Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആപ്പിളിന്റെ നേതൃനിരയിലേക്ക് ഒരു ഇന്ത്യക്കാരൻ; ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായി നിയമിതനായ സാഹിബ് ഖാൻ ഉത്തർപ്രദേശ് സ്വദേശി; 'ഹൃദയം കൊണ്ട് ടീമിനെ നയിക്കുന്നവൻ' എന്ന് കമ്പനി തലവൻ ടിം കുക്ക്

ആപ്പിളിന്റെ നേതൃനിരയിലേക്ക് ഒരു ഇന്ത്യക്കാരൻ; ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായി നിയമിതനായ സാഹിബ് ഖാൻ ഉത്തർപ്രദേശ് സ്വദേശി; 'ഹൃദയം കൊണ്ട് ടീമിനെ നയിക്കുന്നവൻ' എന്ന് കമ്പനി തലവൻ ടിം കുക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഡിജിറ്റൽ ലോകത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു അഭിമാന നിമിഷം കൂടി. അമേരിക്കൻ ഇലക്ട്രോണിക്‌സ് നിർമ്മാണ കമ്പനിയായ ആപ്പിളിന്റെ നേതൃപദവിയിൽ ഇനി ഇന്ത്യക്കാരനും. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ സാബിഹ് ഖാനാണ് ആപ്പിളിന്റെ ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

'തന്റെ ഹൃദയം കൊണ്ടാണ് സാബിഹ് ഓപ്പറേഷൻസ് ടീമിനെ നയിക്കുന്നതെ'ന്നാണ് ആപ്പിൾ കമ്പനി തലവൻ ടിം കുക്ക് സാബീഹിന്റെ സ്ഥാനക്കയറ്റത്തെ കുറിച്ച് പ്രതികരിച്ചത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും സഹപ്രവർത്തകരോട് ബഹുമാനത്തോടെ പെരുമാറികൊണ്ടുമാണ് സാബിഹ് ജോലിചെയ്യുന്നതെന്നും ടിം കുക്ക് കൂട്ടിച്ചേർത്തു.സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളയാളാണ് സാദിഹ് ഖാൻ. അമേരിക്കയിലുള്ള റെൻസലാർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് സാദിഹ് ബിരുദാനന്തര ബിരുദം നേടുന്നത്.

1995ലാണ് സാബിഹ് ആദ്യമായി ആപ്പിളിന്റെ ഭാഗമാകുന്നത്. ഏറെ പ്രവൃത്തിപരിചയവും ഉള്ളയാളും. ആപ്പിൾ ഉന്നതപദവികൾ വഹിച്ചിട്ടുള്ളയാളുമാണ് സാബിഹ് ഖാൻ. മാത്രമല്ല 1990കളുടെ അവസാനം മുതൽ ആപ്പിളിന്റെ പ്രധാന ഉത്പന്നങ്ങളെല്ലാം നിർമ്മിച്ച് അത് വിപണിയിൽ എത്തിക്കാനും, ആപ്പിൾ സ്റ്റോറുകളിലൂടെ ഉപഭോക്താക്കൾക്കിടയിൽ വിതരണം ചെയ്യാനും മുൻപിൽ നിന്നത് സാബിഹാണ്. ആപ്പിളിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ(സി.ഒ.ഒ) ജെഫ് വില്യംസിനോടാണ് സാബിഹ് റിപ്പോർട്ട് ചെയ്യേണ്ടത്.

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന വിശേഷണം അടുത്തകാലത്താണ് ആപ്പിളിന് നഷ്ടപ്പെട്ടത്. ഐഫോണുകളടക്കമുള്ള ഹാർഡ്വെയർ നിർമ്മാണത്തിൽ കമ്പനിക്ക് പ്രതീക്ഷിച്ച വളർച്ച നേടാനായില്ല. അതിനാൽ മ്യൂസിക്, ഡിജിറ്റൽ പെയ്മെന്റ് തുടങ്ങിയ പാതകളിൽ പുതിയ സഞ്ചാരത്തിനിറങ്ങുകയാണ് കമ്പനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP