Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചി ബ്യൂട്ടിപാർലർ വെടിവെയ്പു കേസ് പ്രതി രവി പൂജാരി സെനഗലിൽ നിന്നും രക്ഷപെട്ടത് വഞ്ചനാക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ; റോഡു മാർഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് കടന്നത് ഇന്റർ പോൾ തിരയുന്ന കുറ്റവാളി; സെനഗലിൽ പിടിയിലായിട്ടും മുംബൈ അധോലോക നായകനെ ഇന്ത്യക്ക് കൈമാറാതിരുന്നത് കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങൾക്കുമിടയിൽ കരാർ ഇല്ലാത്തതിനാൽ

കൊച്ചി ബ്യൂട്ടിപാർലർ വെടിവെയ്പു കേസ് പ്രതി രവി പൂജാരി സെനഗലിൽ നിന്നും രക്ഷപെട്ടത് വഞ്ചനാക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ; റോഡു മാർഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് കടന്നത് ഇന്റർ പോൾ തിരയുന്ന കുറ്റവാളി; സെനഗലിൽ പിടിയിലായിട്ടും മുംബൈ അധോലോക നായകനെ ഇന്ത്യക്ക് കൈമാറാതിരുന്നത് കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങൾക്കുമിടയിൽ കരാർ ഇല്ലാത്തതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ താരം ലീന മരിയയുടെ കൊച്ചിയിലെ ബ്യൂട്ടി പാർലറിലുണ്ടായ വെടിവയ്പ് കേസിലെ മുഖ്യപ്രതിയും മുംബൈ അധോലോക നായകൻ രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നിന്ന് രക്ഷപെട്ടതായി സൂചന. രവി പൂജാരി കഴിഞ്ഞ ജനുവരി 21നാണ് സെനഗലിൽ പിടിയിലായത്. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസുള്ള മുംബൈ അധോലോക കുറ്റവാളിയാണ് രവി പൂജാരി. സെനഗലിലെ ഒരു വഞ്ചനാക്കേസിലായിരുന്നു അറസ്റ്റ്.

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിന്റെ മുഖ്യആസൂത്രകനായ രവി പൂജാരി നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനെ ഫോണിലൂടെ ബന്ധപ്പെട്ടാണ് കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഈ ഫോൺവിളികളുടെ അടിസ്ഥാനത്തിൽ രവി പൂജാരിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.

ആന്റണി എന്ന വ്യാജപ്പേരിൽ ബാറും ഹോട്ടലും നടത്തിയിരുന്ന രവി പൂജാരിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനഗലുമായി കുറ്റവാളികളെ കൈമാറുന്ന കരാർ നിലവിലില്ലാത്തത് ഇന്ത്യയുടെ നീക്കങ്ങൾക്ക് തടസമായി. എന്നാൽ അവിടുത്തെ വഞ്ചനാക്കേസിൽ കഴിഞ്ഞയാഴ്ച ജാമ്യം നേടിയ രവി പൂജാരി റോഡുമാർഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോർട്ടുകളുള്ളത്.

ഇത്തരത്തിൽ വിവരങ്ങൾ തങ്ങൾക്കുമുണ്ടെന്നും എന്നാൽ സെനഗലിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നുമാണ് കർണാടക പൊലീസിന്റെ നിലപാട്. കർണാടക പൊലിസൂമായി ചേർന്ന് ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിരുന്നതായി സംസ്ഥാന പൊലീസ് ഉന്നതവൃത്തങ്ങൾ അറിയിച്ചു രാജ്യം വിടില്ലെന്ന ഉറപ്പിലായിരുന്ന രവി പൂജാരിക്ക് സെനഗലിലെ പ്രാദേശിക കോടതി ജാമ്യം അനുവദിച്ചിരുന്നതെന്നാണ് വിവരം

കർണാടകയിൽ ജനിച്ച രവി മുബൈയിലെ ചെമ്പൂരിൽനിന്നു രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജൻ സംഘാംഗമാണു പൂജാരിയെ സംഘത്തിലേക്കാനയിച്ചത്. 1990ൽ സഹാറിൽ ബാലാ സൽട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെ മാധ്യമ ശ്രദ്ധ നേടി.

തുടർന്നു ഹോട്ടൽ ഉടമകളിൽനിന്നു ഹഫ്ത പിരിവു പതിവാക്കിയ പൂജാരി 2000ൽ ഛോട്ടാരാജൻ ബാങ്കോക്കിൽ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലുമായി ചേർന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ.
2007ൽ ചലച്ചിത്ര സംവിധായകൻ മഹേഷ് ഭട്ടിനെയും 2009ൽ നിർമ്മാതാവ് രവി കപൂറിനെയും ഇവരുടെ സിനിമയുടെ കഥയെച്ചൊല്ലി ഭീഷണിപ്പെടുത്തിയ പൂജാരി, ഈ വർഷം ഏപ്രിലിൽ മുതിർന്ന അഭിഭാഷകൻ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തി. പൂജാരിയുടെ നേതാവായിരുന്ന ഛോട്ടാ രാജന്റെ വീഴ്ച 2000ലെ ബാങ്കോക്ക് ആക്രമണത്തോടെ ആരംഭിച്ചു.

അടുത്തിടെ രാജൻ സംഘാംഗങ്ങളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതിരുന്നു. സംഘാംഗങ്ങളായ അശോക് സാതാർഡേക്കർ, പോൾസൺ ജോസഫ്, ജഗദീഷ് ബെൽനേക്കർ, രമേശ് പവാർ, ചിന്താമൻ ബേലേകർ എന്നിവരെ മുൻപ് ചെമ്പൂർ തിലക് നഗർ പൊലീസ് പിടികൂടിയിരുന്നു. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പിൽ ഇടനിലക്കാരെ ഉപയോഗിച്ചാണ് രവി പൂജാരി വെടിയുതിർത്തതെന്നു കൊച്ചി സിറ്റി പൊലീസ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP