Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ വൈറസിനെ പിടിച്ചു കെട്ടിയതിന് പിന്നാലെ വുഹാനിൽ നാട്ടുകാരുടെ ലഹള; രണ്ട് മാസത്തെ ലോക്ക് ഡൗണിന് പിന്നാലെ വുഹാൻ സിറ്റി തുറന്ന് കൊടുത്തപ്പോൾ ലഹള നടത്തിയത് വുഹാനിലെ ജനങ്ങൾക്ക് സിറ്റിയിൽ നിന്നും പുറത്തേക്ക് പോകാൻ അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ച്

കൊറോണ വൈറസിനെ പിടിച്ചു കെട്ടിയതിന് പിന്നാലെ വുഹാനിൽ നാട്ടുകാരുടെ ലഹള; രണ്ട് മാസത്തെ ലോക്ക് ഡൗണിന് പിന്നാലെ വുഹാൻ സിറ്റി തുറന്ന് കൊടുത്തപ്പോൾ ലഹള നടത്തിയത് വുഹാനിലെ ജനങ്ങൾക്ക് സിറ്റിയിൽ നിന്നും പുറത്തേക്ക് പോകാൻ അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ച്

സ്വന്തം ലേഖകൻ

വുഹാൻ: കൊറോണ വൈറസിന്റെ ഉറവിടമായ വുഹാനിൽ നിന്നും വൈറസ് ഭീതി അകന്നതോടെ ലഹളയുമായി ജനങ്ങൾ രംഗത്ത്. കൊലയാളി വൈറസ് നിരവധി പേരുടെ ജീവനെടുത്തതോടെ രണ്ട് മാസമായി അടച്ചിട്ട വുഹാൻ സിറ്റി കഴിഞ്ഞ ദിവസം ജനങ്ങൾക്കായി തുറന്നിട്ടതിന് പിന്നാലെ ഹലളയുമായി ഹ്യൂബേ പ്രോവിൻസിലേയും വുഹാനിലെയും ജനങ്ങൾ തടിച്ചു കൂടുകയായിരുന്നു. സിറ്റി തുറന്നിട്ടെങ്കിലും വുഹാനിലെ താമസക്കാരോട് ചൈനയുടെ ഇതര ഭാഗങ്ങളിലേക്ക് സഞ്ചരിക്കരുതെന്ന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതാണ് ലഹളയ്ക്ക് കാരണമായത്. സിറ്റി വിട്ട് പുറത്തേക്ക് പോവാനാവാത്തതിനാൽ ജനങ്ങൾ തടിച്ച് കൂടി പ്രതിഷേധവുമായി എത്തുക ആയിരുന്നു.

വുഹാനെയും ജിയാങ്‌സി പ്രവിശ്യയേയും തമ്മിൽ ബന്ധിപ്പിക്കുന്ന യാങ്‌സി നദിക്കരയിലെ പാലത്തിന് സമീപമാണ് ജനങ്ങൾ തടിച്ചു കൂടിയത്. ഒരു പൊലീസ് വാനെ തടഞ്ഞിട്ട പ്രതിഷേധക്കാർ കയ്യാങ്കളിയും നടത്തി. ചൈനീസ് ഭരണ കൂടം ശനിയാഴ്ച മുതൽ വുഹാനിലേക്ക് ജനങ്ങൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. രാജ്യത്ത് എവിടെ ഉള്ള ജനങ്ങൾക്കും വുഹാനിലേക്ക് പ്രവേശിക്കാം. ഇതനുസരിച്ച് നൂറു കണക്കിന് ആളുകൾ വുഹാനിലേക്ക് എത്തുകയും ചെയ്തു. എന്നാൽ ഏപ്രിൽ എട്ട് വരെ വുഹാനിലെ താമസക്കാർക്ക് സിറ്റി വിട്ട് പുറത്തേക്ക് പോവാൻ അഅനുവാദമില്ല. മാത്രമല്ല വുഹാനിലെ മിക്ക കടകളും ഇപ്പോഴും അടഞ്ഞ് തന്നെയാണ് കിടക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായി.

ഇത്തരം നിയന്ത്രണങ്ങളിൽ കലി പൂണ്ട ജനങ്ങൾ പൊലീസുകാരെ മർദ്ദിച്ചും മറ്റും ലഹളയ്ക്ക് തുടക്കമിടുകയായിരുന്നു. പാലത്തിന് ഇക്കരെ കടക്കാൻ ശ്രമിച്ച ജനങ്ങളെ തടഞ്ഞ പൊലീസിനെ ഇവർ ആക്രമിച്ചു. പൊലീസ് വാഹനങ്ങൾ അടിച്ചു തകർത്തു. ഹ്യൂബേയിലെ ജനങ്ങളെ ജിയാങ്‌സിയിൽ പ്രവേശിക്കാൻ അുമതി നൽകാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. ഹ്യൂബേയിലേക്ക് തിരിച്ച് പോകണമെന്ന് പൊലീസ് അനൗൺസ് ചെയ്തതിന് പിന്നാലെ ജനക്കൂട്ടം ആക്രമണം അഴിച്ചു വിടുകയായിരുന്നു. ലഹളയിൽ നിരവധി നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP