Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

150 രൂപയ്ക്ക് ഏതു മാടക്കടയിലും കിട്ടുന്ന ലുംഗിക്ക് ബ്രിട്ടനിലെ വൻകിട ഷോപ്പിലെ വില 6000 രൂപ! 69.99 പൗണ്ടിന് സാറ ലുംഗി വിൽക്കുന്നതിനെതിരേ സോഷ്യൽ മീഡിയ

150 രൂപയ്ക്ക് ഏതു മാടക്കടയിലും കിട്ടുന്ന ലുംഗിക്ക് ബ്രിട്ടനിലെ വൻകിട ഷോപ്പിലെ വില 6000 രൂപ! 69.99 പൗണ്ടിന് സാറ ലുംഗി വിൽക്കുന്നതിനെതിരേ സോഷ്യൽ മീഡിയ

രു ലുംഗിക്ക് പരമാവധി എത്ര രൂപയാകും? ഏതു കമ്പനിയുടേതായാലും 200 രൂപയ്ക്ക് നല്ല ലുംഗി നമ്മുടെ നാട്ടിൽകിട്ടും. എന്നാൽ, ബ്രിട്ടനിലെ ഹൈ സ്ട്രീറ്റ് ഫാഷൻ സ്റ്റോറായ സാറയിലെത്തിയാൽ ലുംഗിയുടെ കോലം മാറും. 6000 രൂപയോളമാണ് അവിടെ ഒരു ലുംഗിക്ക് വില. 'ചെക്ക് മിനി സ്‌കേർട്ട്' എന്ന പേരിൽ, ലുംഗി കൊണ്ട് തയ്ച്ച പാവാടയാണ് സ്പാനിഷ് ഫാഷൻ സ്റ്റോറായ സാറയിൽ ഈ വിലയ്ക്ക് വിൽക്കുന്നത്. സംഗതി ലുംഗിയാണെന്ന് മനസ്സിലാക്കിയ ഉപഭോക്താക്കൾ, സോഷ്യൽ മീഡിയയിലൂടെ ഈ ഫാഷൻ വസ്ത്രത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്.

ലുംഗി ഉപയോഗിച്ച് പാവാടയുടെ മാതൃകയിൽ വസ്ത്രം തുന്നിയശേഷം അതിന് വലിയ വില ഇട്ടിരിക്കുകയാണ് സാറ ചെയ്തിരിക്കുന്നതെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും തായ്‌ല്ൻഡിലുമൊക്കെ ചൂടുകാലത്ത് ഉപയോഗിക്കുന്ന സാധാരണ വസ്ത്രമാണിതെന്നും ഏറിയാൽ അഞ്ച് പൗണ്ടോളം മാത്രമേ ഇതിന് വിലയുള്ളൂവെന്നും സോഷ്യൽ മീഡിയയിൽ സാറയിലെ കൊള്ളയ്‌ക്കെതിരേ രംഗത്തെത്തിയവർ പറയുന്നു.

ഇത് പാവാടയല്ല, ലുംഗിയാണെന്ന് ട്വിറ്ററിലൂടെ മോണിഷ എന്ന ഇന്ത്യൻ വംശജ ട്വീറ്റ് ചെയ്തു. ഇതിനുവേണ്ടി ഇത്രയും പണം മുടക്കേണ്ടതില്ലെന്നും ഇന്ത്യയിലാണെങ്കിൽ ഈ കാശിന് 15 പാവാട വാങ്ങാനാകുമെന്നും അവർ പറയുന്നു. മറ്റൊരു രാജ്യത്തെ വസ്ത്രം അതേപടി അനുകരിക്കുന്നതിനുമുമ്പ് അതിന്റെ വിലയും മറ്റും ഉപഭോ്ക്താക്കൾക്ക് യോജിക്കുന്ന തരത്തിലാക്കണമെന്ന് മറ്റൊരു ഉപഭോക്താവ് ട്വീറ്റ് ചെയ്തു. ഫാഷന്റെ പേരിൽ ലുംഗി 6000 രൂപയ്ക്ക് വിൽക്കുകയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP