Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിലെ ഏറ്റവും പ്രായുകുറഞ്ഞ പ്രധാനമന്ത്രി ഫിൻലൻഡിന് സ്വന്തം; 34കാരി സന്ന മാറിൻ അധികാരമേറ്റത് ഡിസംബർ ഏഴിന് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ; 40 വയസിൽ താഴെയുള്ള ലോകനേതാക്കളുടെ പട്ടികയിലേക്ക് ഈ സുന്ദരി പ്രധാനമന്ത്രിയും

ലോകത്തിലെ ഏറ്റവും പ്രായുകുറഞ്ഞ പ്രധാനമന്ത്രി ഫിൻലൻഡിന് സ്വന്തം; 34കാരി സന്ന മാറിൻ അധികാരമേറ്റത് ഡിസംബർ ഏഴിന് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ; 40 വയസിൽ താഴെയുള്ള ലോകനേതാക്കളുടെ പട്ടികയിലേക്ക് ഈ സുന്ദരി പ്രധാനമന്ത്രിയും

മറുനാടൻ ഡെസ്‌ക്‌

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഇനി ഫിൻലൻഡിന് സ്വന്തം. മുപ്പത്തിനാല്കാരിയായ സന്ന മാറിനാണ് ഫിൻലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ലോകമെങ്ങും സന്നയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫിൻലൻഡിലെ ഗതാഗതമന്ത്രി ആയിരുന്ന സന്ന മാറിൻ ആണ് ഡിസംബർ എട്ടിന് ഫിൻലൻഡിന്റെ പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടത്.

ആന്റി റിന്നെയിൽ നിന്നാണ് സന്ന  പ്രധാനമന്ത്രി പദത്തിന്റെ ചുമതല ഏറ്റെടുത്ത്. പ്രധാനമന്ത്രി പദത്തിൽ ആറുമാസം പൂർത്തീകരിച്ചതിനു പിന്നാലെ ഒരാഴ്ച മുമ്പാണ് ആന്റി റിന്നെ പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജി വെച്ചത്. പോസ്റ്റൽ സമരം കൈകാര്യം ചെയ്തതിൽ സംഭവിച്ച വീഴ്ചയെ തുടർന്നായിരുന്നു ആന്റി റിന്നെയുടെ രാജി. റിന്നെയെ പോലെ തന്നെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയാണ് മാറിനും.

ഫിൻലൻഡ് ഭരിക്കുന്ന അഞ്ചംഗ സഖ്യകക്ഷി സർക്കാരിൽ ഏറ്റവും വലിയ പാർട്ടിയാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി. സഖ്യകക്ഷി സർക്കാരിലെ മറ്റ് നാല് പാർട്ടികളും സ്ത്രീകൾ തന്നെയാണ് നയിക്കുന്നത്. ഇതിൽ ഒരാളൊഴിച്ച് ബാക്കി എല്ലാവരും 35 വയസിൽ താഴെയുള്ളവരാണ്.

കാർബൺ പുറന്തള്ളുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ മാറിൻ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസം വീണ്ടെടുക്കുന്നതിനു വേണ്ടി ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യാനുണ്ടെന്ന് മാറിൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാർബൺ പുറന്തള്ളുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ മാറിൻ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസം വീണ്ടെടുക്കുന്നതിനു വേണ്ടി ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യാനുണ്ടെന്ന് മാറിൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രധാനമന്ത്രി പദത്തിൽ എത്തിയതോടെ 40 വയസിൽ താഴെയുള്ള ലോകനേതാക്കളുടെ പട്ടികയിലേക്ക് മാറിനും എത്തി. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആൻഡേണുമായാണ് മാറിനെ താരതമ്യപ്പെടുത്തുന്നത്. ആൻഡേറിനെ പോലെ മാറിനും ഇപ്പോഴാണ് അമ്മയായത്. കഴിഞ്ഞ വർഷമായിരുന്നു മകൾ എമ്മയ്ക്ക് മാറിൻ ജന്മം നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP