Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൽഫിയെടുക്കൽ ഹറമിന്റെ സുരക്ഷയ്ക്ക് ഇത് ഭീഷണി; മസ്ജിദുൽ ഹറമിന്റെ പവിത്രതയ്ക്ക് കോട്ടമുണ്ടാക്കുന്ന പ്രവൃത്തികൾ അനുവദിക്കില്ല; നിയമലംഘനം നടത്തിയാൽ ക്യാമറ പിടിച്ചെടുക്കും; മക്കയിലെയും മദീനയിലെയും പള്ളികളിൽ ഇനി ഫോട്ടോഗ്രഫി നിരോധനം

സെൽഫിയെടുക്കൽ ഹറമിന്റെ സുരക്ഷയ്ക്ക് ഇത് ഭീഷണി; മസ്ജിദുൽ ഹറമിന്റെ പവിത്രതയ്ക്ക് കോട്ടമുണ്ടാക്കുന്ന പ്രവൃത്തികൾ അനുവദിക്കില്ല; നിയമലംഘനം നടത്തിയാൽ ക്യാമറ പിടിച്ചെടുക്കും; മക്കയിലെയും മദീനയിലെയും പള്ളികളിൽ ഇനി ഫോട്ടോഗ്രഫി നിരോധനം

മക്ക: സൗദി അറേബ്യയിലെ തീർത്ഥാടനകേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളിൽ ഫോട്ടോഗ്രഫി നിരോധിച്ചു. സുരക്ഷാ കാരണങ്ങളാലുള്ള നിരോധനം ഹജ്ജ് ഔഖാഫ് ഭരണവിഭാഗമാണ് അറിയിച്ചത്. ഹറം മസ്ജിദുകളിലും പരിസരത്തും ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും അനുവദിക്കില്ലെന്ന് ഔഖാഫ് ഭരണവിഭാഗം വ്യക്തമാക്കി.

നിയമലംഘനം നടത്തുന്ന തീർത്ഥാടകരുടെ ക്യാമറകളും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു. കൂട്ടമായി ഫോട്ടോ എടുക്കാൻ തിരക്കുകൂട്ടുന്നത് മറ്റ് തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചിലർ അവരുടെ രാജ്യത്തെ പതാകയുമേന്തിയാണ് മസ്ജിദിനുള്ളിൽ ചിത്രമെടുക്കുന്നത്.

ഹറമിന്റെ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും മസ്ജിദുൽ ഹറമിന്റെ പവിത്രതയ്ക്ക് കോട്ടമുണ്ടാക്കുന്ന പ്രവൃത്തികൾ അനുവദിക്കാൻ കഴിയില്ലെന്നും ഹജ്ജ് ഔഖാഫ് ഭരണവിഭാഗം വ്യക്തമാക്കി. സൗദിയിലെ വിദേശരാജ്യങ്ങളുടെ എംബസികൾക്കും ഹജ്ജ് ഉംറ സർവീസ് കമ്പനികൾക്കും ഇതുസംബന്ധിച്ച് സർക്കുലർ നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP