Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നു; സ്വിസ് ബാങ്കിലേതിനെക്കാൾ നിക്ഷേപം ഹോങ്കോങ്ങിലും സിംഗപ്പൂരിലും; അക്കൗണ്ട് തുടങ്ങാൻ എളുപ്പം ഏഷ്യൻ രാജ്യങ്ങളിലെന്നും എസ് എൻ ബി

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നു; സ്വിസ് ബാങ്കിലേതിനെക്കാൾ നിക്ഷേപം ഹോങ്കോങ്ങിലും സിംഗപ്പൂരിലും; അക്കൗണ്ട് തുടങ്ങാൻ എളുപ്പം ഏഷ്യൻ രാജ്യങ്ങളിലെന്നും എസ് എൻ ബി

ജനീവ: ലോകത്തെ ഇതര സാമ്പത്തിക കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്വിസ്സ് ബാങ്കുകളിൽ ഇന്ത്യക്കാരുടെ നിക്ഷേപം വളരെ കുറവാണെന്ന് കണക്കുകൾ.സ്വിസ്സ് ബാങ്ക് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വിസ്സ് ബാങ്കുകളിലുള്ളതിനേക്കാൾ നിക്ഷേപം ഇന്ത്യക്കാർക്ക് ഹോങ്കോങ്ങിലും സിങ്കപ്പൂരിലുമാണുള്ളതെന്നും അധികൃതർ അറിയിച്ചു.

അതേസമയം മറ്റ് ആഗോള ഹബ്ബുകളിൽ ഉള്ള ഇന്ത്യൻ നിക്ഷേപകരുടെ വിവരങ്ങളെ കുറിച്ച് ഔദ്യോഗിക രേഖകളൊന്നും പുറത്തുവന്നിട്ടില്ല.സ്വിറ്റ്സർലന്റിൽ അക്കൗണ്ട് തുടങ്ങുന്നതിനേക്കാൾ എളുപ്പമാണ് ഏഷ്യൻ രാജ്യങ്ങളിൽ തുടങ്ങാൻ എന്നാണ് സ്വിസ്സ് പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ ജാൻ ലാങ്ലോ പിടിഐയോട് പറഞ്ഞത്.

ഇന്ത്യക്കാർ സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ച തുക 2015-ൽ 8392 കോടി രൂപയായാണ് കുറഞ്ഞത്. മുൻ വർഷങ്ങളുടേതിൽ നിന്ന് മൂന്നിലൊന്നായാണ് നിക്ഷേപം കുറഞ്ഞത്.സ്വിറ്റ്‌സർലൻഡിലെ കേന്ദ്രബാങ്കായ സ്വിസ് നാഷണൽ ബാങ്ക് (എസ്.എൻ.ബി.) പുറത്തു വിട്ട കണക്ക് പ്രകാരമാണിത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP