Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്ക പിന്തുണയ്ക്കുന്നത് ഈ ക്രൂരന്മാരെ; റഷ്യൻ ഹെലികോപ്റ്റർ വെടിവച്ചിട്ട് മൃതദേഹങ്ങളെ അപമാനിച്ച് ആഹ്ലാദിക്കുന്ന റിബലുകളുടെ ദൃശ്യങ്ങൾ പുറത്ത്

അമേരിക്ക പിന്തുണയ്ക്കുന്നത് ഈ ക്രൂരന്മാരെ; റഷ്യൻ ഹെലികോപ്റ്റർ വെടിവച്ചിട്ട് മൃതദേഹങ്ങളെ അപമാനിച്ച് ആഹ്ലാദിക്കുന്ന റിബലുകളുടെ ദൃശ്യങ്ങൾ പുറത്ത്

സിറിയയിൽ അമേരിക്കയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന റിബലുകൾ റഷ്യയുടെ ഹെലികോപ്റ്റർ വെടിവച്ചിട്ടു. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചുവെന്നാണ് റിപ്പോർട്ട്.ഇതിൽ മൂന്ന് ക്രൂസും രണ്ട് ഓഫീസർമാരുമായിരുന്നു ഉണ്ടായിരുന്നത്. വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലാണ് സംഭവം നടന്നത്. റഷ്യൻ എയർബേസിലേക്ക് പോകുന്നതിനിടയിലായിരുന്നു ഹെലികോപ്റ്റർ ആക്രമിക്കപ്പെട്ടത്. ഹെലികോപ്റ്ററിൽ നിന്നും റഷ്യൻ പൈലറ്റിന്റെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടു വന്ന് ട്രക്കിൽ കയറ്റുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നും സ്വർണത്തലമുടിയുള്ള ഒരു വെളുത്ത സുന്ദരിയുടെ ഫോട്ടോയൊട്ടിച്ച ഐഡന്റിഫിക്കേഷൻ കാർഡ് ലഭിച്ചതിനെ ചുറ്റിപ്പറ്റി കടുത്ത ദുരൂഹതയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

ഹെലികോപ്റ്ററിനുള്ളിൽ നിന്നുള്ള ഏതാനും വസ്തുക്കൾക്കിടയിൽ നിന്നാണിത് ലഭിച്ചിരിക്കുന്നത്. റഷ്യൻ ഡ്രൈവർമാരുടെ ലൈസൻസുകൾ, പാസ്പോർട്ടുകൾ, ഇൻഷൂറൻസ് കാർഡുകൾ, ഓർത്തഡോക്സ് കൃസ്ത്യൻ പ്രതീകങ്ങൾ തുടങ്ങിയ നിരവധി വ്യക്തിപരമായ വസ്തുക്കൾ ഹെലികോപ്റ്ററിൽ നിന്നും ലഭിച്ചിരുന്നു. ലടാക്കിയയിലെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള മെയിൻബേസിലേക്ക് തിരിച്ച് പോകുന്നതിനിടയതിലാണിത് ആക്രമിക്കപ്പെട്ടിരിക്കുന്നതെന്നാണ് റഷ്യൻ ഡിഫെൻസ് പ്രതികരിച്ചിരിക്കുന്നത്. യുദ്ധം നടക്കുന്ന ആലെപ്പോയിൽ അത്യാവശ്യ വസ്തുക്കൾ വിതരണം ചെയ്ത് വരുകയായിരുന്നു ഈ ഹെലികോപ്റ്റർ. എംഐ-8 എന്ന ഈ ഹെലികോപ്റ്റർ റിബലുകളാണ് വെടിവച്ചിട്ടതെന്നാണ് ബ്രിട്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി ഫോർ ഒബ്സർവേറ്ററി, ലോക്കൽ കോഓർഡിനേഷൻ കമ്മിറ്റി എന്നിവ പറയുന്നത്.

ഹെലികോപ്റ്റർ വെടിവച്ചിട്ടതിന് ശേഷം ആദ്യമിനുറ്റുകളിൽ ഇത് ഭൂമിയിൽ കിടന്ന് കത്തിയെരിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സിറിയൻ പ്രതിപക്ഷ ആക്ടിവിസ്റ്റുകൾ അപ്ലോഡ് ചെയ്തിരുന്നു. അവശിഷ്ടങ്ങൾക്കരികെ ഒരു റോക്കറ്റ് പോഡും കാണാം. ഇതിനടുത്ത് നിന്ന് ആളുകൾ മൊബൈൽ ഈ ദൃശ്യങ്ങൾ പകർത്തന്നുമുണ്ട്. തുടർന്ന് ഇവിടെ നിന്നും അള്ളാഹു അക്‌ബർ വിളികളും മുഴങ്ങുന്നുണ്ട്. ആക്രമണത്തിൽ ഹെലികോപ്റ്റർ ഏതാണ്ട് പൂർണമായും തകർന്നിരുന്നു. സിറിയൻ പ്രസിഡന്റ് ബാഷർ അൽ-ആസാദിനെയാണ് റഷ്യൻ എയർഫോഴ്സ് പിന്തുണയ്ക്കുന്നത്.

അഞ്ച് വർഷത്തോളമായി സിറിയയി അഭ്യന്തര യുദ്ധം നടന്ന് കൊണ്ടിരിക്കുകയുമാണ്. റിബലുകൾ പിടിച്ചെടുത്ത ആലെപ്പോ നഗരത്തിന്റെ ഭാഗങ്ങൾ തിരിച്ച് പിടിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനെ നേരിടാൻ റിബലുകൾ കൊണ്ടു പിടിച്ച പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഈ പ്രദേശത്ത് കടുത്ത വ്യോമാക്രണം നടത്തുന്നതിനെ സർക്കാർ അനുകൂല സേനകൾ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ഹെലികോപ്റ്റർ വെടിവച്ചിട്ടതാരാണെന്നതിന്റെ ഉത്തരവാദിത്വം ആരും ഇതു വരെ ഏറ്റെടുട്ടില്ല. സിറിയയിലെ അൽഖ്വയ്ദ ശാഖയായ നുസ്ര ഫ്രന്റിന്റെയും റിബലുകളുടെയും ശക്തികേന്ദ്രമാണ് ഇഡ്ല്ലിബ്.തങ്ങൾ ഗ്രൂപ്പിന്റെ പേര് മാറ്റുകയാണെന്നും അൽ ഖ്വയ്ദയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയുമാണെന്നാണ് ഈ ഗ്രൂപ്പ്കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റൊരു തീവ്രവാദി വിഭാഗമായ ജെയിഷ് അൽ-ഫത്തേഹുമായും നുസ്ര ഫ്രന്റ് വ്യക്തമാക്കിയിരുന്നു. ജൂലൈയിൽ എംഐ25 ഹെലികോപ്റ്റർ ഐസിസ് പോരാളികൾ വെടിവച്ചിട്ടതിനെ തുടർന്ന് രണ്ട് റഷ്യൻ എയർമാന്മാർ കൊല്ലപ്പെട്ടിരുന്നു. നവംബറിൽ റഷ്യയുടെ ഒരു യുദ്ധവിമാനം സിറിയൻ അതിർത്തിയിൽ തുർക്കി വെടിവച്ചിട്ടിരുന്നു. ഇതിലൊരു പൈലറ്റ് വെടിയേറ്റ്മരിക്കുകയും ചെയ്തിരുന്നു. ആലെപ്പോയിൽ നിന്നും റിബലുകളുടെ കൈവശമുള്ള പ്രദേശങ്ങൾ തിരിച്ച് പിടിക്കുന്നതിനായി ശക്തമായ യുദ്ധം ആരഭിച്ചതായി തിങ്കളാഴ്ച സിറിയൻ മിലിട്ടറി ഒഫീഷ്യൽ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP