Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ടാർസൻ' ടിവി പരമ്പരയിലൂടെ പ്രശസ്തനായ റോൺ ഈലൈയുടെ ഭാര്യയെ കുത്തിക്കൊന്നത് ദമ്പതികളുടെ മകൻ; പൊലീസിൽ വിളിച്ച് പറഞ്ഞത് അച്ഛനാണ് അമ്മയെ ആക്രമിച്ചതെന്ന്; അക്രമാസക്തനായ മകനെ വെടിവെച്ച് കൊന്നത് പൊലീസ്

'ടാർസൻ' ടിവി പരമ്പരയിലൂടെ പ്രശസ്തനായ റോൺ ഈലൈയുടെ ഭാര്യയെ കുത്തിക്കൊന്നത് ദമ്പതികളുടെ മകൻ; പൊലീസിൽ വിളിച്ച് പറഞ്ഞത് അച്ഛനാണ് അമ്മയെ ആക്രമിച്ചതെന്ന്; അക്രമാസക്തനായ മകനെ വെടിവെച്ച് കൊന്നത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലൊസാഞ്ചലസ്: 'ടാർസൻ' ടിവി പരമ്പരയിലൂടെ പ്രശസ്തനായ യുഎസ് നടൻ റോൺ ഈലൈയുടെ ഭാര്യ വലെറി ലൻഡീനെ ദമ്പതികളുടെ ഇളയമകൻ കുത്തിക്കൊന്നു. പൊലീസെത്തിയപ്പോൾ വീണ്ടും അക്രമാസക്തനായ മകൻ കാമറൺ ഈലൈയെ പൊലീസ് വെടിവെച്ചു കൊന്നു. കലിഫോർണിയയിലെ ഹോപ് റാഞ്ചിലുള്ള വീട്ടിലായിരുന്നു കാമറൺ കത്തിയുമായി അമ്മ വലെറിയെ ആക്രമിച്ചത്. റോൺ ഈലൈയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. സംഭവം നടന്ന് ഉടൻ കാമറൺ തന്നെ പൊലീസിനെ വിളിച്ച് പറഞ്ഞത് അച്ഛനാണ് അമ്മയെ ആക്രമിച്ചതെന്ന്. രോഗം മൂലം സംസാരശേഷി നഷ്ടപ്പെട്ട ഈലൈയിൽനിന്നു പൊലീസ് വളരെ കഷ്ടപ്പെട്ടാണ് കാര്യങ്ങൾ മനസിലാക്കിയത്.

1966-68 കാലഘട്ടത്തിൽ എൻബിസിയിൽ സംപ്രേഷണം ചെയ്ത ടാർസാൻ ടിവി ഷോയിലെ അഭിനയത്തിലൂടെയാണ് റോൺ ഈലി പ്രശസ്തനാകുന്നത്. 1914-ൽ എഡ്ഗർ റൈസ് ബറോസിന്റെ ഒരു പുസ്തകത്തിൽ നിന്ന് കുരങ്ങന്മാരുടെ കൂടെ വളർന്ന ഒരു സാങ്കൽപിക കഥാപാത്രമായിരുന്നു ടാർസൻ. 1975 ൽ പുറത്തിറങ്ങിയ ഡോക് സാവേജ്: ദി മാൻ ഓഫ് ബ്രോൺസ് എന്ന ചിത്രത്തിലും റോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മുൻ 'മിസ് ഫ്‌ളോറിഡ'യായ വലറിയെ 1984 ലാണു റോൺ ഈലൈ വിവാഹം ചെയ്തത്. കേർസ്റ്റൻ, കൈറ്റ്‌ലൻഡ് എന്നിവരാണ് ഇവരുടെ മറ്റു മക്കൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP