നും അദ്ദേഹം പറയുന്നു. കോടതി ഉത്തരവിനെ തുടർന്ന് വിവാഹിതയായ പെൺകുട്ടിയുടെ വെഡിങ് പാർട്ടി ഗവൺമെന്റിന്റെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് വേണ്ടെന്ന് വച്ചിരുന്നു. കുട്ടിയുടെ താൽപര്യം കണക്കാക്കാതെയുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചതെന്നാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് പ്രതിനിധി ഹൗദ അബൗദി പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP