സ്വദേശി വനിതകളെ പൈലറ്റുമാരായും എയർഹോസ്റ്റസുമാരായും വേണമെന്ന് ചരിത്രത്തിലാദ്യമായി പരസ്യം ചെയ്ത് സൗദി വിമാനക്കമ്പനി! മണിക്കൂറുകൾക്കകം ലഭിച്ചത് ആയിരകണക്കിന് അപേക്ഷകൾ; വനിതകളുടെ പ്രതികരണം സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള കിരീടാവകാശിയുടെ തീരുമാനത്തിന് കരുത്ത് പകരുന്നതെന്ന് വിമാനകമ്പനി
September 15, 2018 | 06:41 AM IST | Permalink

മറുനാടൻ ഡെസ്ക്
റിയാദ്: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രാജ്യത്തെ വനിതകളെ പൈലറ്റകളെയും എയർഹോസ്റ്റസുമാരേയും റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചപ്പോൾ സൗദി ആഭ്യന്തര വിമാന കമ്പനിയായ ഫ്ളെയ്നാസിന് 24 മണിക്കൂറിനകം ലഭിച്ചത് 1000 അപേക്ഷകൾ. മാസങ്ങൾക്ക് മുമ്പാണ് സൗദിയിൽ വനിതകൾക്ക് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള വിലക്ക് സർക്കാർ നീക്കിയത്.വ്യോമയാന മേഖലയിൽ സൗദി സ്വദേശിനികളായ സ്ത്രീകൾക്ക് നിയമപരമായി വിലക്ക് ഉണ്ടായിരുന്നതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വനിതകളാണ് അധികവും ജോലി ചെയ്യിരുന്നത്.
ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം കൊണ്ടുവരാനുള്ള സൗദി കിരീടവകാശി സൽമാൻ ബിൻ മുഹമ്മദിന്റെ തീരുമാനത്തിന് കരുത്ത് പകരുന്നതാണ് ഫ്ളെയ്നാസ് എയർലെൻസിന് ലഭിച്ച അപേക്ഷാ പ്രളയം.സഹ പൈലറ്റ്, എയർ ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. രാജ്യത്തിന്റെ പരിവർത്തനത്തിൽ സ്ത്രീകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് ഫ്ളെയിനാസ് വാക്താവ് പറഞ്ഞു. ഒരു വിമാനകമ്പനികളുടെ വിജയത്തിന് സ്ത്രീകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.ജൂണിലാണ് സൗദിയിൽ സ്ത്രീകൾക്ക് സ്വയം വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്തത്.
