Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാൻ സൗദി അറേബ്യ; കരാർ ഒപ്പിട്ടത് റഷ്യൻ സ്പേസ് ഏജൻസി റോസ് കോസ്മോസും സൗദി സ്‌പേസ് ഏജൻസിയും

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാൻ സൗദി അറേബ്യ; കരാർ ഒപ്പിട്ടത് റഷ്യൻ സ്പേസ് ഏജൻസി റോസ് കോസ്മോസും സൗദി സ്‌പേസ് ഏജൻസിയും

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങി സൗദി അറേബ്യ. റഷ്യൻ സ്പേസ് ഏജൻസി റോസ് കോസ്മോസും സൗദി സ്‌പേസ് ഏജൻസിയും ഈ വിഷയത്തിൽ കരാർ ഒപ്പിട്ടു. കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ സൗദി സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളിലെയും സ്പേസ് ഏജൻസികൾ തമ്മിൽ കരാർ ഒപ്പ് വെച്ചത്. സൗദി ബഹിരാകാശ യാത്രികനെ സ്പേസ് സ്റ്റേഷനിലേക്ക് അയക്കുന്നതിനുള്ള ചർച്ചകൾ ഈ വർഷം ആദ്യമാണ് അവർ ആരംഭിച്ചത്. 2017 ൽ സൽമാൻ രാജാവ് നടത്തിയ റഷ്യൻ സന്ദർശനത്തോടെയാണ് ബഹിരാകാശ മേഖലയിൽ സൗദി-റഷ്യ സഹകരണത്തിന് തുടക്കമായത്.

സമാധാനപരമായി ബഹിരാകാശ പര്യവേഷണ മേഖലയിൽ സഹകരിക്കുന്നതിന് അന്ന് ഇരു രാജ്യങ്ങളും കരാറിലേർപ്പെട്ടിരുന്നു. ബഹിരാകാശ മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനും ഈ മേഖലയിൽ മുൻനിര രാജ്യങ്ങളുടെ പരിചയസമ്പത്തു പ്രയോജനപ്പെടുത്തുന്നതിനുമാണ് സൗദി ആഗ്രഹിക്കുന്നതെന്ന് സൗദി സ്പേസ് ഏജൻസി ഡയറക്ടർ ബോർഡ് ചെയർമാൻ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. യാത്രക്ക് മുന്നോടിയായുള്ള പരിശീലനത്തിനും സാറ്റലൈറ്റ് നിർമ്മാണ മേഖലയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനും റഷ്യൻ സ്പേസ് ഏജൻസികളുമായി സഹകരിക്കുന്നതിനു ശ്രമിച്ചുവരികയാണെന്നും സുൽത്താൻ ബിൻ സൽമാൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP