Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

35കാരിയായ ഗർഭിണിയുടെ ഭ്രൂണത്തിന്റെ വയറ്റിൽ മറ്റൊരു 'ഭ്രൂണവളർച്ച' ! ഫീറ്റസ് ഇൻ ഫീറ്റു എന്ന അപൂർവ്വ അവസ്ഥയിൽ കഴിയേണ്ടി വന്ന യുവതിയുടെ കുഞ്ഞിനെ പുറത്തെടുത്തത് ഗർഭത്തിന്റെ 37ാം ആഴ്‌ച്ചയിൽ; നവജാത ശിശുവിന്റെയുള്ളിലെ ഭ്രൂണത്തെ നീക്കാൻ കീഹോൾ ശസ്ത്രക്രിയ; വിസ്മയിപ്പിക്കുന്ന സംഭവം കൊളംബിയയിൽ

35കാരിയായ ഗർഭിണിയുടെ ഭ്രൂണത്തിന്റെ വയറ്റിൽ മറ്റൊരു 'ഭ്രൂണവളർച്ച' ! ഫീറ്റസ് ഇൻ ഫീറ്റു എന്ന അപൂർവ്വ അവസ്ഥയിൽ കഴിയേണ്ടി വന്ന യുവതിയുടെ കുഞ്ഞിനെ പുറത്തെടുത്തത് ഗർഭത്തിന്റെ 37ാം ആഴ്‌ച്ചയിൽ; നവജാത ശിശുവിന്റെയുള്ളിലെ ഭ്രൂണത്തെ നീക്കാൻ കീഹോൾ ശസ്ത്രക്രിയ; വിസ്മയിപ്പിക്കുന്ന സംഭവം കൊളംബിയയിൽ

മറുനാടൻ ഡെസ്‌ക്‌

കൊളംബിയ: അമ്മയാകാൻ പോകുന്ന സന്തോഷത്തോടെയിരുന്ന കൊളംബിയൻ സ്വദേശിയായ മോണിക്കക്ക് ഇരട്ടി സന്തോഷം നൽകിയാണ് ഡോക്ടർമാർ ആ വാർത്ത പറയുന്നത്. പിറക്കാൻ പോകുന്നത് ഇരട്ടക്കുട്ടികളാണ്. എന്നാൽ ആ സന്തോഷത്തിന് ആയുസ്സ് അധികമുണ്ടായിരുന്നില്ല. 35-ാം ആഴ്‌ച്ചയിലെ കളർ സ്‌കാനിലാണ് ഡോക്ടർമാർ ആ ഞെട്ടിക്കുന്ന സത്യം അറിയുന്നത്. മോണിക്കയുടെ വയറ്റിലെ രണ്ട് ഭ്രൂണങ്ങളിലൊന്ന് വളരുന്നത് മറ്റേ ഭ്രൂണത്തിന്റെ വയറ്റിലാണ്.

ഫീറ്റേസ് ഇൻ ഫീറ്റു എന്ന അപൂർവ്വ അവസ്ഥയാണ് ഇതെന്ന് ഡോക്ടർമാർ വിശദീകരിച്ചു. എന്നാൽ താലോലിക്കാൻ ഇരട്ടകളെ കാത്തിരുന്ന മോണിക്കക്ക് ഇത് വിശ്വസിക്കാനാകുന്ന വാർത്തയേ ആയിരുന്നില്ല. ജീവിതത്തിൽ ഇന്നേവരെ കേട്ടിട്ടുകൂടിയില്ലാത്ത കാര്യം. ആദ്യമെന്നും ഡോക്ടർമാരുടെ വാക്കുകളെ വിശ്വസിക്കുവാൻ തന്നെ അവർ തയ്യാറായിരുന്നില്ല. എന്നാൽ ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ചിത്രങ്ങളും ഇതിനെ സംബന്ധിച്ച ലേഖനങ്ങളുമെല്ലാം ഡോക്ടർമാർ മേണിക്കയെ കാണിച്ച് ബോധ്യപ്പെടുത്തി.

മോണിക്ക മനസ്സിലാക്കിയതിലും കൂടുതൽ ഗുരുതരമായിരുന്നു കാര്യങ്ങൾ. കുഞ്ഞുഭ്രൂണത്തിനുള്ളിലെ ഭ്രുണത്തിന് ഹൃദയവും തലച്ചോറും ഉണ്ടായിരുന്നില്ല. മാത്രവുമല്ല, കുഞ്ഞിന്റെ ആന്തരികാവയവങ്ങളെ ഞെരിച്ചുകൊണ്ടായിരുന്നു ആ ഭ്രൂണത്തിന്റെ വളർച്ച. കാര്യങ്ങൾ കൈവിട്ടുപേയക്കുമെന്ന അവസ്ഥ. മോണിക്കയുടെ രക്തസമ്മർദ്ദം ഉയർന്നു. പ്രസവത്തോടെ കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമാകുകയും മോണിക്ക പക്ഷാഘാതം വന്ന് തളർന്നു കിടക്കുമെന്നും മനസ്സിലാക്കിയ ഡോക്ടർമാർ ഒടുവിൽ ആ തീരുമാനമെടുത്തു. ഗർഭത്തിന്റെ 37-മത്തെ ആഴ്‌ച്ചയിൽ സിസേറിയനിലൂടെ മോണിക്കയുടെ വയറ്റിലെ കുഞ്ഞിനെ പുറത്തെടുത്തു.

സിസേറിയന് ശേഷം നവജാത ശിശുവിന്റെ ഉള്ളിലെ ഭ്രൂണത്തിനെ പുറത്തെടുക്കുവാൻ കീഹോൾ ശസ്ത്രക്രിയ നടത്തി. ലോകത്ത് ഒരമ്മയും അനുഭവിക്കാത്ത മാനസികാവസ്ഥകളിലൂടെ കടന്നുപോയ മോണിക്കക്ക് ഇപ്പോഴും ഇതെല്ലാം കണ്ണീരോടെ മാത്രമേ മാത്രമേ ഓർക്കാനാകുന്നുള്ളു. ഭ്രൂണാവസ്ഥയിൽ ഇത്രയധികം ദുരിതമനുഭവിച്ച ഒരു കുഞ്ഞിന്റെ കഥ ലോകം കേൽക്കുന്നതാകട്ടെ അവിശ്വസനീയതോടെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP