Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേഹമാസകലം മുഴച്ച് നിൽക്കുന്ന മസിലുകളുമായി റഷ്യൻ വനിത; ഭർത്താവിന് ഇത്രയും മസിൽ ഇല്ലല്ലോ എന്ന് ചോദിച്ചാൽ നതാലിയ പറയും ദാമ്പത്യ ജീവിതത്തിൽ വേണ്ടെത് പരസ്പര സ്‌നേഹവും മനസ്സിലാക്കലുമാണെന്ന്: 14-ാം വയസ്സിൽ ബോഡി ബിൽഡിങ് തുടങ്ങിയ നതാലിയ കുസ്‌നെട്‌സോവയാണ് താരം

ദേഹമാസകലം മുഴച്ച് നിൽക്കുന്ന മസിലുകളുമായി റഷ്യൻ വനിത; ഭർത്താവിന് ഇത്രയും മസിൽ ഇല്ലല്ലോ എന്ന് ചോദിച്ചാൽ നതാലിയ പറയും ദാമ്പത്യ ജീവിതത്തിൽ വേണ്ടെത് പരസ്പര സ്‌നേഹവും മനസ്സിലാക്കലുമാണെന്ന്: 14-ാം വയസ്സിൽ ബോഡി ബിൽഡിങ് തുടങ്ങിയ നതാലിയ കുസ്‌നെട്‌സോവയാണ് താരം

സ്വന്തം ലേഖകൻ

മോസ്‌കോ: നതാലിയ കുസ്‌നെട്‌സോവയുടെ ശരീരം മുഴുവനും മുഴച്ച് ഉരുണ്ട് നിൽക്കുന്ന മസിലുകളാണ്. റഷ്യയിലെ ചിത്ത സ്വദേശിയായ 28കാരി നതാലിയയുടെ ശരീരം കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെട്ടു പോകും. ബോഡി ബിൽഡിങിൽ ലോക ചാമ്പ്യനായ നതാലിയ 14-ാം വയസ് മുതൽ ജിമ്മിൽ പോയി നേടിയതാണ് ഉറപ്പുള്ള ഈ ശരീരം. നതാലിയയുടെ ഭർത്താവിന് പോലും ഇത്രയും വലിയ മസിലുകൾ ഇല്ല. ഇതേ കുറിച്ച് ചോദിച്ചാൽ നതാലിയ പറയും 'സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് വേണ്ടത് പരസ്പര സ്‌നേഹവും പിന്തുണയുമാണെന്ന്'.

എക്‌സർസൈസ് ചെയ്താണ് നതാലിയ തന്റെ ശരീരം ഈ പരുവത്തിലാക്കി എടുത്തതെന്ന് ഇവരുടെ പിതാവും പറയുന്നു. കുട്ടിയായിരിക്കുമ്പോൾ നതാലിയ ഒരു എലി കുഞ്ഞിന്റെ അത്രയുമേ ഉണ്ടായിരുന്നുള്ളു എന്നും പിതാവ് പറയുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പാണ് നതാലിയ തന്റെ ഭർത്താവ് യൂസിഫ് ഇയാസോവിനെ കണ്ടുമുട്ടുന്നത്. കൗമാരക്കാലത്ത് 40 കിലോ മാത്രമായിരുന്നു നതാലിയയുടെ തൂക്കം. ഇപ്പോൾ 90 കിലോ ഭാരമാണ് നതാലിയക്കുള്ളത്.

സ്‌പോർട്‌സിൽ ഒരു കരിയർ കെട്ടിപ്പെടുക്കാൻ നതാലിയ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. സ്‌കൂളിലെ തന്റെ കോച്ചാണ് തന്നോട് ബോഡി ബിൽഡിങ് ചെയ്യാൻ പറഞ്ഞതെന്നും നതാലിയ പറയുന്നു. യാതൊരു ലക്ഷ്യവുമില്ലാതെയാണ് ആദ്യം ജിമ്മിൽ പോയത്. മൂന്ന് മാസത്തിന് ശേഷം ട്രെയിനർ ബോഡി ബിൽഡിങ് കോംപറ്റീഷനിൽ പങ്കെടുക്കുന്നോ എന്ന് ചോദിച്ചു. 15-ാം വയസ്സിലായിരുന്നു അത്. അങ്ങനെ യൂറോപ്യൻ ബെഞ്ച് പ്രസ് ടൈറ്റിലും ഡെഡ്‌ലിഫ്റ്റ് ടൈറ്റിലും സ്വന്തമാക്കി. ഇതോടെയാണ് നതാലിയ തന്റെ കഴിവിനെ തിരിച്ചറിയുന്നത്. റോഡിലിറങ്ങിയാൽ പലരും തിരിച്ചറിയാനും തുടങ്ങിയതായും നതാലിയ പറയുന്നു. 2014ലെ ആംലിഫ്റ്റിങിലേയും ബെഞ്ച് പ്രസ്സിങിലേയും ചാമ്പ്യനുമാണ് നതാലിയ. രണ്ടിലും വേൾഡ് റെക്കോഡോടെയാണ് വിജയം സ്വന്തമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP