Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

70,000 കോടി രൂപ മുതൽമുടക്കിൽ പാക്കിസ്ഥാനിൽ എണ്ണ ശുദ്ധീകരണശാല നിർമ്മിക്കാൻ സൗദി; കരാറൊപ്പിടാൻ സൗദി കിരീടാവകാശി ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെത്തും; സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ വിദേശ സഹായങ്ങളും നിക്ഷേപങ്ങളും ലഭിക്കാനുള്ള ശ്രമവുമായി പാക്ക് ഭരണകൂടം

70,000 കോടി രൂപ മുതൽമുടക്കിൽ പാക്കിസ്ഥാനിൽ എണ്ണ ശുദ്ധീകരണശാല നിർമ്മിക്കാൻ സൗദി; കരാറൊപ്പിടാൻ സൗദി കിരീടാവകാശി ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെത്തും; സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ വിദേശ സഹായങ്ങളും നിക്ഷേപങ്ങളും ലഭിക്കാനുള്ള ശ്രമവുമായി പാക്ക് ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

ഗ്വാദർ: 70,000 കോടി രൂപ (1000 കോടി ഡോളർ) മുതൽ മുടക്കിൽ പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്ത് എണ്ണശുദ്ധീകരണശാല നിർമ്മിക്കാനുള്ള നീക്കവുമായി സൗദി. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ഒപ്പിടുന്നതിനായി സൗദി കിരീടാവകാശി മുഹമ്മദ്് ബിൻ സൽമാൻ ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെത്തുമെന്ന് സൗദി ഊർജ്ജ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാലിഹ് വ്യക്തമാക്കി. ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള സാമ്പത്തിക ഇടനാഴി പദ്ധതിയുടെ (സിപെക്ക്) ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

കഴിഞ്ഞ കുറച്ചധികം മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന പാക്കിസ്ഥാൻ വിദേശസഹായങ്ങളും നിക്ഷേപങ്ങളും ലഭിക്കാൻ ശ്രമം തുടരുകയാണ്. വർധിക്കുന്ന എണ്ണവിലയാണ് പാക്കിസ്ഥാനിൽ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. നേരത്തേ, 600 കോടി ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) സഹായം സൗദി അറേബ്യ പാക്കിസ്ഥാന് നൽകിയിരുന്നു.

എണ്ണശുദ്ധീകരണശാല സ്ഥാപിക്കുകയും സാമ്പത്തിക ഇടനാഴി പദ്ധതി പൂർത്തിയാക്കുകയും ചെയ്യുന്നതിലൂടെ പാക്കിസ്ഥാന്റെ സാമ്പത്തികവികസനം സ്ഥിരതയുള്ളതാക്കാനാണ് സൗദി ആഗ്രഹിക്കുന്നത്. മറ്റ് മേഖലകളിലും സൗദി നിക്ഷേപം നടത്തും -ഫാലിഹ് ഗ്വാദറിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗ്വാദറിൽ എണ്ണശുദ്ധീകരണശാല ഒരുങ്ങുന്നതോടെ സിപെക്കിലെ പ്രധാന പങ്കാളിയായി സൗദി മാറുമെന്ന് പാക്കിസ്ഥാൻ പെട്രോളിയംവകുപ്പ് മന്ത്രി ഗുലാം സർവാർ ഖാൻ പറഞ്ഞു.

എണ്ണശുദ്ധീകരണം, പെട്രോകെമിക്കൽ, ഖനി രംഗങ്ങളിലെ സഹകരണത്തെക്കുറിച്ച് ഫാലിഹും ഗുലാം സർവാർ ഖാനും പാക് സമുദ്രമേഖലാകാര്യമന്ത്രി അലി സെയ്ദിയും നേരത്തേ ചർച്ചനടത്തിയിരുന്നു. സിപെക് പദ്ധതിയുടെ ഭാഗമായി 6000 ഡോളറിന്റെ (ഏകദേശം നാലുലക്ഷം കോടിരൂപ) നിക്ഷേപമാണ് ചൈന പാക്കിസ്ഥാനിൽ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP