Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ട്യൂമർ കഴുത്തിൽ ചുമന്ന് സാംബാനി നടന്നത് മൂന്നു ദിവസം; മടക്കം നിലയ്ക്കാത്ത പുഞ്ചിരിയോടെ തന്നെ

തലയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ട്യൂമർ കഴുത്തിൽ ചുമന്ന് സാംബാനി നടന്നത് മൂന്നു ദിവസം; മടക്കം നിലയ്ക്കാത്ത പുഞ്ചിരിയോടെ തന്നെ

സാംബാനിക്കെന്നതു പോലെ മേഴ്‌സി ഷിപ്പിനും ഇത് മറക്കാനാവാത്ത ദിവസമാണ്. തലയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ട്യൂമർ കഴുത്തിൽ നിന്ന് മാറിയതിന്റെ സന്തോഷത്തിലാണ് സാംബാനിയെങ്കിൽ സംഘടനയുടെ 30 വർഷത്തെ ചരിത്രത്തിൽ ഇടംപിടിക്കുന്ന തരത്തിലൊരു സർജറി നടത്തി വിജയിപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് മേഴ്‌സി ഷിപ്പ്. ദരിദ്രരാജ്യങ്ങളിലെ ജനങ്ങൾക്ക് സർജറിയും മെഡിക്കൽ സഹായങ്ങളും ചെയ്തുകൊടുക്കുന്ന ഇന്റർനാഷണൽ ചാരിറ്റിയായ മേഴ്‌സി ഷിപ്പാണ് സാംബാനിയെന്ന അറുപതുകാരന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന തരത്തിൽ സഹായം ചെയ്തിരിക്കുന്നത്.

മഡഗ്‌സാക്കറിലെ ഉൾപ്രദേശത്ത് ജീവിക്കുന്ന സാംബാനിക്ക് ഇരുപതു വയസുള്ളപ്പോഴാണ്  ഇടതു കവിളിനു താഴെ ചെറിയ മുഴ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. എന്നാൽ നാളുകൾ കഴിയും തോറും മുഴ വളർന്ന് തലയെക്കാൾ മൂന്നരട്ടി വലുപ്പത്തിൽ ട്യൂമർ ആയി. നാലു ദശാബ്ദക്കാലം സാംബാനി ജീവിച്ചത് കഴുത്തിൽ ട്യൂമറും ചുമന്നായിരുന്നു. ട്യൂമർ വളരും തോറും തല ഒരു വശത്തേക്ക് ചെരിഞ്ഞുകൊണ്ടിരുന്നു.
ഈയിടെയ്ക്കാണ് അന്താരാഷ്ട്ര ചാരിറ്റി സംഘടനയായ മേഴ്‌സി ഷിപ്പ് ടോമാസിന തുറമുഖത്ത് എത്തിയത്. കപ്പലിനുള്ളിൽ വച്ചു തന്നെ ശസ്ത്രക്രിയയും ചികിത്സയും മറ്റും നടത്തുന്ന മേഴ്‌സി ഷിപ്പിനെകുറിച്ച് ഒരു സുഹൃത്തിന്റെ പക്കൽ നിന്നാണ് സാംബാനിയും അറിയുന്നത്. പാവങ്ങൾക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ചെയ്തുകൊടുക്കുന്ന മേഴ്‌സി ഷിപ്പ് സന്ദർശിക്കാൻ തന്നെ സാംബാനി തീരുമാനിച്ചു. കൂട്ടിന് പേരക്കുട്ടിയേയും കൂട്ടി. മൂന്നു ദിവസം നടന്ന ശേഷം നാലു മണിക്കൂർ കാർ ചെയ്താണ് സാംബാനിക്കും പേരക്കുട്ടിക്കും മേഴ്‌സി ഷിപ്പിൽ എത്താൻ സാധിച്ചത്.

മേഴ്‌സി ഷിപ്പിലെത്തിലെത്തി സന്നദ്ധപ്രവർത്തകരോട് സാംബാനി തന്റെ ദുരവസ്ഥ തുറന്നുപറയുകയായിരുന്നു. സാംബാനിയെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാൻ മേഴ്‌സി ഷിപ്പ് ഒന്നടങ്കം തയാറാകുകയായിരുന്നു. ബ്രിട്ടീഷ് അനസ്തറ്റിസ്റ്റ് ആയ ഡോ. മൈക്കിൾ മക്‌ബ്രയാൻ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് എല്ലാ തടസങ്ങളേയും തരണം ചെയ്ത് സാംബാനിക്ക് സർജറി നടത്താൻ തീരുമാനിച്ചത്. എന്നാൽ 7.46 കിലോ തൂക്കം വരുന്ന ട്യൂമർ നീക്കം ചെയ്യാൻ സംഘത്തിന് നിശ്ചയിച്ച സമയത്തിലും ഇരട്ടിയെടുക്കേണ്ടി വന്നു. ചാരിറ്റിയുടെ 30 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെ വലിയൊരു ട്യൂമർ നീക്കം ചെയ്യുന്നത്. 12 മണിക്കൂർ നീണ്ട ഓപ്പറേഷനു ശേഷം സാധാരണ നിലയിലേക്ക് സാംബാനിയെത്തുകയും ചെയ്തു. ടൊമാസിന പോലെയുള്ള ഒരു തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലിൽ ഇത്ര സങ്കീർണമായ ഒരു സർജറി ചെയ്ത് വിജയിപ്പിക്കാനായത് തികച്ചും അവിശ്വസനീയം തന്നെയെന്ന് ഡോ. മക്‌ബ്രയാൻ വ്യക്തമാക്കി. മുമ്പ് മേഴ്‌സി ഷിപ്പ് പല സർജറികളും ചെയ്തുകൊടുത്തിട്ടുണ്ടെങ്കിലും ഇത്രയേറെ സങ്കീർണമായ ഒരു സർജറി ഇതിന്റെ ചരിത്രത്തിൽ ആദ്യമാണെന്നാണ് പറയുന്നത്.

40 വർഷത്തോളം തന്റെ ശരീരത്തിന്റെ ഭാഗമായിരുന്ന ട്യൂമർ ഇല്ലാത്ത മുഖം കണ്ണാടിയിൽ കണ്ട സാംബാനിക്ക് സന്തോഷം അടക്കാനായില്ല. എനിക്ക് ഏറെ സന്തോഷമായെന്ന് ക്രൂവിനോടും പേരക്കുട്ടിയോടും സാംബാനി ആവർത്തിച്ചു പറഞ്ഞു. പൂർണ സൗഖ്യം പ്രാപിക്കാൻ സാംബാനി കപ്പലിൽ തന്നെ ഏതാനും മാസത്തോളം ചെലവഴിക്കേണ്ടി വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP