Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

13-നും 15-നും മധ്യേ പ്രായമുള്ള ആറ് ആൺകുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തി മദ്യവും മയക്കുമരുന്നും നൽകി ഒരുമിച്ച് പീഡിപ്പിച്ചു; വീട്ടമ്മ ഇനി അഴിയെണ്ണും

13-നും 15-നും മധ്യേ പ്രായമുള്ള ആറ് ആൺകുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തി മദ്യവും മയക്കുമരുന്നും നൽകി ഒരുമിച്ച് പീഡിപ്പിച്ചു; വീട്ടമ്മ ഇനി അഴിയെണ്ണും

കൗമാരക്കാരായ ആറ് ആൺകുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യവും മയക്കുമരുന്നും നൽകിയശേഷം അവരുമായി ഗ്രൂപ്പ് സെക്‌സിലേർപ്പെട്ട 39-കാരിയെ കോടതി ഏഴുവർഷത്തെ തടവിന് ശിക്ഷിച്ചു. മിൽട്ടൺ കെയ്ൻസിലെ അമാൻഡ തോംകിൻസാണ് 13-നും 15-നും ഇടയിൽപ്രായമുള്ള ആൺകുട്ടികളെ സ്വന്തം വീട്ടിൽവെച്ച് പീഡിപ്പിച്ചത്. തന്റെ ഇളയകുട്ടികൾ വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു അമാൻഡയുടെ ഈ പേക്കൂത്ത്.

സ്ത്രീത്വത്തിനുതന്നെ അപമാനമാണ് അമാൻഡയെന്ന് ശിക്ഷ വിധിച്ചുകൊണ്ട് എയ്ൽസ്ബറി ക്രൗൺ കോടതി അഭിപ്രായപ്പെട്ടു. ഭ്രാന്തമായ ലൈംഗികാസക്തിയാണ് അമാൻഡയെക്കൊണ്ട് ഇതു ചെയ്യിച്ചതെന്നും കോടതി വിലയിരുത്തി.. കുട്ടികളുമായി ലൈംഗികബന്ധം പുലർത്തിയ അമാൻഡ, അവരിലൊരാളോട് താൻ ഗർഭിണിയായെന്നും തനിക്ക് അബോർഷൻ വേണമെന്നും പറഞ്ഞതായുെ അന്വേഷണോദ്യോഗസ്ഥർ കോടതിയെ ബോധിപ്പിച്ചു. അമാൻഡയുടെ ചെയ്തികൾ കുട്ടികൾക്ക് കടുത്ത മാനസികാഘാതമായി മാറിയെന്നും കോടതി നീരിക്ഷിച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ഈ രീതിയിൽ ലൈംഗികാതിക്രമത്ിന് മുതിർന്ന അമാൻഡ സ്ത്രീത്വത്തിന് അപമാനമാണെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി ഫ്രാൻസിസ് ഷെറിഡാൻ പറഞ്ഞു. മദ്യത്തിന്റെ ലഹരിയിലാണ് താനിതൊക്കെ ചെയ്തതെന്ന അമാൻഡയുടെ വാദം കോടതി അംഗീകരിച്ചില്ല. സ്വന്തം ലൈംഗിക സംതൃപ്തിക്കുവേണ്ടി കുട്ടികളെ ദുരപയോഗം ചെയ്യാൻ മുൻകൂട്ടി തീരുമാനിച്ചാണ് ഇതൊക്കെ ചെയ്തതെന്നും കോടതി അഭിപ്രായപ്പെട്ടു.

സ്ഥിരം മദ്യപാനിയായ അമാൻഡ, മദ്യപിച്ചുകഴിഞ്ഞാൽ സ്വന്തം കുട്ടികൾക്കുപോലും അപകടകാരിയായ അമ്മയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ലൈംഗിക കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത കുട്ടികളെ ഗ്രൂപ്പ് സെക്‌സിലേക്ക് നയിച്ചത് ക്രൂരമാണ്. ഈ സംഭവങ്ങൾ നടക്കുമ്പോൾ സ്വന്തം കുട്ടികൾ വീട്ടിലുണ്ടെന്ന കാര്യം പോലും അമാൻഡ പരിഗണിച്ചില്ല. വിചാരണാ വേളയിൽ ഒരിക്കൽപ്പോലും പശ്ചാത്തപിക്കുന്ന മുഖത്തോടെ അമാൻഡയെ കണ്ടില്ലെന്നും ജഡ്ജി ശിക്ഷ വിധിച്ചുകൊണ്ട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP