Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യൻ ചാരനെയും മകളെയും വിഷബാധയേൽപ്പിച്ചത് നെർവ് ഏജന്റ് എന്ന് സ്ഥിരീകരിച്ച് പൊലീസ്; പുറകിൽ റഷ്യയെന്ന് സംശയം; ആദ്യം സ്ഥലത്തെത്തിയ പൊലീസുകാരും അബോധാവസ്ഥയിൽ; ഏത് കോണിലും ചെന്ന് ശത്രുവിന്റെ ജീവൻ എടുക്കുമെന്ന് പരസ്യമായി പറഞ്ഞ് പുട്ടിനും

റഷ്യൻ ചാരനെയും മകളെയും വിഷബാധയേൽപ്പിച്ചത് നെർവ് ഏജന്റ് എന്ന് സ്ഥിരീകരിച്ച് പൊലീസ്; പുറകിൽ റഷ്യയെന്ന് സംശയം; ആദ്യം സ്ഥലത്തെത്തിയ പൊലീസുകാരും അബോധാവസ്ഥയിൽ; ഏത് കോണിലും ചെന്ന് ശത്രുവിന്റെ ജീവൻ എടുക്കുമെന്ന് പരസ്യമായി പറഞ്ഞ് പുട്ടിനും

സാലിസ്‌ബറിയിലെ റസ്റ്റോറന്റിൽ വച്ച് റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും(66) മകൾ യുലിയ സ്‌ക്രിപാലിനും(33) വിഷബാധയേറ്റത് നെർവ് ഏജന്റിലൂടെയാണെന്ന് സ്ഥിരീകരിച്ച് പൊലീസ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി ആദ്യം സ്ഥലത്തെത്തിയ പൊലീസുകാരും അബോധാവസ്ഥയിലായിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഏത് കോണിലും ചെന്ന് ശത്രുവിന്റെ ജീവൻ എടുക്കുമെന്ന് പരസ്യമായി പറഞ്ഞ് റഷ്യൻ പ്രസിഡന്റ് പുട്ടിനും രംഗത്തെത്തിയിരുന്നു. ഒരു നെർവ് ഏജന്റ് ഉപയോഗിച്ച് റഷ്യയാണ് ഇവരെ ഇല്ലാതാക്കാൻ ശ്രമിച്ചിരിക്കുന്നതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. നിലവിൽ അദ്ദേഹവും മകളും ആശുപത്രിയിൽ ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണ്.

കടുത്ത വിഷബാധയേൽപ്പിക്കുന്ന രാസവസ്തുക്കളാണ് നെർവ് ഏജന്റ് എന്നറിയപ്പെടുന്നത്. ഇത് മനുഷ്യന്റെ നെർവസ് സിസ്റ്റത്തെ നേരിട്ട് ആക്രമിക്കുകയും ശരീരത്തിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമായി വർത്തിക്കുകയുമാണ് ചെയ്യുന്നത്. ബുധനാഴ്ച സ്‌കോട്ട്‌ലൻഡ് യാർഡിന് പുറത്ത് സംസാരിക്കവെ ഹെഡ് ഓഫ് കൗണ്ടർ ടെററിസം പൊലീസിങ് ആയ മാർക്ക് റൗലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രത്യേക നെർവ് ഏജന്റാണ് ഇവരെ അബോധാവസ്ഥയിലാക്കിയിരിക്കുന്നതെന്ന് ഗവൺമെന്റ് എക്‌സ്പർട്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റൗലെ വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച സാലിസ്‌ബറിയിലെ സിസിസ് റസ്റ്റോറന്റിൽ വച്ച് കഴിഞ്ഞ ഭക്ഷണത്തിലൂടെ ഇവർക്ക്‌വിഷബാധയേറ്റുവെന്നാണ് കണക്കാക്കുന്നത്. തുടർന്ന് ഒരു ഷോപ്പിങ് സെന്ററിൽ വച്ച് അന്ന് തന്നെ ഇരുവരും കുഴഞ്ഞ് വീണതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചിരുന്നത്. ഇവർ കഴിച്ച ഭക്ഷണത്തിലൂടെ വിഷം ഉള്ളിലെത്താൻ ഉത്തരവാദികളായവർ ആരാണെന്ന് പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. അന്ന് റസ്‌റ്റോറന്റിലുണ്ടായിരുന്ന ദമ്പതികളുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നുവെന്ന് സൂചനയുണ്ട്.

കൊലപാതക ശ്രമം എന്ന നിലയിലാണ് പൊലീസ് നിലവിൽ കേസ് അന്വേഷിച്ച് വരുന്നത്. എന്നാൽ ആശുപത്രിയിൽ കഴിയുന്ന ആരെങ്കിലും ഒരാൾ മരിച്ചാൽ അതുകൊലപാതക കേസായി മാറുകയും ചെയ്യും. നൂറ് കണക്കിന് ഡിറ്റെക്ടീവുകൾ, ഫോറൻസിക് സ്‌പെഷ്യലിസ്റ്റുകൾ, അനലിസ്റ്റുകൾ, ഇന്റലിജൻസ് ഓഫീസർമാർ തുടങ്ങിയവരാണ് ഇതിന്റെ പുറകിലുള്ള രഹസ്യം പുറത്തുകൊണ്ട് വരാൻ രാപ്പകൽ പ്രവർത്തിക്കുന്നത്. ശത്രുക്കളോട് തങ്ങൾ വിട്ട് വീഴ്ചയില്ലാത്ത യുദ്ധം നടത്തുമെങ്കിലും സെർജി സ്‌ക്രിപാലിനും മകൾ യുലിയ സ്‌ക്രിപാലിനും റഷ്യ വിഷം നൽകിയതാണെന്ന ആരോപണം സമ്മതിക്കാൻ പുട്ടിൻ തയ്യാറായിട്ടില്ല. അവർ സ്വയം വിഷം കഴിച്ചതായിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. റഷ്യൻ സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് പുട്ടിൻ ഈ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

തന്റെ അച്ഛനെ കൊന്നത് പോലെ സ്‌ക്രിപാലിന്റെ കൊലപാതകശ്രമത്തിന് പിന്നിലും റഷ്യയെന്ന് കൊല്ലപ്പെട്ട സോവിയറ്റ് സയന്റിസ്റ്റിന്റെ മകൻ തന്റെ പിതാവും സോവിയന്റ് സയന്റിസ്റ്റുമായ വ്‌ലാദിമെർ പേസ്ച്‌നിക്കിനെ റഷ്യ വകവരുത്തിയത് പോലെ സ്‌ക്രിപാലിനെയും മകളെയും വകവരുത്താൻ ശ്രമിച്ചത് റഷ്യയുടെ കറുത്ത കരങ്ങളാണെന്ന് ആരോപിച്ച് പേസ്ച്‌നിക്കിന്റെ മകൻ നികിത രംഗത്തെത്തി. സോവിയറ്റ് മൈക്രോ ബയോളജിസ്റ്റായ പേസ്ച്‌നിക്ക് 1989ൽ ബ്രിട്ടീഷ് പക്ഷത്തേക്ക് കൂറ് മാറുകയും അതിന്റെ പേരിൽ റഷ്യയുടെ ശത്രുവായി മാറുകയുമായിരുന്നു.റഷ്യ ശത്രുക്കൾക്കെതിരെ പ്രയോഗിക്കുന്ന ജൈവായുധങ്ങൾ കണക്ക് കൂട്ടുന്നതിനേക്കാൾ പത്തിരട്ടി ശക്തിയുള്ളതാണെന്ന് പെസ്ച്‌നിക്ക് അന്ന് തന്നെ മുന്നറിയിപ്പേകിയിരുന്നു. 2001ൽ ഹൃദയാഘാതത്താലാണ് അദ്ദേഹം ബ്രിട്ടനിൽ വച്ച് മരിച്ചതെങ്കിലും അത് സംശയകരമായ സാഹചര്യത്തിലാണെന്നും അതിന് പുറകിൽ റഷ്യയാണെന്നുമാണ് നികിത ആരോപിക്കുന്നത്. ഇപ്പോൾ സ്‌ക്രിപാലിനെയും മകളെയും വധിക്കാൻ ശ്രമിച്ചതും റഷ്യയാണെന്ന് അദ്ദേഹം ആവർത്തിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP