Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി ഉയർത്തി സൗദി; തീർത്ഥാടകരുടെ എണ്ണം കൂട്ടിയതോടെ ഇന്ത്യ പാക്കിസ്ഥാന് മുന്നിൽ മൂന്നാം സ്ഥാനത്താവും; നീക്കം സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ

ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി ഉയർത്തി സൗദി; തീർത്ഥാടകരുടെ എണ്ണം കൂട്ടിയതോടെ ഇന്ത്യ പാക്കിസ്ഥാന് മുന്നിൽ മൂന്നാം സ്ഥാനത്താവും; നീക്കം സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സൗദി കിരീടാവകാശിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി ഉയർത്തി സൗദി സർക്കാർ. ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.രണ്ടുമാസം മുമ്പുനടന്ന സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇതു സംബന്ധിച്ച് ഉറപ്പു നൽകിയിരുന്നു.

തീർത്ഥാടകരുടെ എണ്ണത്തിൽ ഇൻഡൊനീഷ്യക്കും പാക്കിസ്ഥാനും പിന്നിൽ മൂന്നാംസ്ഥാനത്തായിരുന്നു ഇന്ത്യ ഇതുവരെ. ക്വാട്ട വർധിപ്പിക്കുന്നതോടെ ഇന്ത്യ രണ്ടാംസ്ഥാനത്തും പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തുമാകും. പാക്കിസ്ഥാന്റെ ഹജ്ജ് ക്വാട്ട 1,84,210 ആണ്.2014-ൽ നരേന്ദ്ര മോദി അധികാരത്തിൽ വരുമ്പോൾ ഇന്ത്യയിൽനിന്നുള്ള തീർത്ഥാടകരുടെ എണ്ണം 1,36,000 ആയിരുന്നു.

2017ൽ ഇന്ത്യയുടെടെ ഹജ്ജ് ക്വാട്ട കൂട്ടിക്കൊണ്ട് ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഒപ്പുവെച്ചിരുന്നു. 1,70,000 തീർത്ഥാടകർ ആ വർഷം ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തി. സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്തനും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുമാണ് ജിദ്ദയിൽ വെച്ച് ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പ് വെച്ചത്.അടുത്ത കാലത്തായി മൂന്നാംതവണയാണ് ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട വർധിപ്പിക്കുന്നത്. ഇന്ത്യയിലെത്തുന്ന സൗദി പൗരന്മാർക്ക് ഇ-വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലേക്കും വിമാന സർവീസുകൾ വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP