Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയസാം കാലത്ത് മർഡോക്കിന് വീണ്ടും കല്യാണ മോഹം; 84ാം വയസിൽ നാലാം കെട്ടിന് ഒരുങ്ങുന്നത് 59കാരി അമേരിക്കൻ മോഡൽ ജെറി ഹാളിനെ; വിവാഹാഭ്യർത്ഥന നടത്തിയത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ചടങ്ങിൽ വച്ച്

വയസാം കാലത്ത് മർഡോക്കിന് വീണ്ടും കല്യാണ മോഹം; 84ാം വയസിൽ നാലാം കെട്ടിന് ഒരുങ്ങുന്നത് 59കാരി അമേരിക്കൻ മോഡൽ ജെറി ഹാളിനെ; വിവാഹാഭ്യർത്ഥന നടത്തിയത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ചടങ്ങിൽ വച്ച്

മെൽബൺ: പ്രായം 84 ആയെങ്കിലും പ്രണയത്തിനും വിവാഹത്തിനും അതൊരു തടസമല്ലെന്ന് തെളിയിക്കാൻ ഒരുങ്ങുകയാണ് മാദ്ധ്യമ ഭീമൻ റൂപർട്ട് മാർഡോക്ക്. സംഭവ ബഹുലമായ മർഡോക്കിന്റെ ജീവിതത്തിൽ അത്യന്തം നായകീയമായ ഒരു ട്വിറ്റ് കൂടിയയാണ് ഉണ്ടാകാൻ പോകുന്നത്. വയസാംകാലത്ത് വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് മർഡോക്ക്. അമേരിക്കൻ മോഡലും നടിയുമായ ജെറി ഹാളു(59)മായുള്ള തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാർത്ത അദ്ദേഹത്തിന്റെ കമ്പനി അധികൃതർ വ്യക്തമാക്കി. ദ്വീർഘകാലമായി നിലനിൽക്കുന്ന പ്രണയത്തിന് ഒടുവിലാണ് മർഡോക്ക് ജെറി ഹാളിനെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. റൂപർട് മർഡോക്കിന് ഇത് നാലാമത്തെ വിവാഹവും ജെറിക്ക് ഇത് ആദ്യ വിവാഹവുമാണ്.

സ്വന്തം ഉടമസ്ഥതയിലുള്ള ദ് ടൈംസിന്റെ ജനന, വിവാഹ, മരണ പേജിലൂടെയാണ് വീണ്ടും വിവാഹം കഴിക്കുന്ന വിവരം മർഡോക്ക് പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം ലൊസാഞ്ചൽസിൽ നടന്ന ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ചടങ്ങിലായിരുന്നു മർഡോക്കിന്റെ വിവാഹാഭ്യർഥന നടത്തിയത്. അതേ സമയം ഏതാനും മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.

റോക് താരം മൈക്ക് ജാഗ്ഗറുടെ കാമുകി എന്ന നിലയിലാണ് ജെറി ഹാൾ പ്രശസ്തയായത്. അതേ സമയം ഇരുവരും തമ്മിലുള്ള ബന്ധം 20 വർഷങ്ങൾക്കു ശേഷം 1999ൽ അവസാനിപ്പിച്ചിരുന്നു. ഇവർക്ക് നാലു കുട്ടികളുണ്ട്. മർഡോക്കിന് മൂന്നു ഭാര്യമാരിലായി ആറു മക്കളാണ് ഉള്ളത്. ഇങ്ങനെ ഒരു വിവാഹം പ്രതീക്ഷിച്ചതല്ലെന്നും വീണ്ടും വിവാഹം കഴിക്കുക എന്ന ആശയം കൊള്ളാമെന്നും ജെറി പ്രതികരിച്ചു. മൈക്കുമായുള്ള വിവാഹ മോചനശേഷം അനുയോജ്യനായ ഒരാളെ കണ്ടെത്താനാകാതിരുന്നതിനാലാണ് വിവാഹം കഴിക്കാതിരുന്നതെന്നും അവർ പറഞ്ഞു. എന്നാൽ മർഡോക്കുമായുള്ള വിവാഹത്തിൽ സന്തോഷവതിയാണെന്നും അവർ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ മാദ്ധ്യമ ചക്രവർത്തിയാണ് റൂപെർട്ട് കെ. മർഡോക്. ന്യൂസ് കോർപ്പറേഷന്റെ ചെയർമാൻ. ഓസ്‌ട്രേലിയയിലെ മെൽബണിൽ 1931 മാർച്ച് 11നാണ് മർഡോക്കിന്റെ ജനനം. പ്രമുഖ പത്രപ്രവർത്തകനും ദി ഹെറാൾഡ് ആൻഡ് വീക്കിലി ടൈംസിന്റെ ഉടമയുമായിരുന്ന കെയ്ഹ് മർഡോക്കാണ് പിതാവ്. ഡെയിം എലിസബത്താണ് മാതാവ്.

1952ൽ പിതാവിന്റെ ആകസ്മികനിര്യാണത്തോടെയാണ് മർഡോക്ക് മാദ്ധ്യമരംഗത്ത് പ്രവേശിക്കുന്നത്. പിതാവിന്റെ കടങ്ങളും നികുതികുടിശ്ശികയും മറ്റും അടച്ചുകഴിഞ്ഞപ്പോൾ വലിയ സമ്പത്തൊന്നും ബാക്കിയില്ലായിരുന്നു. അതുവരെ പിന്തുടർന്നുവന്ന പല കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ട് വാർത്തകൾ കൊടുക്കുന്നതിലാണ് മർഡോക്ക് ആദ്യം ശ്രദ്ധ പതിച്ചത്. ദ ന്യൂസിന്റെ എം.ഡി യായാണ് തുടക്കം. ആദ്യത്തെ ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ദ ന്യൂസിന്റെ പ്രചാരം കൂടാൻ തുടങ്ങി. തുടർന്ന് ആസ്‌ട്രേലിയയിലെ പ്രമുഖ പട്ടണങ്ങളിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദ സിഡ്‌നി ആഫ്റ്റർ ന്യൂൺ പേപ്പർ, ദ ഡയ്‌ലിമിറർ, എന്നിവയും സിഡ്‌നിയിലെ ഒരു റെക്കാഡിങ് കമ്പനിയും മർഡോക്ക് സ്വന്തമാക്കി.

ദ ഡയ്‌ലി മിറർ വാങ്ങിയതാണ് വിജയത്തിലേക്കുള്ള ആദ്യചവിട്ടുപടിയായത്. ഞായറാഴ്ച മാർക്കറ്റിലെ തന്റെ മുഖ്യ എതിരാളികളായ ഫെയർഫാക്‌സ് ന്യൂസ് പേപ്പർ ഗ്രൂപ്പിനെയും (സിഡ്‌നി മോണിങ് ഹെറാൾഡിന്റെ പ്രസാധകർ) പ്രസ് ഗ്രൂപ്പിനെയും നേരിടാൻ ദ ഡയ്‌ലി മിറർ സ്വന്തമാക്കിയതിലൂടെ മർഡോക്കിനു കഴിഞ്ഞു. 1964ൽ ദ ആസ്‌ട്രേലിയൻ എന്ന പേരിൽ ഓസ്‌ട്രേലിയയിലെ ആദ്യ ദേശീയ പത്രം തുടങ്ങി. അതിന് വലിയ സർക്കുലേഷൻ ഇല്ലായിരുന്നു. ഗുണമേന്മയിൽ വളരെ ഉയർന്നുനിന്നിരുന്നതിനാൽ സമ്പന്നരും രാഷ്ട്രീയ പ്രമുഖരും വരിക്കാരായി. രാഷ്ട്രീയത്തിനാണ് പത്രം പ്രാധാന്യം നൽകിയതും. 1972ൽ ഫ്രാങ്ക്പാക്കറുത്തിനുള്ളിൽ അസാധാരണമായ വളർച്ചയാണ് മർഡോക്കിന്റെ സാമ്രാജ്യം നേടിയത്.

ഇന്ന് ഇന്ത്യയിൽ സ്റ്റാർഗ്രൂപ്പ് അടക്കം കൈവശം വെക്കുന്നത് മർഡോക്ക് ആണ്. വിനോദ-വാർത്താ വ്യവസായ രംഗത്തെ അതികായനായ മർഡോക്കിന്റേതാണ്. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു മാർഡോക്കിന്. കൺസർവേറ്റീവ് പാർട്ടി പ്രധാനമന്ത്രി മാർഗ്രറ്റ് താച്ചർ, മർഡോക്കിന്റെ സമ്പൂർണ്ണ പിന്തുണയോടെയാണ് ബ്രിട്ടനിൽ നവ ലിബറൽ സ്വകാര്യവൽക്കരണ പരിപാടി നടപ്പിലാക്കിയത്. ജോർജ്ജ് ബുഷ് നേതൃത്വം കൊടുത്ത അഫ്ഗാനിസ്ഥാനും ഇറാനുമെതിരെയുള്ള സാമ്രാജ്യ യുദ്ധങ്ങളിലേയ്ക്ക് ബ്രിട്ടനെ നയിച്ച ലേബർ പ്രധാനമന്ത്രിയായിരുന്നു മർഡോക്കിന്റെ മറ്റൊരു ഇഷ്ട രാഷ്ട്രീയ നേതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP