Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെക്കൻഡിൽ ഏഴ് കിലോമീറ്റർ വേഗതയും 10,000 കിലോമീറ്റർ റേഞ്ചും; എല്ലാ പ്രതിരോധങ്ങളെയു മറികടക്കും; ഒറ്റ ആക്രമണത്തിൽ ഫ്രാൻസിനോളം വലുപ്പമുള്ള ഏത് രാജ്യത്തേയും തവിട്‌പൊടിയാക്കാം; റഷ്യ വികസിപ്പിച്ച പുതിയ മിസൈൽ കണ്ട് ഞെട്ടി അമേരിക്കയും സഖ്യകക്ഷികളും

സെക്കൻഡിൽ ഏഴ് കിലോമീറ്റർ വേഗതയും 10,000 കിലോമീറ്റർ റേഞ്ചും; എല്ലാ പ്രതിരോധങ്ങളെയു മറികടക്കും; ഒറ്റ ആക്രമണത്തിൽ ഫ്രാൻസിനോളം വലുപ്പമുള്ള ഏത് രാജ്യത്തേയും തവിട്‌പൊടിയാക്കാം; റഷ്യ വികസിപ്പിച്ച പുതിയ മിസൈൽ കണ്ട് ഞെട്ടി അമേരിക്കയും സഖ്യകക്ഷികളും

ളരെ അത്യന്താധുനിമായ ഒരു ആണവ മിസൈൽ പരീക്ഷിക്കാനൊരുങ്ങുകയാണ് റഷ്യയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. നാറ്റോയുടെ പ്രതിരോധങ്ങളെയെല്ലാം മറികടന്ന് യൂറോപ്പിന്റെ നല്ലൊരു ഭാഗത്തെ സെക്കൻഡുകൾക്കുള്ളിൽ നശിപ്പിക്കാൻ ശേഷിയുള്ള മിസൈലാണിത്.

സെക്കൻഡിൽ ഏഴ് കിലോമീറ്റർ വേഗതയും 10,000 കിലോമീറ്റർ റേഞ്ചും ഈ മിസൈലിനുണ്ട്. ഏത് പ്രതിരോധങ്ങളെയും നിസാരമായ അതിജീവിച്ച് ഫ്രാൻസിനോളം വരുന്ന ഏത് രാജ്യത്തെയും തവിട് പൊടിയാക്കാൻ സെക്കൻഡുകൾക്കുള്ളിൽ സാധിക്കുന്ന മിസൈലാണിത്. റഷ്യ വികസിപ്പിച്ച ഈ അതിശക്തമായ മിസൈൽ കണ്ട് അമേരിക്കയും സഖ്യകക്ഷികളും ഞെട്ടിയിരിക്കുകയാണെന്നാണ് സൂചന.

ആർഎസ്28 സർമാറ്റ് എന്നറിയപ്പെടുന്ന ഈ മിസൈലിനെ നാറ്റോ സാത്താൻ2 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ഭൂഖണ്ഡാന്തര മിസൈൽ ഈ സമ്മറിൽ പരീക്ഷിക്കാനാണ് ക്രെംലിൻ ഒരുങ്ങുന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് നെറ്റ് വർക്കായ വെസ്ദ വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം റഷ്യ തങ്ങളുടെ സൈന്യത്തിന്റെ ശക്തി വെളിപ്പെടുത്തുന്നതിനായി ഒരു വിക്ടറി ഡേ പരേഡ് നടത്തിയിരുന്നു. ശീതയുദ്ധ കാലത്തെ ഓർമിപ്പിക്കുന്ന പരേഡായിരുന്നു അത്. 40 മെഗാടൺ ഉള്ള വാർഹെഡാണ് ഡെലിവർ ചെയ്യുന്നത്. 1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും വർഷിക്കപ്പെട്ട് വൻ നാശം വിതച്ച ആറ്റംബോംബിനേക്കാൾ 2000 ഇരട്ടി പ്രഹരശേഷിയുള്ളതാണിത്. ഫ്രാൻസ് അല്ലെങ്കിൽ ടെക്‌സാസ് എന്നിവയുടെ അത്ര വലുപ്പമുള്ള പ്രദേശത്തെ സെക്കൻഡുകൾക്കുള്ളിൽ ഇതിന് നശിപ്പിക്കാനാവുമെന്നും റഷ്യ അവകാശപ്പെടുന്നു. 10,000കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള ഈ മിസൈൽ ഉപയോഗിച്ച് റഷ്യയ്ക്ക് ലണ്ടൻ, മറ്റ് യൂറോപ്യൻ നഗരങ്ങൾ അമേരിക്കയിലെ പടിഞ്ഞാറും കിഴക്കുമുള്ള പ്രദേശങ്ങൾ എന്നിവ അനാസായം ആക്രമിക്കാനാവും.

കാലഹരണപ്പെട്ട എസ്എസ്18 മിസൈലുകൾക്ക് 30 വർഷം പഴക്കമുണ്ടെന്നാണ് ലണ്ടനിലെ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ റഷ്യൻ ന്യൂക്ലിയർ കേപബിലിറ്റി വിദഗ്ധനായ ഇഗോർ സുറ്റായഗിൻ പറയുന്നത്. മിസൈൽ അപ്‌ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശത്തെ പുട്ടിൻ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും തൽഫലമായി പുതിയ മിസൈൽ യാഥാർത്ഥ്യമായെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നിലവിൽ റഷ്യ ഉപയോഗിക്കുന്ന എസ്എസ് 18 സോവിയറ്റ് യൂണിയന്റെ സമയത്ത് 1988ലാണ് നിർമ്മിച്ചത്. ഡ്‌നിപ്രോപെട്രോവ്‌സ്‌കിലെ ഫാക്ടറിയിലായിരുന്നു ഇതിന്റെ നിർമ്മാണം.

എന്നാൽ ഇന്നീ ഫാക്ടറി ഉക്രയിനിലാണ്. എന്നാൽ പുതിയ മിസൈൽ മോസ്‌കോയിലെ ക്ഹ്രുനിചേവ് പ്ലാന്റിലാണ് നിർമ്മിച്ചതെന്നും ഇഗോർ സുറ്റായഗിൻ വെളിപ്പെടുത്തുന്നു. 2009 മുതൽ തന്നെ സർമാറ്റ് മിസൈൽ വികസിപ്പിക്കാൻ തുടങ്ങിയിരുന്നു. പഴയ ഐസിബിഎം മിസൈലുകൾക്ക് പകരം 2018ൽ സർമാറ്റ് രംഗത്തെത്തുമെന്നാണ് കരുതുന്നത്. തുടർന്ന് 2020ൽ എസ്എസ്18 മിസൈലുകളെ നീക്കം ചെയ്യാനും റഷ്യൻ പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP